കോലിയും ടീമും ഇനി ഡികെ ശിവകുമാറിന് സ്വന്തം? ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെ വാങ്ങുന്നത് ഡികെ?
ബെംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇക്കുറി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കപ്പടിച്ചത്. വിജയാഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണപ്പെട്ടത് ആര്‍സിബിയുടെ ചരിത്രനേട്ടത്തില്‍ ഒരു കറുത്ത പാടായി. അതിനിടെ ആര്‍സിബിയുടെ ഓഹരികള്‍ വില്ക്കാന് ഉടമസ്ഥരായ ഡിയോജിയോ ശ്രമിക്കുന്നുവെന്നുളള വാര്‍ത്തകളും പുറത്ത് വന്നു.
കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാര്‍ ആര്‍സിബി ടീമിനെ വാങ്ങാന്‍ പോകുന്നു എന്നുളള റിപ്പോര്‍ട്ടുകളും അതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മാത്രമല്ല കോടീശ്വരനായ ബിസിനസ്സുകാരന് കൂടിയാണ് ഡികെ ശിവകുമാര്‍ എന്നത് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

എന്നാല്‍ റോയല്‍ ചലഞ്ചേഴ്സിനെ സ്വന്തമാക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ തളളി ഇപ്പോള്‍ ഡികെ ശിവകുമാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ''ഞാന്‍ ഒരു ഭ്രാന്തനൊന്നും അല്ല. ചെറുപ്പം മുതല്ക്കേ താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് അംഗമാണ്. അത്രയേ ഉളളൂ. ക്രിക്കറ്റ് മാനേജ്മെന്റിന്റെ ഭാഗമാകാനുളള ഓഫറുകള്‍ തനിക്ക് വന്നിട്ടുണ്ട്. എങ്കിലും തനിക്ക് ഇതിനൊന്നും ഉളള സമയം ഇല്ല. തന്റെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനം നോക്കി നടത്താനുളള സമയം പോലും തനിക്കില്ല. താന്‍ രാജി വെച്ച് അതിന്റെ മേല്‍നോട്ടം കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അപ്പോഴാണോ ആര്‍സിബി. താന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാത്ത ആളാണ്'', ഡികെ ശിവകുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ഇത്തരം വാര്‍ത്തകള്‍ തള്ളി ഡിയാജിയോയും രംഗത്ത് വന്നിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും അത്തരത്തിലുളള ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും ഡിയാജിയോ വ്യക്തമാക്കുന്നു. വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയില്‍ ഉളളതായിരുന്നു ആര്‍സിബി. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടീഷ് മദ്യരാജാക്കന്മാരായ ഡിയാജിയോ പിഎല്‍സി ആണ് റോയല്‍ ചലഞ്ചേഴ്സിന്റെ ഉടമകള്‍. ടീമിന്റെ പാതി ഓഹരികളോ അതോ ടീം മൊത്തമായോ വില്‍ക്കാനാണ് ഡിയാജിയോ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വില്പനയുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ടീമിന് 2 ബില്യണ്‍ വരെയാണ് മൂല്യം കമ്പനി കണക്കാക്കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ചര്‍ച്ചകളുടെ വിവരങ്ങള്‍ കമ്പനി ഇതുവരെ പരസ്യമാക്കിയിട്ടില്ല. വില്പന സംബന്ധിച്ച് അന്തിമ തീരുമാനം ഡിയാജിയോ കൈക്കൊള്ളുന്നതേ ഉളളൂ എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2008ലാണ് വിജയ് മല്യ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് എന്ന ടീം ആരംഭിക്കുന്നത്. 476 കോടി രൂപയാണ് വിജയ് മല്യ അന്ന് ആര്‍സിബിക്ക് വേണ്ടി ചിലവാക്കിയത്. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു മല്യ ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍ 2016ല്‍ മല്യ കമ്പനി വിട്ടതോടെ ടീമിന്റെ ഉടമസ്ഥാവകാശവും കൈവിട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications