റിപ്ലബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഐസിസിന്റെ ചുമരെഴുത്ത്
മുംബൈ: ഐസിസിന്റെ ഭീഷണി ഇന്ത്യക്ക് നേര്‍ക്ക് ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുന്ന ചുമരെഴുത്ത് മുംബൈ വിമാനത്താവളത്തില്‍. ജനുവരി 26 ന് ആക്രണം നടത്തുമെന്നാണ് ഭീഷണി.
മുംബൈ വിമാനത്താവളത്തിലെ എ1 ടെര്‍മിനലിലെ ടോയ്‌ലറ്റിന്റെ ചുമരിലാണ് ഐസിസിന്റെ ഭീഷണി കണ്ടെത്തിയത്. ISIS 26/01/15- is BOM OK എന്നാണ് ചുമരില്‍ എഴുതിയിട്ടിരിക്കുന്നത്.

രണ്ട് ആഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഐസിസില്‍ നിന്ന് മുംബൈയില്‍ ഇത്തരം ഭീഷണി ഉയരുന്നത്. ജനുവരി 10 ന് ആക്രമണം നടത്തുമെന്ന് നേരത്തേ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വിമാനത്താവളത്തില്‍ തന്നെയാണ് കണ്ടെത്തിയത്.
Another ISIS threat scribbled at Mumbai airport loo http://t.co/q3FeMl48UZ pic.twitter.com/loCi7SDTqG
— NDTV (@ndtv) January 16, 2015 ആരെങ്കിലും തമാശക്ക് എഴുതിവച്ചതാകാം ഇത്. എങ്കില്‍ പോലും ഇത്തരം ഭീഷണികളെ ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പറയുന്നത്. ഇത്തരം സന്ദേശങ്ങള്‍ വരുന്നതോടെ നഗരം മൊത്തം ഭീതിയിലാകുന്ന സ്ഥിതിയാണ്.
വിമാനത്താവളത്തില്‍ ആദ്യം ഭീഷണി സന്ദേശം എഴുതിയിട്ട ആളെ പോലും ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഭീഷണി.
ടോയ്‌ലറ്റിനകത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ഏക വഴി. ഈ രീതിയില്‍ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications