കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര്‍ഫാന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു.... മുംബൈയില്‍, അന്ത്യകര്‍മം നടത്തിയത് ബബിലും അയാനും!!

Google Oneindia Malayalam News

മുംബൈ: ആരാധകരുമില്ല, താരങ്ങളുമില്ല, ഇതിഹാസ താരം ഇര്‍ഫാന്‍ ഖാന്‍ ഇനി അനശ്വരതയില്‍. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതായി കുടുംബം അറിയിച്ചു. അപ്രതീക്ഷിതമായ വിയോഗത്തിന്റെ വേദനയിലാണ് അദ്ദേഹത്തിന്റെ കുടുംബം. മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപൂര്‍വയിനം അര്‍ബുദത്തോടും അദ്ദേഹം രണ്ട് വര്‍ഷമായി മല്ലിടുന്നുണ്ടായിരുന്നു. മുംബൈയിലെ വെര്‍സോവ കബറിസ്ഥാനിലായിരുന്നു അദ്ദേഹത്തിന്റെ അടക്കം. ലോക്ഡൗണ്‍ ആയത് കാരണം അദ്ദേഹത്തിന് അര്‍ഹിച്ച വിടപറയല്‍ ഒരുക്കാന്‍ രാജ്യത്തിനായില്ല.

1

ഇര്‍ഫാന്റെ കുടുംബം ശവസംസ്‌കാരം നടന്നതായി അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ച മൂന്ന് മണിയോടെയായിരുന്നു അടക്കം നടന്നത്. കുടുംബത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരായിരുന്നു ഉണ്ടായിരുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു കൂട്ടത്തിലുള്ളത്. അദ്ദേഹം നിത്യതയില്‍ വിശ്രമിക്കട്ടെ. അദ്ദേഹത്തില്‍ ജീവിതത്തില്‍ അതിശക്തമായ പോരാട്ടങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തിലും ഞങ്ങളെല്ലാം ശക്തരായി തന്നെ നില്‍ക്കും. അദ്ദേഹത്തിന് ഇന്ന് മറ്റൊരു ലോകത്ത് നല്ലൊരു ഇടം കണ്ടെത്താനാവട്ടെ എന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

ഇര്‍ഫാന്‍ മക്കളായ ബബിലും അയാനുമാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. അഞ്ച് പേര്‍ മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് പങ്കെടുത്തത്. ബോളിവുഡിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കൊന്നും ചടങ്ങില്‍ ലോക്ഡൗണ്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ വളരെ അടുത്ത സുഹൃത്തായ വിശാല്‍ ഭരദ്വാജ് ചടങ്ങില്‍ പങ്കെടുത്തു. ഇര്‍ഫാന്‍ വിശാലിന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദര്‍, സാത്ത് കൂന്‍ മാഫ്, മഖ്ബൂല്‍ തുടങ്ങിയ ചിത്രങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയവയായിരുന്നു. കബറിസ്ഥാനില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. സന്ദര്‍ശകരെ ഇങ്ങോട്ട് കടത്തി വിട്ടിരുന്നില്ല. ജനം തടിച്ച് കൂടുമോ എന്ന ഭയവും പോലീസിനുണ്ടായിരുന്നു.

സംവിധായകന്‍ ഷൂജിത്ത് സര്‍ക്കാരാണ് ഇര്‍ഫാന്റെ മരണവിവരം ലോകത്തെ ആദ്യമായി അറിയിച്ചത്. ഭാര്യ സുതാപ് സിക്ക്ദറിനും മക്കള്‍ക്കുമൊപ്പമായിരുന്നു ഇര്‍ഫാന്‍ താമസിച്ചിരുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇര്‍ഫാന് ആദരാഞ്ജലികള്‍ ഒഴുകുകയാണ്. ആരാധകര്‍ അദ്ദേഹത്തിന്റെ പ്രിയ ചിത്രങ്ങളുടെ ദൃശ്യങ്ങള്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആമിര്‍ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അനുശോചനം അറിയിച്ചിട്ടുണ്ട്. ശരിക്കും പ്രചോദനമായിരുന്നു അദ്ദേഹം. ഇര്‍ഫാന്‍ ഭായിയെ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാ കാലത്തും മിസ് ചെയ്യുമെന്നായിരുന്നു ഷാരൂഖ് കുറിച്ചത്. എക്കാലത്തും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും, ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ എപ്പോഴും ഉണ്ടെന്നുമാണ് സല്‍മാനും ആമിറും കുറിച്ചത്.

English summary
irrfan khan buried at mumbai kabristan sons perform last rites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X