കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്, ആദിവാസി നേതാവ് ദ്രൗപതി മുര്‍മു എന്തുകൊണ്ട്, ബിജെപിയുടെ ലക്ഷ്യം?

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരായിരിക്കും. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് അതൊരു വമ്പന്‍ സര്‍പ്രൈസ് ആയിരിക്കുമെന്നാണ് സൂചന.

  • By Akhila
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരായിരിക്കും. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് അതൊരു വമ്പന്‍ സര്‍പ്രൈസ് ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ദ്രൗപതി മുര്‍മുവിനെ കൊണ്ടുവരനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണിത്. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദളിത് വനിതയെ തിരഞ്ഞെടുക്കുന്നത് ഇത് ആദ്യമായാണ്. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമാണ് ദ്രൗപതി മുര്‍മു.

ദ്രൗപതി മുര്‍മു

ദ്രൗപതി മുര്‍മു

വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയും ഝാര്‍ഖണ്ഡ് ഗവര്‍ണറുമാണ് ദ്രൗപതി മുര്‍മു. ഝാര്‍ഖണ്ഡിലെ പ്രഥമ വനിത പ്രസിഡണ്ട് കൂടിയാണ് ദ്രൗപതി മുര്‍മു. ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്.

മോദിയുടെ സര്‍പ്രൈസിന് പിന്നില്‍

മോദിയുടെ സര്‍പ്രൈസിന് പിന്നില്‍

രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടു വരുമെന്നാണ് സൂചന. ആദ്യ ദളിത് രാഷ്ട്രപതി വഴി ബിജെപിക്ക് ദളിതുമായി കൂടുതല്‍ ബന്ധം കൊണ്ടുവരാനാണിതൊക്കെ. മുമ്പും പാര്‍ട്ടിയില്‍ ദ്രൗപതിയെ കുറിച്ച് പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്.

ദ്രൗപതി-രാഷ്ട്രീയ ജീവിതം

ദ്രൗപതി-രാഷ്ട്രീയ ജീവിതം

1958 ജൂണില്‍ ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. 2000 മുതല്‍ 2014 വരെ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി.

ഗവര്‍ണര്‍ സ്ഥാനത്തേക്ക്

ഗവര്‍ണര്‍ സ്ഥാനത്തേക്ക്

ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ ഒഡീഷ വനിതായാണ് ഇവര്‍. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്

4896 നിയമസമാജികള്‍ അടങ്ങുന്ന ഇലക്ട്രല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയിലെയും ലോക്‌സഭയിലെയും 776 അംഗങ്ങളും നിയമസഭയിലെ 4120 പേര്‍ അടങ്ങുന്നതുമാണ് കോളേജ്.

ഭൂരിപക്ഷം ലഭിക്കാന്‍

ഭൂരിപക്ഷം ലഭിക്കാന്‍

1098 ദശലക്ഷം വോട്ടുകളാണ് ഇലക്ട്രല്‍ കോളേജിലുള്ളത്. ഭൂരിപക്ഷം ലഭിക്കാന്‍ അഞ്ചര ലക്ഷം വോട്ട് ലഭിക്കണം. ബിജെപിക്ക് 282 ലോകസഭാംഗങ്ങളും 56 രാജ്യസഭാംഗങ്ങളും 1126 എംഎല്‍എമാരാണുള്ളത്.

English summary
Is Draupadi Murmu Modi's surprise pick as the next President of India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X