ആധാറില്‍ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതിയും; ആധാര്‍ സുരക്ഷിതമാണോ? തിരിച്ചറിയാന്‍ മാത്രമോ?
ദില്ലി: തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനോട് ഇങ്ങനെ തിരിക്കിയത്. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കുമോ, ഈ രേഖ സുരക്ഷിതമാണോ എന്നും അഞ്ചംഗ ബെഞ്ച് ചോദിച്ചു.

രാജ്യത്തെ നിരീക്ഷണ കേന്ദ്രമായി മാറ്റുകയാണ് ആധാര്‍ ചെയ്യുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സ്വകാര്യതയെ ലംഘിക്കുന്നതാണ് ആധാര്‍. അവകാശങ്ങള്‍ ലംഘിക്കുന്നതാണിത്. ജനങ്ങളുടെ ഭരണഘടന എന്നത് മാറി, ഭരണകൂടങ്ങളുടെ ഭരണഘടന എന്ന നിലയിലേക്ക് മാറാന്‍ ആധാര്‍ കാരണമാകുമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഓര്‍മിപ്പിച്ചു.
അതേസമയം, ആധാര്‍ പദ്ധതി നടപ്പാക്കുന്നത് തുടരണമെന്ന സ്വകാര്യ കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡിജിറ്റര്‍ ലീഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് ഈ ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ 27 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആധാര്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 2012ല്‍ സമര്‍പ്പിച്ച ഹര്‍ജികളും ഇപ്പോള്‍ വാദം കേള്‍ക്കുന്നവയില്‍പ്പെടും.
ആധാര്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ സൂപ്രീംകോടതി തീരുമാനിച്ചിരുന്നു. ആദ്യദിനത്തിലെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതി പരിഗണിക്കുന്നവിയില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications