കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുസ്സില്ലാതെ അവസാന ചിത്രം... ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാന് സംഭവിച്ചത്, എല്ലാം മാറ്റിമറിച്ചു!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡിന്റെയും ലോകസിനിമയുടെ അഭിനയ കുലപതിയെന്ന വിശേഷണമായിരുന്നു ഇര്‍ഫാന്‍ ഖാന് സിനിമാ ലോകം ചാര്‍ത്തി നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം സിനിമാ ലോകത്ത് നിന്നും ജീവിതത്തില്‍ നിന്നും വിടപറഞ്ഞിരിക്കുകയാണ്. അതേസമയം അത്ര മികച്ച സിനിമാ വഴികളിലൂടെയല്ല അദ്ദേഹം ഇന്ന് കാണുന്ന നിലയിലെത്തിയത്. എന്തിനേറെ പറയുന്നു അവസാന ചിത്രം പോലും അദ്ദേഹത്തിന് വേദനകളാണ് സമ്മാനിച്ചത്. ചിത്രം റിലീസ് ചെയ്ത് പാതിയില്‍ നിലച്ച് പോവുകയായിരുന്നു. ഇര്‍ഫാന്റെ ആദ്യ കാലത്തെ ജീവിതവും അവസാന കാല ജീവിതത്തിനും കുറച്ച് സമാനതകള്‍ കൂടിയുണ്ട്.

വിടപറഞ്ഞത് ഇതിഹാസം

വിടപറഞ്ഞത് ഇതിഹാസം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് വിടപറഞ്ഞിരിക്കുന്നത്. ഹോളിവുഡില്‍ ഇന്ത്യയുടെ മുഖമായിട്ടാണ് ഇര്‍ഫാന്‍ അറിയപ്പെട്ടിരുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്നു മുമ്പ് അദ്ദേഹം. അടുത്തിടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇന്നലെ ദേഹാസ്യാസ്ഥ്യത്തെ തുടര്‍ന്ന് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വന്‍കുടലിന് അണുബാധയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മാതാവ് മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇര്‍ഫാന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

അവസാന ചിത്രം

അവസാന ചിത്രം

ഇര്‍ഫാന്റെ അവസാന ചിത്രമായി തിയേറ്ററില്‍ എത്തിയത് ആംഗ്രേസി മീഡിയമാണ്. മികച്ച നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നത്. ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. എന്നാല്‍ വെറും ദിവസങ്ങള്‍ മാത്രമാണ് ഇത് തിയേറ്ററില്‍ കളിച്ചത്. നല്ല പ്രതികരണം ലഭിച്ച സമയത്താണ് കൊറോണയെ തുടര്‍ന്ന് തിയേറ്ററുകള്‍ മൂടിയത്. വന്‍ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. പിന്നീട് ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യുകയായിരുന്നു. ബോളിവുഡിലേക്ക് ഒരുവര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ആംഗ്രേസി മീഡിയം. അത് പുറത്തിറക്കാത്തതിലുള്ള വിഷമവും ഇര്‍ഫാനുണ്ടായിരുന്നു. അവസാന കാലവും ഇര്‍ഫാന് ദുരന്തപൂര്‍ണമായിരുന്നു.

തുടക്കവും ഒരുപോലെ

തുടക്കവും ഒരുപോലെ

1988ല്‍ സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ ബോളിവുഡിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്നാല്‍ ഇര്‍ഫാന് ഇത് ഭാഗ്യങ്ങളൊന്നും സമ്മാനിച്ചില്ല. പിന്നീട് 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇര്‍ഫാന്‍ എന്ന പ്രതിഭ ദുരന്തങ്ങലില്‍ നിന്ന് ദുരന്തങ്ങളിലേക്ക് വീണത്. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിലനില്‍പ്പ് പോലും അപകടത്തിലായിരുന്നു. ഹാസില്‍, മഖ്ബൂല്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ തലവര മാറ്റിയത്. ഷേക്‌സ്പിയറിന്റെ മാക്‌ബെത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു മാക്ബത്ത്. ഇതില്‍ മാക്ബത്തായി ഇര്‍ഫാനാണ് വേഷമിട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ലൈഫ് ഇന്‍ എ മെട്രോ ഇര്‍ഫാനെ ബോളിവുഡിലെ പ്രിയ നടനാക്കി.

ഇന്ത്യയുടെ മുഖം

ഇന്ത്യയുടെ മുഖം

ഇര്‍ഫാന്‍ സ്വാഭാവിക അഭിനയത്തിന്റെ മാസ്റ്ററായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഹോളിവുഡിലേക്ക് ഇത് വഴി തുറന്നിട്ട് കൊടുത്തു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രങ്ങളില്‍ വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സ്‌പൈഡര്‍മാന്‍ ചിത്രത്തിലും സ്ലം ഡോഗ് മില്യണറിലും, ജുറാസിക് വേള്‍ഡിലും ഇര്‍ഫാന്‍ പ്രതിഭയെ അടയാളപ്പെടുത്തിയിരുന്നു. ജുറാസിക് വേള്‍ഡിലെ സൈമണ്‍ മസ്രാനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇര്‍ഫാന്റെ ഹോളിവുഡ് ചിത്രങ്ങള്‍ 3.643 മില്യണിന്റെ വരുമാനം ബോക്‌സ് ഓഫീസില്‍ ഉണ്ടാക്കിയിരുന്നു. ബോളിവുഡിലെ മറ്റ് ഖാന്‍ ത്രയങ്ങളേക്കാള്‍ മുന്നിലായിരുന്നു ഇര്‍ഫാന്‍.

ക്യാന്‍സറിന്റെ വരവ്

ക്യാന്‍സറിന്റെ വരവ്

വിജയങ്ങളിലും എളിമ കാത്ത് സൂക്ഷിച്ചിരുന്ന ഇര്‍ഫാനെ അപ്രതീക്ഷിതമായിട്ടാണ് ക്യാന്‍സര്‍ ബാധിക്കുന്നത്. തുടക്കത്തിലെ ചികിത്സയ്ക്ക് ശേഷം കൂടുതല്‍ വലിയ പരിശോധനകള്‍ക്കായി അദ്ദേഹം ബ്രിട്ടനിലേക്ക് പറക്കുകയായിരുന്നു. ആ വര്‍ഷം ഇര്‍ഫാനെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറം ലോകം അറിഞ്ഞില്ല. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് വന്നു. തുടര്‍ന്നാണ്് അദ്ദേഹം ആംഗ്രേസി മീഡിയത്തില്‍ അഭിനയിച്ചത്. പിന്നീട് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് പ്രമോഷനുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ആരോഗ്യം വീണ്ടും മോശമായിരുന്നു.

ഇര്‍ഫാന്‍ പറഞ്ഞത്

ഇര്‍ഫാന്‍ പറഞ്ഞത്

തന്റെ ശരീരത്തില്‍ ആവശ്യമില്ലാതെ കുറച്ച് അതിഥികള്‍ ഉണ്ടെന്നായിരുന്നു രോഗത്തെ കുറിച്ച് ഇര്‍ഫാന്‍ പ്രതികരിച്ചത്. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ ഇല്ല എന്നും പറയാം. ആംഗ്രേസി മീഡിയം എന്ന ഈ ചിത്രം എനിക്ക് വളരെ സ്‌പെഷ്യലാണ്. പക്ഷേ പ്രമോട്ട് ചെയ്യാന്‍ എനിക്ക് സാദിക്കുന്നില്ല. ആ അതിഥികള്‍ എന്റെ ശരീരത്തിലെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. എന്നെ തിരക്കുള്ളവനാക്കി മാറ്റുന്നു. ഈ സമയത്ത് പോസിറ്റീവായി ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഇര്‍ഫാന്‍ കുറിച്ചു.

Recommended Video

cmsvideo
ബോളീവൂഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു | Oneindia Malayalam
മലയാളികളും ഒപ്പം

മലയാളികളും ഒപ്പം

ഇര്‍ഫാന്റെ വിജയ ചിത്രങ്ങളില്‍ മലയാളികളും ഭാഗമായിട്ടുണ്ട്. അടുത്തിടെ അഭിനയിച്ച കാര്‍വായില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇര്‍ഫാനൊപ്പം അഭിനയിച്ചിരുന്നു. മികച്ച ചിത്രമായി ഇതിനെ പ്രേക്ഷകരും നിരൂപകരും സ്വീകരിച്ചിരുന്നു. ഇര്‍ഫാന്റെ അനായാസ അഭിനയത്തെ കുറിച്ച് ദുല്‍ഖര്‍ മുമ്പ് പറയുകയും ചെയ്തിരുന്നു. ഖരീബ് ഖരീബ് സിംഗില്‍ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നായിക പാര്‍വതിയും ഇര്‍ഫാനൊപ്പം വേഷമിട്ടിരുന്നു. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...

English summary
irrfan khan rise of a legend and success in bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X