കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ കളിയാക്കി പ്രതിപക്ഷം; ചുട്ട മറുപടിയുമായി അമിത് ഷാ, അഫ്ഗാനുമായി അതിര്‍ത്തിയോ?

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷവും കൊമ്പുകോര്‍ത്തു. അമിത് ഷായുടെ പ്രസംഗത്തിനിടെയുള്ള പദപ്രയോഗം തെറ്റാണെന്ന് സൂചിപ്പിച്ചു പ്രതിപക്ഷം. ചിലര്‍ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ചുട്ട മറുപടി നല്‍കി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയായിരുന്നു അമിത് ഷാ.

വിഷയം അഫ്ഗാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്നുണ്ടോ എന്നതായിരുന്നു. ഉണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. ഇല്ലെന്ന് പ്രതിപക്ഷവും. അമിത് ഷാ വീണ്ടും ചോദ്യം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണ് പ്രതിപക്ഷത്തിന് ബോധ്യമായത്. സത്യത്തില്‍ ഇന്ത്യക്ക് അഫ്ഗാനുമായി അതിര്‍ത്തിയുണ്ടോ?

ബില്ല് ചര്‍ച്ച ചെയ്യവെ

ബില്ല് ചര്‍ച്ച ചെയ്യവെ

ലോക്‌സഭയില്‍ ബില്ല് ചര്‍ച്ച ചെയ്യവെ തിങ്കളാഴ്ചയാണ് സംഭവം. ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയാണ് പൗരത്വ ബില്ലില്‍ പരിഗണിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളെയും അമിത് ഷാ സൂചിപ്പിച്ചു.

 മതവിവേചനം നേരിടുന്നവര്‍

മതവിവേചനം നേരിടുന്നവര്‍

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറ് മതക്കാര്‍ക്കാണ് പുതിയ ബില്ല് നിയമമാക്കുന്നതിലൂടെ നേട്ടമുണ്ടാകുക. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതവിവേചനം നേരിടുന്നവരാണ് ഇവരെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പരിഹാസം

പ്രതിപക്ഷത്തിന്റെ പരിഹാസം

ഈ വേളയിലാണ് പ്രതിപക്ഷ ബെഞ്ചില്‍ നിന്നും പരിഹാസമുണ്ടായത്. പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്താന്‍ എവിടെയാണ് അതിര്‍ത്തി പങ്കിടുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. പലരും ചിരിക്കുകയും ചെയ്തു.

അമിത് ഷായുടെ മറുപടി

അമിത് ഷായുടെ മറുപടി

എന്നാല്‍ യാതൊരു പതറലുമില്ലാതെ അമിത് ഷാ മറുപടി നല്‍കി. ഇന്ത്യയും അഫ്ഗാനിസ്താനും 106 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെന്നാണ് താന്‍ മനസിലാക്കിയത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ പ്രതിപക്ഷം കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ പ്രതിപക്ഷ ബെഞ്ചില്‍ മൗനമായി.

ആര് പറയുന്നതാണ് ശരി

ആര് പറയുന്നതാണ് ശരി

സത്യത്തില്‍ അമിത് ഷാ പറഞ്ഞതാണോ ശരി. അല്ലെങ്കില്‍ പ്രതിപക്ഷം പറഞ്ഞതാണോ. രണ്ടു പേരും പറഞ്ഞതില്‍ തെറ്റില്ല എന്ന് വേണം കരുതാന്‍. കാരണം പാക് അധീന കശ്മീര്‍ ഇന്ത്യയുടെതാണ് എന്നാണ് ഇന്ത്യ കരുതുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ അങ്ങനെ അല്ലെങ്കിലും.

 പ്രതിപക്ഷം ചിന്തിച്ചില്ല

പ്രതിപക്ഷം ചിന്തിച്ചില്ല

അമിത് ഷാ ചിന്തിച്ച പോലെ പ്രതിപക്ഷം ചിന്തിച്ചില്ല എന്നു പറയുന്നതാകും ശരി. ബഡക്ഷാന്‍ പ്രവിശ്യയിലെ വഖാന്‍ ഇടനാഴിയില്‍ അഫ്ഗാനിസ്താനുമായി 106 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. ഈ മേഖല പാകിസ്താന്റെ നിയന്ത്രത്തിലുള്ള കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്താനെയും അഫ്ഗാനെയും വേര്‍ത്തിരിക്കുന്നതാണ്.

തര്‍ക്ക മേഖല

തര്‍ക്ക മേഖല

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ അഫ്ഗാനുമായി അതിര്‍ത്തിയുണ്ടാകുമായിരുന്നു. ഇപ്പോള്‍ ഈ പ്രദേശം പാകിസ്താന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഇന്ത്യ തങ്ങളുടെ ഭൂമിയാണെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. വിട്ടുതരില്ലെന്ന് പാകിസ്താനും പറയുന്നു.

ഇന്ത്യന്‍ ഭൂപടത്തില്‍

ഇന്ത്യന്‍ ഭൂപടത്തില്‍

ഇന്ത്യന്‍ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭൂപ്രദേശമായിട്ടാണ് കാണിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അഫ്ഗാനുമായി ഇന്ത്യയ്ക്ക് അതിര്‍ത്തിയുണ്ട്. ഈ മേഖല ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ പാകിസ്താനെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്ക്ക് അഫ്ഗാനിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നു.

പാകിസ്താന്‍ പിടിച്ചത് ഇങ്ങനെ

പാകിസ്താന്‍ പിടിച്ചത് ഇങ്ങനെ

റഷ്യയെയും ഇന്ത്യയെയും വേര്‍ത്തിരിച്ചുള്ള സ്വതന്ത്ര മേഖല എന്ന മട്ടില്‍ ബ്രിട്ടീഷുകാരാണ് വഖാന്‍ ഇടനാഴി നിര്‍മിച്ചത് എന്നത് വേറെ ചരിത്രം. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് പാകിസ്താന്‍ കശ്മീര്‍ ആക്രമിച്ചു. ഒട്ടേറെ ഭാഗങ്ങള്‍ പിടിച്ചെടുത്തു. ഈ വേളയില്‍ കശ്മീര്‍ ഭരണാധികാരി ഇന്ത്യയുടെ സഹായം തേടി. കശ്മീരിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പാകിസ്താന്‍ പിടിക്കുന്നത് ഇന്ത്യ തടയുകയും ചെയ്തുവെന്നത് ചരിത്രം.

രേഖ പ്രതിപക്ഷത്തിനൊപ്പം

രേഖ പ്രതിപക്ഷത്തിനൊപ്പം

അതേസമയം, അമിത് ഷാ നേതൃത്വം നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ അഫ്ഗാനുമായി ഇന്ത്യയ്ക്ക് അതിര്‍ത്തിയില്ല. രേഖകളില്‍ അതിര്‍ത്തി രാജ്യങ്ങള്‍ ഇങ്ങനെയാണ്- ബംഗ്ലാദേശുമായി 4096 കിലോമീറ്റര്‍, പാകിസ്താനുമായി 3323 കിലോമീറ്റര്‍, ചൈനയുമായി 3488 കിലോമീറ്റര്‍, നേപ്പാളുമായി 1751 കിലോമീറ്റര്‍, ഭൂട്ടാനുമായി 699 കിലോമീറ്റര്‍, മ്യാന്‍മറുമായി 1643 കിലോമീറ്റര്‍. ഇതില്‍ അഫ്ഗാനിസ്താന്‍ ഇല്ല.

ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് പ്രതീക്ഷ

പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയിലാണ് അഫ്ഗാനും കടന്നുവന്നത്. ലോക്‌സഭയില്‍ പാസായ ബില്ല്, രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുകയാണ്. രാജ്യസഭ കടക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ചില കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന് അവര്‍ കരുതുന്നു. പ്രതിപക്ഷ ബെഞ്ചിലെ ഭിന്നതയാണ് ബിജെപിക്ക് ആശ്വാസം നല്‍കുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

ബിജെപി പാലംവലിച്ചെന്ന് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും വിമതരുടെ യോഗം; ഓടിയെത്തി യെഡിയൂരപ്പ

English summary
Is India-Afghanistan border? Amit Shah is right and opposition is not wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X