Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമിയുടെ ജ്യേഷ്ഠന് ഉപമുഖ്യമന്ത്രി സ്ഥാനം.. ജനതാദൾ പിളർത്താൻ ബിജെപി കളിക്കുന്ന കളി ഇതോ?

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് രാഷ്ട്രീയ പ്രതിസന്ധിയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കോണ്‍ഗ്രസ്- ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുമായി രാജ്ഭവനിലെത്തിയ ജെഡ‍ിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയോട് കാത്തിരിക്കാനും ഗവര്‍ണര്‍ വാജുഭായ് വാല നിര്‍ദേശിച്ചിരുന്നു.

ഇതിനിടെ ജെഡിഎസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്ഡി കുമാരസ്വാമിയുടെ ജ്യേഷ്ഠ്യന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി നീക്കം നീക്കം നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്. ജെഡിഎസില്‍ പിളര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി എച്ച്ഡി ദേവഗൗഡയുടെ മൂത്തമകനായ എച്ച്ഡി രേവണ്ണയ്ക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

hdrevanna-

നിലവിലെ സ്ഥിതിയില്‍ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായത് എട്ട് എംഎല്‍എമാരാണ്. ഇതിന് വേണ്ടി ബിജെപി പുതിയ കാര്‍ഡിറക്കി കളിക്കുമെന്ന കാര്യത്തില്‍ ഏതായാലും സംശയമില്ല. 103 സീറ്റുകള്‍ നേടിയ ബിജെപിക്ക് 111 സീറ്റ് എന്ന് നമ്പറിലെത്തുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കാം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളെപ്പിടിക്കാനുള്ള തന്ത്രത്തിന് അനുകൂല സാഹചര്യമാണ് ഗവര്‍ണര്‍ കൂടുതല്‍ സമയം അനുവദിച്ചതോടെ കൈവന്നിട്ടുള്ളത്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണ അനുസരിച്ച് മുഖ്യമന്ത്രി പദം ജെഡിഎസിനും ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനുമായിരിക്കും. ഇതിനെയെല്ലാം വെല്ലുന്ന തന്ത്രങ്ങളാണ് ഇനി കര്‍ണാടക കാണാനിരിക്കുന്നത്.

അതേ സമയം 78 സീറ്റുകള്‍ കൈപ്പിടിയിലാക്കിയ കോണ്‍ഗ്രസിന് തിരിച്ചടിയാവുന്ന നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ജനതാളും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ ബിജെപി പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. സഖ്യത്തോട് വിയോജിപ്പുള്ള ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെയും ജനതാദളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന് പുറമേ തിര‍ഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രണ്ട് എംഎല്‍എമാര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതായതോടെ അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യതകള്‍ മങ്ങിയ പാര്‍ട്ടി പുതിയ അങ്കപ്പുറപ്പാടുമായാണ് രംഗത്തെത്തിയിട്ടുള്ളത്.

bjp-

Recommended Video

cmsvideo
    Karnataka Verdict 2018 : കർണാടകയിൽ നടക്കുന്ന രാഷ്ട്രീയക്കളികൾ | Oneindia Malayalam

    ആദ്യം രാജ്ഭവനിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ വിസമ്മതിച്ച കര്‍ണാടക ഗവര്‍ണര്‍ ബിജെപി നേതാക്കളെ നേരില്‍ കണ്ടിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയും കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത് കുമാറും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഒരാഴ്ചത്തെ സമയമാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+