Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന് കോടതി

നാഗ്പൂര്‍: ഇന്ത്യ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതാണോ എന്ന് ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനോട് കോടതി ആരാഞ്ഞു. നാഗ്പൂര്‍ കോര്‍പ്പറേഷന്റെ ഹനുമാന്‍ ചാലിസ എന്ന എയ്ഡ്‌സ് ബോധവത്കരണ പരിപാടിക്കെതിരെയാണ് ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

കോര്‍പ്പറേഷന്‍ നടത്തുന്ന എയ്ഡ്‌സ് ബോധ വല്‍ക്കരണ പരിപാടിക്ക് എന്തിനാണ് ഹനുമാന്‍ ചാലിസ എന്ന പേരിട്ടതെന്നും എയ്ഡ്‌സും ഹനുമാന്‍ ചാലിസയും തമ്മില്‍ എന്താണ് ബന്ധമെന്നും ഹിന്ദുക്കള്‍ക്ക് മാത്രമാണോ എയ്ഡ്‌സ് പകരുന്നതെന്നും കോടതി ആരാഞ്ഞു.

Bombay High Court

എന്തുകൊണ്ട് ഹനുമാന്‍ എന്ന പേരുനല്‍കിയെന്നും ഖുറാന്റെയും ബൈബിളിന്റെയും പേരുകള്‍ പരാമര്‍ശിക്കാമായിരുന്നില്ലെ എന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ ഒരു മത പരിപാടിക്കും എതിരല്ലെന്നും എന്നാല്‍ അത് ഒരു ഭരണകൂടം ചെയ്യുമ്പോള്‍ ആശങ്കയുണ്ടെന്നും കോടതി അറിയിച്ചു.

ക്ഷേത്രം ട്രസ്റ്റും മുനിസിപ്പാലിറ്റിയും ചേര്‍ന്നു നടത്തുന്ന എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനും ഹനുമാന്‍ ചാലിസ ജപത്തിനുമിടയില്‍ കോടതി ഇടപെടലിനെതുടര്‍ന്ന് ഒരു മണിക്കൂര്‍ ഇടവേള നല്‍കുമെന്ന് സംഘാടകര്‍ പിന്നീട് വ്യക്തമാക്കി. പരിപാടിക്കായി വ്യത്യസ്ത ബാനറുകളായിരിക്കണം വേദിയില്‍ പ്രദര്‍ശിപ്പിക്കാനെന്നും കോടതി നിര്‍ദേശിച്ചു. ഹനുമാന്‍ ചാലിസയുടെ കാര്യം പരാമര്‍ശിക്കാതെ എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിക്ക് നല്ല പ്രചരണം നല്‍കാന്‍ അനുവദിക്കമമെന്ന് കോര്‍പ്പറേഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+