കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുറത്താക്കാൻ കോൺഗ്രസ് പാകിസ്ഥാനുമായി സഖ്യമുണ്ടാക്കി? രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ

  • By Desk
Google Oneindia Malayalam News

റാഫേൽ കരാറിനെ തുടർന്ന് ഭരണ- പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണ യുദ്ധം നടക്കുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി അ്യക്ഷൻ അമിത് ഷാ. മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് പാകിസ്ഥാനുമായി സഖ്യമുണ്ടാക്കിയെന്നാണ് അമിത് ഷായുടെ ആരോപണം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാകിസ്ഥാനും ഇപ്പോൾ ഒരേ മന്ത്രമാണ് ഉച്ഛരിക്കുന്നത്, മോദിയെ പുറത്താക്കുക. പാകിസ്ഥാനും കോൺഗ്രസുമായി മഹാസഖ്യം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് താൻ അത്ഭുതപ്പെടുന്നു- അമിത് ഷാ ട്വീറ്റ് ചെയ്തു.

amithsha

പാകിസ്ഥാൻ മന്ത്രി ഫവാദ് ഹുസ്സൈന്റെയും രാഹുൽ ഗാന്ധിയുടെയും റാഫേൽ ഇടപാടിനെക്കുറിച്ചുള്ള ട്വീറ്റുകളും അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫവാദ് ഹുസ്സെയിൽ ട്വിറ്ററിൽ രീഹുൽ‌ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നത്.

മോദിക്കെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ഇപ്പോൾ പാകിസ്ഥാനും പിന്തുണയ്ക്കുകയാണെന്ന് അമിത് ഷാ ആരോപിക്കുന്നു.

"neither pakisthan not congress" എന്ന ഹാഷ്ടാഗും ബിജെപി അധ്യക്ഷൻ ഉപയോഗിച്ചിട്ടുണ്ട്. റഫേൽ വിവാദത്തിൽ ബിജെപി കോൺഗ്രസ് പോര് തുടരുകയാണ്. ഇന്ത്യയിലേകും ഫ്രാൻസിലേയും പ്രതിപക്ഷ നേതാക്കൾ ഒരു പോലെ സംസാരിക്കുന്നത് ദുരൂഹമാണെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാദിക്കുന്നത്.

കന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നവരോട് ഒരു മറുചോദ്യം; വിമർശനങ്ങളുടെ മുനയൊടിച്ച് ശാരദക്കുട്ടികന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നവരോട് ഒരു മറുചോദ്യം; വിമർശനങ്ങളുടെ മുനയൊടിച്ച് ശാരദക്കുട്ടി

ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....

English summary
Is Congress Forming grand Alliance Against modi? Asks Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X