കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറാണോ എന്‍സിപിയുടെ നിയമസഭാ കക്ഷി? സ്പീക്കറുടെ തീരുമാനം നിര്‍ണായകം!!

Google Oneindia Malayalam News

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ശക്തമാകുന്നു. അജിത് പവാര്‍ തന്നെയാണോ ഇപ്പോഴും പാര്‍ട്ടിയുടെ നേതാവെന്ന കാര്യത്തിലാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. എന്നാല്‍ ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്. എല്ലാ സ്പീക്കറുടെ തീരുമാനത്തിനനുസരിച്ചാണ് ഉണ്ടാവുക.

1

അതേസമയം അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന് നിയമസഭാ കക്ഷി നേതാവെന്ന സ്ഥാനം വീണ്ടും ലഭിക്കുമോ എന്ന കാര്യവും സംശയത്തിന് ഇടയാക്കുന്നുണ്ട്. എന്നാല്‍ ശരത് പവാര്‍ നേരിട്ട് അജിത്തിനെ വിൡച്ചെന്നും സൂചനയുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ കക്ഷി നേതാവിനെ കുറിച്ചുള്ള സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണറുടെ ഓഫീസും പറയുന്നു. ജയന്ത് പാട്ടീലിനെ തന്നെയാണ് ഉയര്‍ത്തി കാണിക്കുന്നത്.

നേരത്തെ മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇത് എന്‍സിപിയിലേക്ക് തന്നെ അദ്ദേഹം മടങ്ങുമെന്ന സൂചനയായിരുന്നു. അതേസമയം അജിത് പവാര്‍ വരുന്നതോടെ അദ്ദേഹത്തിന് നിയമസഭാ കക്ഷി നേതാവെന്ന പദവി വിട്ടുനല്‍കുമോ എന്ന കാര്യവും വ്യക്തമല്ല. ജയന്ത് പാട്ടീലിനെ നേതാവാക്കിയ തീരുമാനത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല.

നേരത്തെ അജിത് പവാര്‍ കൂറുമാറി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയത്. ബിജെപിയുടെ സ്പീക്കര്‍ ബഗാഡെയാണ് ഇപ്പോഴും നിയമസഭാ സ്പീക്കര്‍. അദ്ദേഹത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ അജിത് പവാറിന് ഉള്ളത് കൊണ്ട് അദ്ദേഹം തന്നെയായിരിക്കും നിയമസഭാ കക്ഷി നേതാവെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്.

 വാംഖഡെ സ്റ്റേഡിയത്തിലെത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം, കരുത്ത് തെളിയിക്കാന്‍ ബിജെപി!! വാംഖഡെ സ്റ്റേഡിയത്തിലെത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം, കരുത്ത് തെളിയിക്കാന്‍ ബിജെപി!!

English summary
is ajit pawar ncp house leader confusion reigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X