കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎന്‍എക്സ് മാക്സ് കേസില്‍ ചിദംബരത്തെ കുരുക്കിയത് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി?

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മാക്സ് തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ കുരുക്കിയത് സഹസ്ഥാപകയായ ഇന്ദ്രാനി മുഖര്‍ജിയുടേയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടേയും നിര്‍ണായക മൊഴികള്‍. ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതികള്‍ കൂടിയാണ് ഇരുവരും. പി ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ വിദേശ നിക്ഷേപത്തിന്റെ അംഗീകാരത്തിനായി കമ്പനി എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ചിരുന്നു.

ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?

ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍‍ഡ് അപേക്ഷ തള്ളിയതിനെ തുട‍ര്‍ന്നാണ് ചിദംബരത്തെ സമീപിച്ചത്. 26% ഓഹരികള്‍ക്ക് വേണ്ടിയായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ ചിദംബരം ഇത് നാലായിരം കോടിക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തുു. പി ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് ചട്ടവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ഇതിനായി സ്ഥാപകരായ പീറ്റര്‍ മുഖര്‍ജിയില്‍ നിന്നും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയില്‍ നിന്നും പ്രതിഫലം സ്വീകരിക്കുകയും ചെയ്തുു. ഇതാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിദംബരത്തെയും മകനെയും വേട്ടയാടുന്നത്.

മധ്യസ്ഥത വഹിച്ചത് കാര്‍ത്തി!!!

മധ്യസ്ഥത വഹിച്ചത് കാര്‍ത്തി!!!


ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംഹബരത്തെ പീറ്റര്‍ മുഖര്‍ജി ബിസിനസില്‍ സഹായിച്ചതിനെ തുടര്‍ന്നാണ് എഫ്ഐപിബിയുടെ അംഗീകാരം നേടിക്കൊടുത്തതെന്നാണ് ഇന്ദ്രാണിയുടെ മൊഴി. ഷീന ബോറ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി എത്ര രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പൂട്ടിയത് ആദായനികുതി വകുപ്പ്

പൂട്ടിയത് ആദായനികുതി വകുപ്പ്


ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം ലഭിച്ചത് വഴി വഴി ഐഎന്‍എക്സ് മീഡിയ 305 കോടി നേടിയതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് വഴിത്തിരിവാകുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി ധനകാര്യമന്ത്രിയായിരുന്ന പി ചിദബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ എഫ്ഐപിബിയുടെ അംഗീകാരത്തോടെയാണ് വിദേശ നിക്ഷേപം നടന്നതെന്ന ഉപദേശമാണ് വിശദീകരണമായി നല്‍കാന്‍ നിര്‍ദേശിച്ചത്. വിദേശ നിക്ഷേപത്തെ ന്യായീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 2017ലെ എഫ്ഐആറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ത്തി ചിദംബരവുമായി ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്നം പരിഹരിക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തെന്നും ഇന്ദ്രാണി മുഖര്‍ജി മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 3.5 കോടിയ്ക്ക് കാര്‍ത്തി ചിദംബരം ഉടമസ്ഥനായ കമ്പനി മുഖേന പ്രശ്നം തീര്‍പ്പാക്കിയെന്നും ഇന്ദ്രാണി കൂട്ടിച്ചേര്‍ക്കുന്നു.

 ഇന്ദ്രാണി മാപ്പുസാക്ഷി!!

ഇന്ദ്രാണി മാപ്പുസാക്ഷി!!


മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ഉള്‍പ്പെട്ട ഐഎന്‍എക്സ് മീഡിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ മാപ്പു സാക്ഷിയാക്കുന്നതിന് ജൂണ്‍ ആദ്യ വാരം സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്ന് ഇന്ദ്രാണി വ്യക്തമാക്കിയത്. കമ്പനിയുടെ സഹസ്ഥാപകയാണ് ഇന്ദ്രാണി മുഖര്‍ജി. മകള്‍ ഷീന ബോറ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് ഇന്ദ്രാണി മുഖര്‍ജി.

 നടപടി കടുപ്പിച്ച്

നടപടി കടുപ്പിച്ച്


കഴിഞ്ഞ ദിവസമാണ് ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥരെത്തുന്നത്. കേസില്‍ ചിദംബരം നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയിലെ നിര്‍ണായക നീങ്ങള്‍ക്കിടെ ബുധനാഴ്ച രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മൂന്ന് തവണയാണ് സിബിഐ സംഘം ചിദംബരത്തെ തേടിയെത്തിയത്. ചൊവ്വാഴ്ച രാത്രി വസതിയിലെത്തിയ സംഘം ചിദംബരം വീട്ടിലില്ലാത്തതിനാല്‍ മടങ്ങിപ്പോകുകായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് ചിദംബരത്തിന് അനുകൂലമായ നീക്കമുണ്ടായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ ഏജന്‍സി നീങ്ങും.

English summary
Is Indrani Mukherjee's statement trapped P Chidambaram in INX Max media case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X