കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരാവതിയിലെ ഭൂമി ഇടപാടിൽ വൻ ക്രമക്കേട്, 5000 രൂപ മാസവരുമാനം ഉള്ളവരുടെ പേരിൽ 200 കോടിയുടെ ഭൂമി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ തലസ്ഥാനം മൂന്ന് നഗരങ്ങളിലായി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തലസ്ഥാന നഗരത്തിനായി അമരാവതിയിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപണം. ആന്ധ്രാപ്രദേശ് കുറ്റാന്വേഷണ വകുപ്പ്( സിഐഡി) ആണ് ഭൂമി ഇടപാടിൽ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ആളുകൾ 2014-15 കാലയളവിൽ 2000 കോടി രൂപ വിലമതിക്കുന്ന 700 ഏക്കർ ഭൂമി വാങ്ങിയതായി രേഖകൾ ഉണ്ടെന്ന് സിഐഡി ആരോപിക്കുന്നു. മാസം 5,000ൽ താഴെ മാത്രം വരുമാനമുള്ള 797 ആളുകളുടെ 700 ഏക്കർ ഭൂമി വാങ്ങിയിരിക്കുന്നത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

amaravaiti

2014-2015 കാലഘട്ടത്തിലാണ് അമരാവതിയിൽ ഭൂമി രജിസ്ട്രേഷൻ നടന്നിരിക്കുന്നത്. ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. പാൻ കാർഡ് പോലും സ്വന്തമായി ഇല്ലാത്തവരാണ് ഈ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് സിഐഡി എസ്പി മേരി പ്രശാന്തി പറഞ്ഞു.

നികുതി വെട്ടിപ്പ് , കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സിഐഡി ആദായ നികുതി വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിനിടെ ഒരു ദളിത് സ്ത്രീയിൽ നിന്നും ഭൂമി സ്വന്തമാക്കാൻ ശ്രമിച്ച കേസിൽ ചന്ദ്രബാബു നായിഡു സർക്കാരിലെ മന്ത്രിമാരായിരുന്ന പിനാരായണ, പി പുല്ലാ റാവു എന്നിവർക്കെതിരെ സിഐഡി കേസ് രജിസ്റ്റർ ചെയ്തു.

English summary
Irregularities in Amaravati land deal, revealed in CID probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X