ഇര്‍ഫാന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു.... മുംബൈയില്‍, അന്ത്യകര്‍മം നടത്തിയത് ബബിലും അയാനും!!
മുംബൈ: ആരാധകരുമില്ല, താരങ്ങളുമില്ല, ഇതിഹാസ താരം ഇര്ഫാന് ഖാന് ഇനി അനശ്വരതയില്‍. അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞതായി കുടുംബം അറിയിച്ചു. അപ്രതീക്ഷിതമായ വിയോഗത്തിന്റെ വേദനയിലാണ് അദ്ദേഹത്തിന്റെ കുടുംബം. മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപൂര്‍വയിനം അര്‍ബുദത്തോടും അദ്ദേഹം രണ്ട് വര്‍ഷമായി മല്ലിടുന്നുണ്ടായിരുന്നു. മുംബൈയിലെ വെര്‍സോവ കബറിസ്ഥാനിലായിരുന്നു അദ്ദേഹത്തിന്റെ അടക്കം. ലോക്ഡൗണ്‍ ആയത് കാരണം അദ്ദേഹത്തിന് അര്‍ഹിച്ച വിടപറയല്‍ ഒരുക്കാന്‍ രാജ്യത്തിനായില്ല.

ഇര്‍ഫാന്റെ കുടുംബം ശവസംസ്കാരം നടന്നതായി അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ച മൂന്ന് മണിയോടെയായിരുന്നു അടക്കം നടന്നത്. കുടുംബത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരായിരുന്നു ഉണ്ടായിരുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു കൂട്ടത്തിലുള്ളത്. അദ്ദേഹം നിത്യതയില്‍ വിശ്രമിക്കട്ടെ. അദ്ദേഹത്തില്‍ ജീവിതത്തില്‍ അതിശക്തമായ പോരാട്ടങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തിലും ഞങ്ങളെല്ലാം ശക്തരായി തന്നെ നില്ക്കും. അദ്ദേഹത്തിന് ഇന്ന് മറ്റൊരു ലോകത്ത് നല്ലൊരു ഇടം കണ്ടെത്താനാവട്ടെ എന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
ഇര്ഫാന് മക്കളായ ബബിലും അയാനുമാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. അഞ്ച് പേര് മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് പങ്കെടുത്തത്. ബോളിവുഡിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കൊന്നും ചടങ്ങില്‍ ലോക്ഡൗണ്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ വളരെ അടുത്ത സുഹൃത്തായ വിശാല്‍ ഭരദ്വാജ് ചടങ്ങില്‍ പങ്കെടുത്തു. ഇര്ഫാന് വിശാലിന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദര്‍, സാത്ത് കൂന് മാഫ്, മഖ്ബൂല്‍ തുടങ്ങിയ ചിത്രങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയവയായിരുന്നു. കബറിസ്ഥാനില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. സന്ദര്‍ശകരെ ഇങ്ങോട്ട് കടത്തി വിട്ടിരുന്നില്ല. ജനം തടിച്ച് കൂടുമോ എന്ന ഭയവും പോലീസിനുണ്ടായിരുന്നു.
സംവിധായകന് ഷൂജിത്ത് സര്‍ക്കാരാണ് ഇര്‍ഫാന്റെ മരണവിവരം ലോകത്തെ ആദ്യമായി അറിയിച്ചത്. ഭാര്യ സുതാപ് സിക്ക്ദറിനും മക്കള്‍ക്കുമൊപ്പമായിരുന്നു ഇര്ഫാന് താമസിച്ചിരുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇര്ഫാന് ആദരാഞ്ജലികള്‍ ഒഴുകുകയാണ്. ആരാധകര്‍ അദ്ദേഹത്തിന്റെ പ്രിയ ചിത്രങ്ങളുടെ ദൃശ്യങ്ങള്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആമിര്‍ഖാനും ഷാരൂഖ് ഖാനും സല്മാന് ഖാനും അനുശോചനം അറിയിച്ചിട്ടുണ്ട്. ശരിക്കും പ്രചോദനമായിരുന്നു അദ്ദേഹം. ഇര്ഫാന് ഭായിയെ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാ കാലത്തും മിസ് ചെയ്യുമെന്നായിരുന്നു ഷാരൂഖ് കുറിച്ചത്. എക്കാലത്തും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും, ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ എപ്പോഴും ഉണ്ടെന്നുമാണ് സല്‍മാനും ആമിറും കുറിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications