Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് അധീര്‍ ചൗധരി? സസ്‌പെന്‍ഷനെതിരെ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ സസ്‌പെന്‍ഷനെതിരെ കോണ്‍ഗ്രസിന്റെ ലോക്‌സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സുപ്രീം കോടതിയെ സമീപിച്ചേക്കും. സസ്‌പെന്‍ഷനെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അധീര്‍ ചൗധരി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍, ജനാധിപത്യവിരുദ്ധമായ പല മാര്‍ഗങ്ങളും ബിജെപി സ്വീകരിക്കുന്നതായും സഭാ നേതാവ് ആരോപിച്ചു.

തന്റെ സസ്‌പെന്‍ഷന്‍ പിന്തിരിപ്പന്‍ നടപടിയാണ്. ആദ്യം തൂക്കിലേറ്റ ശേഷം, വിചാരണ പിന്നീട് നേരിടുന്ന നടപടിക്കാണ് താന്‍ വിധേയനായിരിക്കുന്നത്. പ്രതിപക്ഷത്തെ നാല് എംപിമാരുടെ സസ്‌പെന്‍ഷനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇത് മുമ്പൊന്നും കാണാത്തൊരു പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ലമെന്റിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയുകയാണ്, ഈ തീരുമാനത്തെ എതിര്‍ത്ത് പറയുന്നില്ല. എന്നാല്‍ കോടതിയിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെങ്കില്‍, അതിന് ശ്രമിക്കുമെന്നും അധീര്‍ ചൗധരി സൂചിപ്പിച്ചു.

adhir-ranjan-chowdhury

ഇക്കാര്യത്തില്‍ പലരുടെയും ഉപദേശം തേടുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഉടനെ തന്നെ കോടതിയെ സമീപിച്ചേക്കുമെന്നും ചൗധരി പറഞ്ഞു. എല്ലാ മാന്യതയോടും കൂടി പറയട്ടെ, പാര്‍ലമെന്റിലുള്ള ആരുടെയെങ്കിലും പ്രതിച്ഛായ മോശമാക്കുക എന്ന വിദൂരമായ ചിന്ത പോലും തനിക്കില്ലെന്നും അധീര്‍ ചൗധരി വ്യക്തമാക്കി.

മോദി എല്ലാ കാര്യങ്ങളെ പറ്റിയും സംസാരിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹം നിശബ്ദനായി ഇരിക്കുകയാണ്. പ്രധാനമന്ത്രിയെ അപമാനിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞത് മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണെങ്കില്‍ സ്പീക്കര്‍ക്ക് അത് ലോക്‌സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാം. എന്നാല്‍ ഒന്നോ രണ്ടോ വാക്കുകളുടെ പേരില്‍, അതും മോശപ്പെട്ടതാണെന്ന് കേന്ദ്രം പറയുന്നൊരു കാര്യത്തില്‍ എന്നെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ബിജെപിക്ക് ആ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കാമായിരുന്നു.

സ്പീക്കര്‍ക്ക് മുന്നില്‍ അക്കാര്യം പറയാനുള്ള നിയമമുണ്ടായിരുന്നു. അത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നാല്‍ സഭാ രേഖകളില്‍ നിന്ന് വാക്കുകള്‍ നീക്കം ചെയ്യാമെന്നും ചൗധരി പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങളെ നേരിടുന്നത് അങ്ങനെയാണ്. എന്നാല്‍ അങ്ങേയറ്റം പിന്തിരിപ്പന്‍ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ഇത്തരം നടപടികള്‍ പാര്‍ലമെന്റ് ജനാധിപത്യത്തെ അന്തസത്തയ്ക്ക് തന്നെ തിരിച്ചടിയാണെന്നും ചൗധരി പറഞ്ഞു.

അതേസമയം ചൗധരിക്കെതിരെ പ്രിവിലേജ് കമ്മിറ്റി അന്വേഷണം നടത്തുന്നത്. നിരന്തരം തെറ്റായ കാര്യങ്ങള്‍ ചെയ്തുവെന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. അധീര്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രമേയംകൊണ്ടുവന്നത്. ചര്‍ച്ച നടക്കുമ്പോള്‍ മോദിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി സഭയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയെന്നായിരുന്നു ജോഷി ആരോപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+