മുസ്ലിമിലെ വണ്‍വേ പ്രണയം, എല്‍ബിഡബ്ലിയു.... സക്കീര്‍ നായിക് പറയുന്നു...
ഇസ്ലാമിക് പ്രാസംഗികനെന്നതാണ് സക്കീര്‍ നായിക്കിന്റെ വിശേഷണം. മുംബൈയിലെ ധ്രുവീകരണ ശക്തിയായി കരുതപ്പെടുന്ന 51കാരനായ സക്കീര്‍ നായികിന് അവിടത്തെ സുന്നി, ഷിയാ പുരോഹിതര്‍ക്കിടയിലും യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്കിടയിലും വലിയ അഭിപ്രായമില്ല. പക്ഷേ ഇസ്ലാമിനെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറഞ്ഞുകളയും ഇദ്ദേഹം. വെറുതെ പറയുന്നതല്ല, കേട്ടിരിക്കാന്‍ ആയിരക്കണക്കിന് ആളുകളുണ്ട് എന്നത് കൊണ്ടാണ് പറയുന്നത്.
സക്കീര്‍ നായികിന്റെ ഓരോ പ്രസംഗങ്ങള്‍ക്കും വീഡിയോകള്‍ക്കും ഓണ്‍ലൈന്‍ ലോകത്ത് വലിയ പ്രചാരമാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സക്കീര്‍ നായികിന് മുംബൈയില്‍ പ്രസംഗിക്കാന്‍ അനുമതിയില്ല. പ്രസംഗത്തിന്റെ ഉള്ളടക്കം തന്നെ വില്ലന്‍. പക്ഷേ ഓണ്‍ലൈനില്‍ അത്തരം വിലക്കുകള്‍ ഇല്ല. അത് പ്രായോഗികവും അല്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഇയാളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.

സക്കീര്‍ നായികിന്റെ പീസ് ടി വി വീഡിയോകള്‍ യൂട്യൂബില്‍ വന്‍ ഹിറ്റാണ്. അത്തരത്തില്‍പ്പെട്ട ഒരു വീഡിയോയില്‍ സക്കീര്‍ നായിക് ഇസ്ലാമിലെ പ്രണയത്തെക്കുറിച്ചും ഹിജാബിനെക്കുറിച്ചും സംസാരിക്കുന്നു. ഏകപക്ഷീയമായ പ്രണയം ഇസ്ലാമില്‍ തെറ്റല്ല എന്നാണ് സക്കീര്‍ നായിക് പറയുന്നത്. എന്നാല്‍ അത് എത്രയും വേഗം വീട്ടുകാരെ അറിയിച്ച് വിവാഹത്തിലെത്തിക്കുകയാണ് വേണ്ടതത്രെ.
വിവാഹം കഴിക്കുന്നതിന് മുമ്പുള്ള കൊഞ്ചിക്കുഴയും തൊട്ടുരുമ്മലും വേണ്ട എന്ന് സക്കീര്‍ നായിക് പറയുന്നു. ഇസ്ലാമില്‍ എല്‍ ബി ഡബ്ലിയു ഇല്ല എന്ന് സക്കീര്‍ നായിക് പറയുന്നു. എല്‍ ബി ഡബ്ലിയു എന്നാല്‍ ലവ് ബിഫോര്‍ വെഡ്ഡിങ്. വിവാഹം ചെയ്യുന്ന പെണ്ണിനെ സ്‌നേഹിക്കുക, സ്‌നേഹിക്കുന്ന പെണ്ണിനെ വിവാഹം ചെയ്യുക ഇതാണ് ഇസ്ലാമിലെ നയമെന്നാണ് സക്കീര്‍ നായിക് പറയുന്നത്.












Click it and Unblock the Notifications