Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്: ജയിച്ചപ്പോള്‍ മറുകണ്ടം ചാടാന്‍ നീക്കം!! ആനന്ദ് സിംഗ് മുങ്ങി!

Recommended Video

cmsvideo
    ബിജെപി ജയിച്ചപ്പോള്‍ മറുകണ്ടം ചാടാന്‍ നീക്കം

    ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാവ് കാലുവാരുമെന്ന് സൂചന. ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന എംഎല്‍എ ആനന്ദ് സിംഗ് തിരിച്ച് ബിജെപിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎല്‍എ എവിടെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ആനന്ദ് സിംഗ് എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

    അതേസമയം എംഎല്‍എ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്നും ബിജെപിക്കൊപ്പം ചേരുമെന്നും അനുമാനമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയനഗര മണ്ഡലത്തില്‍ നിന്നാണ് ആനന്ദ് സിംഗ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ എംഎല്‍എ ബിജെപിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫോണ്‍ കൂടി സ്വിച്ച് ഓഫ് ചെയ്ത് എംഎല്‍എ മുങ്ങിയതോടെ അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ സഹായികള്‍ക്കും വിവരമില്ല.

    anand-singh

    രണ്ട് സ്വതന്ത്രന്‍മാര്‍ കൂടി പിന്തുണ പ്രഖ്യാപിക്കുന്നതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ മൊത്തം സീറ്റുകള്‍ 118 ആയി മാറുകയും ചെയ്യും. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 116 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് അഭിഷേത് മനു സിങ് വി ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് സ്വതന്ത്രര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കിയിട്ടില്ലെന്നും സിങ് വി കൂട്ടിച്ചേര്‍ക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+