Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വ്വ രോഗമെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍...അപ്പോള്‍ ആദ്യം പറഞ്ഞ അസുഖം അല്ലേ? ഞെട്ടലോടെ ആരാധകര്‍

സ്വതസിദ്ധമായ അഭിനയിത്തിലൂടെ ആരാധക മനസ് കീഴടക്കിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡിലും ഹോളിവുഡിലുമടക്കം തന്‍റേതായ സാന്നിധ്യം ഉറപ്പിച്ച കലാകാരന്‍, മികച്ച നടനുള്ള ദേശീയ അവാര്‍ഡും പദ്മശ്രീയും അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. എന്നും തന്‍റെ അഭിനയ മികവിലൂടെ ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരം പക്ഷേ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് തനിക്ക് അപൂര്‍വ്വ രോഗം പിടിപെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ്. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ തനിക്ക് ഒരു രോഗം പിടി പെട്ടിട്ടുണ്ടെന്ന് അറിയിച്ചത്. സുഖമില്ലാത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം.

മഞ്ഞപിത്തമല്ലെന്ന്

മഞ്ഞപിത്തമല്ലെന്ന്

വിശാല്‍ ഭരദ്വാജിന്‍റെ പുതിയ ചിത്രത്തിലാണ് താരം അഭിനിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇര്‍ഫാന് മഞ്ഞപിത്തമാണെന്നും അതിനാല്‍ ഷൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമായിരുന്നു ആദ്യം ഇര്‍ഫാന്‍ ഖാനെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇര്‍ഫാന്‍ഖാന്‍ തന്നെ തനിക്ക് അപൂര്‍വ്വ രോഗമാണ് പിടിപെട്ടതെന്ന് വ്യക്തമാക്കിയതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. തന്‍റെ ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ ഇത് കുറിച്ചത്.ട്വീറ്റ് ഇങ്ങനെ

ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്

ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്

ചില ദിവസങ്ങളില്‍ നമ്മള്‍ ഞെട്ടലോടെയായിക്കും ഉറക്കമുണരുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ തന്‍റെ ജീവിതം കടന്നുപോയത് വല്ലാത്തൊരു സന്ധിഗ്ദ ഘട്ടത്തിലൂടെയാണ്. അപൂര്‍വ്വ കഥകള്‍ തേടിയുള്ള തന്‍റെ യാത്ര അവസാനിച്ചത് ഒരു അപൂര്‍വ്വ രോഗത്തിലാണെന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നു.

തളരില്ല

തളരില്ല

വിഷമഘട്ടങ്ങളില്‍ പോലും താന്‍ ഇതുവരെ തളര്‍ന്നിട്ടില്ല. അതിനാല്‍ ഈ അവസ്ഥയിലും താന്‍ പതറാതെ മുന്നേറും. എന്നും മുന്നേറിയത് പോലെ. എന്‍റെ സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്

ദയവ് ചെയ്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. തന്‍റെ അസുഖമെന്താണെന്നത് താന്‍ തന്നെ വ്യക്തമാക്കും.

നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കണം

നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കണം

10 ദിവസത്തിനകം രോഗനിര്‍ണയം നടത്തി കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തും. അത് വരെ നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇര്‍ഫാന്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+