കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമായിരുന്നു; 'പാരവച്ചത്' മായാവതി, 16 സീറ്റുകളില്‍ ബിജെപിക്ക് നേട്ടമായി
ന്യൂഡല്‍ഹി: 295 സീറ്റുകളില്‍ ജയിച്ച് കേന്ദ്രത്തില്‍ അധികാരം പിടിക്കുമെന്നായിരുന്നു വോട്ടെണ്ണലിന്റെ തലേ ദിവസം ഇന്ത്യ സഖ്യത്തിന്റെ യോഗ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ജൂണ്‍ ഒന്നിന് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് എന്‍ഡിഎയ്ക്ക് 400 സീറ്റ് വരെ പ്രവചിച്ചിരിക്കെയായിരുന്നു ഇത്. വോട്ടുകളുടെ കണക്കുമായി എത്തിയ സഖ്യ നേതാക്കള്‍ നല്കിയ ഉറപ്പിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
എന്നാല്‍ ഫലം വന്നപ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം 234ല്‍ നിന്നു. എന്‍ഡിഎ 293 സീറ്റ് നേടി അധികാരം പിടിക്കുകയും ചെയ്തു. എവിടെയാണ് പാളിയത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഇന്ത്യ സഖ്യം. ഉത്തര്‍ പ്രദേശില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് അഞ്ഞടിച്ചത്. പകുതിയിലധികം സീറ്റുകള്‍ ഇന്ത്യ സഖ്യം നേടി. എന്നാല്‍ ചില കളികള്‍ യുപിയില്‍ നടന്നിരുന്നു എന്നാണ് പുതിയ വിവരങ്ങള്‍...

മായാവതിയുടെ ബിഎസ്പി ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മല്‍സരിച്ചിരുന്നു. മായാവതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിന് വെല്ലുവിളിയാകുമെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. മായാവതിയെ ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ക്കാന്‍ ശ്രമവും നടന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥനയോട് അവര്‍ മുഖം തിരിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യമാണ് ഉത്തര്‍ പ്രദേശില്‍ മല്‍സരിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ പിടിവാശിയാണ് വിശാല സഖ്യത്തിന് തടസമായത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത്തവണ എസ്പിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നപ്പോല്‍ മായാവതി മടിച്ചു. 2019ലെ സഖ്യത്തില്‍ നേട്ടം കൊയ്തത് ബിഎസ്പിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അവര്‍ എസ്പിയുമായി പിരിഞ്ഞു.
അതുകൊണ്ടുതന്നെ ബിഎസ്പിയുമായുള്ള സഖ്യത്തിന് എസ്പിക്ക് ഇത്തവണ താല്‍പ്പര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് എസ്പി തയ്യാറാകുകയും ചെയ്തു. ഇതും മായാവതി ഇന്ത്യ സഖ്യത്തിന്റെ ഭാഗാമാകാതിരിക്കാന് കാരണമായി. അന്തിമ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മായാവതി ഒറ്റയ്ക്ക് നിന്നത് തിരിച്ചടിയായത് ഇന്ത്യ സഖ്യത്തിനാണ് എന്ന് ബോധ്യമാകുകയാണ്.
16 ലോക്സഭാ മണ്ഡലങ്ങളില്‍ ബിഎസ്പി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബിജെപിക്ക് നേട്ടമായിട്ടുണ്ട്. ബിഎസ്പിയുടെ വോട്ടുകള്‍ കൂടി ഇന്ത്യ സഖ്യത്തിലേക്ക് ചേരുകയായിരുന്നുവെങ്കില് 16 സീറ്റുകള്‍ കൂടി അധികം കിട്ടുമായിരുന്നു. ഇതില്‍ 15 സീറ്റുകളിലും ബിജെപി ജയിച്ചത് അര ലക്ഷത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. 5000 വോട്ടുകള്‍ക്ക് താഴെ ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളുണ്ട്.
അക്ബര്‍പൂര്‍, അലിഗഡ്, അംറോഹ, ബന്സഗാവ്, ബദോഹി, ബിജ്നോര്‍, ദിയോരിയ, ദോമരിയാന്ഗഞ്ച്, ഫാറൂഖാബാദ്, ഫത്തേപൂര്‍ സിക്രി, ഹര്‍ദോയ്, മിര്‍സാപൂര്‍, മിസ്രിഖ്, ഫുല്‍പൂര്‍, ഷാജഹാന്‍പൂര്‍, ഉന്നവോ എന്നീ മണ്ഡലങ്ങളെല്ലാം ബിഎസ്പി വോട്ടുകളാണ് ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായത്. ഇതില്‍ 11 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെ നാലും തൃണമൂലിന്റെ ഒരു മണ്ഡലവും ഇതിലുണ്ട്.
ഈ 16 മണ്ഡലങ്ങളില്‍ ഇന്ത്യ സഖ്യം ജയിച്ചിരുന്നു എങ്കില്‍ മൊത്തം സീറ്റുകള്‍ 250 ആകുമായിരുന്നു. ജെഡിയു, ടിഡിപി പിന്തുണ കൂടി ലഭിക്കുന്നതോടെ കേന്ദ്രം ഭരിക്കാനും സാധിക്കുമായിരുന്നു. ഇന്ത്യ സഖ്യം വന്‍ മുന്നേറ്റം നടത്തിയ മഹാരാഷ്ട്രയില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിജെപി സമാനമായ തിരിച്ചടി നേരിട്ട യുപിയില്‍ യോഗി ആദിത്യനാഥ് ഈ നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications