• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്‍മോഹന്‍സിംഗിന് പിന്‍ഗാമിയായി രഘുറാം രാജന്‍ കോണ്‍ഗ്രസിലേക്കെത്തുമോ?

ദില്ലി: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി നടന്ന കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമായിരുന്നു. സാമ്പത്തിക രംഗത്ത് കൊറോണ വൈറസ് രോഗം എത്തരത്തില്‍ ബാധിച്ചുവെന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക ചര്‍ച്ചകളായിരുന്നു കൂടികാഴ്ച്ചയിലുടനീളം നടന്നത്.

കൊറോണ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു ഈ കാലത്ത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി 65000 കോടി രൂപയുടെ പാക്കേജാണ് ഇന്ത്യക്ക് ആവശ്യമെന്നായിരുന്നു രഘുറാം രാജന്റെ വിലയിരുത്തല്‍. കൂടികാഴ്ച്ചക്ക് പിന്നാലെ കോണ്‍ഗ്രസിന് ആവശ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മന്‍മോഹന്‍ സിംഗാണ് രഘുറാം രാജന്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്താല്‍. വാദങ്ങള്‍ ഇങ്ങനെ;

പന്തിരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷ

1991 ല്‍ വിദേശനാണ്യ വിനിമയത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് അതില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് അന്ന് ധനകാര്യമന്ത്രായിരുന്ന മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ സാമ്പത്തിക കാഴ്ച്ചപാടിനെ തന്നെ ഒറ്റ ദിവസം കൊണ്ട് മാറ്റി മറിച്ചു. ഇത് ഇന്ത്യയെ മാത്രമല്ല കോണ്‍ഗ്രസിനും മധ്യവര്‍ഗ ഇന്ത്യക്കും വലിയ പ്രതീക്ഷയാണ് നല്‍കിയതെന്ന് വിലയിരുത്തപ്പെടുന്നു.

മികച്ച സാമ്പത്തിക വിദഗ്ധന്‍

മികച്ച സാമ്പത്തിക വിദഗ്ധന്‍

2004 മുതല്‍ തുടര്‍ച്ചായി പത്ത് വര്‍ഷം പ്രധാനമന്ത്രിയായി തുടര്‍ന്ന മന്‍മോഹന്‍ സിംഗിന്റെ അവസാന ഭരണകാലം അത്ര നല്ല രീതിയിലല്ല അവസാനിച്ചതെങ്കിലും അദ്ദേഹം മികച്ചൊരു സാമ്പത്തിക വിദഗ്ധനാണെന്ന് തെളിയിച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പുതിയ സാമ്പത്തിക കാഴ്ച്ചപ്പാടുകളെ പ്രതീനിധീകരിക്കുന്നതിനായി ഒരാളെ വേണം. അത് തീര്‍ച്ചായും രഘുറാം രാജനിലാണ് ചെന്നെത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

 നിയമനം

നിയമനം

2013 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ താരതമ്യേന ചെറിയ പ്രതിസന്ധി നേരിടുന്ന സമയത്ത് മന്‍മോഹന്‍ സിംഗായിരുന്നു രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കുന്നത്. എന്നാല്‍ രഘുറാം രാജന്‍ ഒരു ഇകണോമിസ്റ്റ് എന്ന തരത്തില്‍ മാത്രം നില്‍ക്കുകയായിരുന്നില്ല. ജനങ്ങള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയില്‍ ചീഫ് ഇക്കണോമിസ്്റ്റായിരുന്ന രഘുറാം രാജന്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷാടാവ് ആയിരുന്നു.

 സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയില്‍ രഘുറാം പ്രശസ്തനാകുന്നത്. ശേഷം ധനകാര്യ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കായി പ്ലാനിങ് കമ്മീഷന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയതും ഇദ്ദേഹം തന്നെ.

 ഇന്ന് ഇന്ത്യ

ഇന്ന് ഇന്ത്യ

ഇന്ന് ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക്ഡൗണിന് മുന്‍പും ഓട്ടോമൊബൈല്‍ മേഖലയടക്കം വലിയ പ്രതിസന്ധിയിലായിരുന്നു. വരാന്‍ പോകുന്ന വര്‍ഷങ്ങളിലും സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് ആശങ്കപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് വെച്ച രഘുറാം രാജന്‍ എന്ന പേര് തന്നെയാണ് ഏറ്റവും മികച്ചതെന്നാണ് അഭിപ്രായം. ഇദ്ദേഹം കോണ്‍ഗ്രസിന് മന്‍മോഹന്‍സിംഗിന് സമാനമായ ഒരു സാമ്പത്തിക ഉപദേഷ്ടാവായിരിക്കുമെന്നും വൃത്തങ്ങള്‍ വിലയിരുത്തുന്നു. അങ്ങനെ പറപ്പെടുന്നതിന ഒരു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ തന്നെയാണ്.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

ഐഐടി-ഐഐഎം-എംഐടി എന്നിവിടങ്ങളില്‍ നിന്നും പുറത്തിറങ്ങിയ രഘുറാം രാജന്‍ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയത്. അതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ ഏറെ കുറെ ശരിവെക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍ആര്‍ഐ, സിഇഒ, വനിത വോട്ടര്‍മാര്‍ എന്നിവരെ തിരിച്ചുപിടിക്കുന്നതിനായി കോണ്‍ഗ്രസിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സ്ഥാപിക്കുന്നു.

English summary
Is Congress Needs Raguram Rajan; An analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X