ഇരുട്ടുകടൈ ഉടമ ആശുപത്രിയില്‍ ജീവനൊടുക്കി; കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ
ചെന്നൈ: തിരുനെല്‍വേലിയിലെ പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈ ഉടമ ഹരീസിംഗിനെ(80) ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കടുത്ത പനിയെ തുടര്‍ന്നായിരുന്നു ഹരിസിംഗിനെ പാളയം കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Recommended Video
ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കൊവിഡ് കെയര്‍ പ്രത്യേകം ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.
തിരുനെല്‍വേലി ഹല്‍വ വില്‍പ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രസിദ്ധമാവുന്നത്. ദിവസം മൂന്ന് മണിക്കൂര്‍ മാത്രമാണ് ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നത്. ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് കടയുടെ പ്രവര്‍ത്തന സമയം.
തമിഴ്‌നാട്ടില്‍ ദിനം പ്രതി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‌നാട്ടില്‍ ബുധനാഴ്ച്ച 2865 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 67468 ആയി. 866 പേര്‍ മരണപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണണാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചെന്നൈയില്‍ കൊവിഡ് ബാധിതര്‍ 46000 ത്തിനടുത്ത്. ഇതുവരെയും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 45814 പേര്‍ക്ക്. 668 പേര്‍ മരണപ്പെട്ടു












Click it and Unblock the Notifications