കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ചൈന കടലിന് വേണ്ടി കശ്മീര്‍ വിഷയത്തില്‍ ചൈന കാലുമാറുന്നു? ഇപ്പോള്‍ പാക് അധിനിവേശ കശ്മീര്‍!!!

Google Oneindia Malayalam News

ബീജിങ്: അയല്‍ രാജ്യങ്ങളാണെങ്കിലും ചൈനയ്ക്ക് എന്നും ഇന്ത്യയേക്കാള്‍ സ്‌നേഹം പാകിസ്താനോടാണ്. പാകിസ്താന് വേണ്ട ആയുധങ്ങളും മറ്റും ചൈന പണ്ടേ നല്‍കുന്നുണ്ട്. അതിനുള്ള കാരണം പാകിസ്താനോടുള്ള സ്‌നേഹം മാത്രമ്മ, ഇന്ത്യയോടുളള എതിര്‍പ്പുംകൂടിയാണ്.

എന്നാല്‍ ഇപ്പോള്‍ ചൈനയുടെ പാകിസ്താന്‍ സ്‌നേഹം അല്‍പം കുറഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഇത്രനാള്‍ കശ്മീരിനെ കുറിച്ച് പറഞ്ഞിരുന്നതല്ലെ ഇപ്പോള്‍ അവര്‍ പറയുന്നത്.

ദക്ഷിണ ചൈന കടലിലെ അധികാരം സംബന്ധിച്ച് ഇന്ത്യന്‍ പിന്തുണ ചൈനയ്ക്ക് നിര്‍ണായകമാണ്. അതുകൊണ്ടാണോ ഇപ്പോഴത്തെ ഈ മനംമാറ്റം എന്നാണ് സംശയിക്കേണ്ടത്.

പാക് അധിനിവേശ കശ്മീര്‍

പാക് അധിനിവേശ കശ്മീര്‍

കശ്മീരിന്റെ പല ഭാഗങ്ങളും പാകിസ്താന്‍ അധിനിവേശത്തിലാണ് ഉള്ളത്. അതിനെ പാക് അധിനിവേശ കശ്മീര്‍ എന്നാണ് നമ്മളും ലോകവും വിളിയ്ക്കുന്നത്. പക്ഷേ ചൈന അങ്ങനെ ആയിരുന്നില്ല.

പാക് കശ്മീര്‍

പാക് കശ്മീര്‍

പാകിസ്താന്‍ അഡ്മിനിട്രേറ്റഡ് കശ്മീര്‍ എന്നായിരുന്നു അടുത്തദിവസം വരെ ചൈന പാക് അധീന കശ്മീരിലെ വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകിച്ചും ചൈനയിലെ മാധ്യമങ്ങള്‍.

കളിമാറി

കളിമാറി

ദക്ഷിണ ചൈന കടല്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ഏത് വിധേനയും ഇന്ത്യയുടെ പിന്തുണ ചൈനയ്ക്ക് വേണം. അതിന് വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ് ചൈന ഇപ്പോള്‍.

ഔദ്യോഗിക മാധ്യമത്തില്‍

ഔദ്യോഗിക മാധ്യമത്തില്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളഗ്ലോബല്‍ ടൈംസ് എന്ന മാധ്യമ പാക് അധീന കശ്മീരിനെ അങ്ങനെ തന്നെയാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

ആണവ വിതരണ ക്ലബ്ബ്

ആണവ വിതരണ ക്ലബ്ബ്

ഇന്ത്യയുടെ ആണവ വിതരണ ക്ലബ്ബ് അംഗത്വ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി തന്നവാണ് ചൈനക്കാര്‍. അന്ന് ചൈന മാത്രമായിരുന്നു ഇന്ത്യയുടെ അംഗത്വതെ ശക്തമായി എതിര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് ഇന്ത്യയുടെ സഹായം വേണം.

ഉളുപ്പില്ലാതെ

ഉളുപ്പില്ലാതെ

ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ശക്തമായി എതിര്‍ത്ത ചൈന പക്ഷേ, ദക്ഷിണ ചൈന കടലിന്റെ കാര്യം വന്നപ്പോള്‍ പിന്തുണ തേടിയെത്തിയിരുന്നു.

English summary
Is it significant that state-run Chinese media referred to Pakistan-Occupied-Kashmir (PoK) as just that, rather than as Pakistan-Administered-Kashmir, like it used to? Is Beijing changing its stance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X