കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

Google Oneindia Malayalam News

ശ്രീനഗർ; കാശ്മീരിൽ നേതാക്കളെ ഗുപ്കർ ഗ്യാങ് എന്ന് ആക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും. അധികാര മോഹികളായ ബിജെപിക്ക് ആരുമായും സഖ്യം ചേരാം, പക്ഷേ ഞങ്ങൾ ദേശതാത്പര്യത്തെ ഹനിക്കുന്നു, എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.ട്വിറ്ററിലൂടെയാണ് നേതാക്കൾ പ്രതികരിച്ചത്.

സഖ്യത്തിൽ തിരഞ്ഞെടുപ്പിൽ പോരാടുന്നതും ഇപ്പോൾ ദേശവിരുദ്ധമാണ്. അധികാരം പിടിക്കാനുള്ള ആർത്തിയിൽ ബിജെപിയ്ക്ക് ആരുമായും സഖ്യമുണ്ടാക്കാൻ കഴിയും, പക്ഷേ ഞങ്ങൾ ഐക്യമുന്നണി ഉണ്ടാക്കി കഴിഞ്ഞാൽ അത് ദേശതാൽപ്പര്യത്തെ ദുർബലപ്പെടുത്തുകയാണെന്ന്, മെഹബൂബ മുഫ്തി കുറിച്ചു.ബിജെപിയുടെ 'തുക്ഡെ തുക്ഡെ സംഘം'എന്ന ആക്ഷേപത്തിന് ശേഷം ഗുപ്കർ സഖ്യത്തെ "ദേശവിരുദ്ധർ" ആയി ചിത്രീകരിക്കാനാണ് ഷായുടെ ശ്രമം.

Mehbooba Mufti responds to Amit Shah

തുക്ഡെ തുക്ഡെ സംഘം ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മുമ്പത്തെ ബിജെപിയുടെ പ്രചരണം, അവർ ഇപ്പോൾ ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കാൻ 'ഗുപ്കർ ഗാംഗ്' എന്ന ആക്ഷേപം ഉയർത്തുന്നു, മെഹബൂബ മുഫ്തി ട്വീറ്റിൽ പറഞ്ഞു. ബിജെപി തങ്ങളെ "രക്ഷകർ" എന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായുമായാണ് ഉയർത്തുന്നത്.വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനും പകരം ലവ് ജിഹാദ്, തുക്ഡെ തുക്ഡെ, ഇപ്പോൾ ഗുപ്കർ ഗാംഗ് എന്നിവയാണ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചകളെന്നും മെഹബൂബ തിരിച്ചടിച്ചു.

ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതിന് ജമ്മു കശ്മീരിൽ മാത്രമേ നേതാക്കളെ തടഞ്ഞുവയ്ക്കാനും ദേശവിരുദ്ധർ എന്ന് വിളിക്കാനും കഴിയുകയുള്ളൂവെന്ന് നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും പ്രതികരിച്ചു.ഞങ്ങൾ ഒരു ഗ്യാങ് അല്ല അമിത് ഷാ ജി, ഞങ്ങൾ നിങ്ങള്‍ക്ക് നിരാശയുണ്ടാക്കും വിധം പ്രവർത്തിക്കുന്ന ഒരു നിയമാനുസൃത രാഷ്ട്രീയ സഖ്യമാണ്, ഒമർ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിനെ ഭീകരതയും കലാപവും നിലനിന്നിരുന്ന കാലത്തേക്കു തിരികെ കൊണ്ടുപോകാനാണ് ഗുപ്കർ സംഖവും കോൺഗ്രസും ശ്രമിക്കുന്നതെന്നായിരുന്നു അമിത് ഷാ ആരോജമ്മു കശ്മീരിൽ വിദേശ ശക്തികളെ ഇടപെടുത്താനാണ് അവരുടെ ശ്രമമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ; വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ; വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

മസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തലമസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തല

തോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻതോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

English summary
Is competing in an alliance now also anti-national ?; Mehbooba Mufti responds to Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X