കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നു

Google Oneindia Malayalam News

ദില്ലി: മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഭീകരമായ അന്തരീക്ഷമാണ് കശ്മീരില്‍. ഒരാഴ്ചക്കിടെ 38000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ അധികമായി വിന്യസിച്ചത്. കശ്മീരിലെ നേരത്തെയുള്ള ലക്ഷക്കണക്കിന് സൈനികര്‍ക്ക് പുറമെയാണിത്. മാത്രമല്ല, തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ തന്നെ കശ്മീര്‍ വിടാനും നിര്‍ദേശം നല്‍കി. ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കശ്മീരിനെ മൂന്നായി വിഭജിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന് അഭ്യൂഹമുണ്ട്. പലവിധത്തിലുള്ള പ്രചാരണങ്ങളും കശ്മീരില്‍ നടക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും കേന്ദ്രം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭയാനകമായ അന്തരീക്ഷമാണ് കശ്മീരില്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....

വകുപ്പുകള്‍ റദ്ദാക്കുമെന്ന് പ്രചാരണം

വകുപ്പുകള്‍ റദ്ദാക്കുമെന്ന് പ്രചാരണം

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയും 370ാം വകുപ്പും റദ്ദാക്കാന്‍ പോകുന്നുവെന്നാണ് മിക്ക കശ്മീരികളും വിശ്വസിക്കുന്നത്. കശ്മീരിനെ മൂന്നായി വിഭജിക്കുമെന്ന അഭ്യൂഹവും കശ്മീരില്‍ പ്രചരിക്കുന്നുണ്ട്. ഭയംപൂണ്ട് കശ്മീരില്‍ അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുകയാണ്.

മൂന്നായി വിഭജനം ഇങ്ങനെ

മൂന്നായി വിഭജനം ഇങ്ങനെ

ജമ്മു, താഴ്‌വര, ലഡാക്ക് എന്നിങ്ങനെ മൂന്നായി കശ്മീരിനെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് പ്രചാരണം നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരോ ഗവര്‍ണറോ മറ്റു ഉത്തരവാദിത്തപ്പെട്ടവരോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, കശ്മീരില്‍ പ്രചാരണം ശക്തമാണ്.

അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടി നാട്ടുകാര്‍

അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടി നാട്ടുകാര്‍

സൈന്യം കൂടുതല്‍ ഇറങ്ങിയതോടെയാണ് കശ്മീരികള്‍ക്ക് ആശങ്ക ഇരട്ടിയായത്. അവര്‍ ഭക്ഷണവും റേഷന്‍ സാധനങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയാണ്. പഴവും പച്ചക്കറിയുമെല്ലാം മിക്കയിടത്തും കാലിയായി. അടുത്ത 24 മണിക്കൂര്‍ കഴിഞ്ഞാല്‍ താവ്‌വര മേഖലയില്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.

 കശ്മീര്‍ വിട്ടുപോകാന്‍ നിര്‍ദേശം

കശ്മീര്‍ വിട്ടുപോകാന്‍ നിര്‍ദേശം

72 മണിക്കൂറിനകം കശ്മീര്‍ വിട്ടുപോകാന്‍ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പെട്രോള്‍ പമ്പുകളിലും എടിഎം കൗണ്ടറുകളിലും വന്‍ തിരക്കാണ്. താഴ്‌വരയില്‍ പണിമുടക്കിന് സമാനമായ സാഹചര്യം വരാന്‍ പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രചാരണം നടത്തരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

 വകുപ്പുകള്‍ റദ്ദാക്കില്ലെന്ന് ഗവര്‍ണര്‍

വകുപ്പുകള്‍ റദ്ദാക്കില്ലെന്ന് ഗവര്‍ണര്‍

സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പല രേഖകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ വീണുപോകരുതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അഭ്യര്‍ഥിച്ചു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കില്ല. ഇക്കാര്യം അദ്ദേഹം ഉമര്‍ അബ്ദുല്ലയോടും പറഞ്ഞു.

ഉമര്‍ അബ്ദുല്ല പറയുന്നു

ഉമര്‍ അബ്ദുല്ല പറയുന്നു

ഉമര്‍ അബ്ദുല്ല നിലവിലെ സാഹചര്യത്തിലെ ആശങ്ക അറിയിക്കാനാണ് ഗവര്‍ണറെ കണ്ടത്. എന്താണ് കശ്മീരില്‍ നടക്കുന്നത് എന്ന് അറിയില്ലെന്ന് ഉമര്‍ അബ്ദുല്ല ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഗവര്‍ണറുടേത് അവസാന വാക്കല്ല. മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

അജിത് ഡോവല്‍ വന്നുപോയ ശേഷം...

അജിത് ഡോവല്‍ വന്നുപോയ ശേഷം...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞദിവസം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീടാണ് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ തുടങ്ങിയത്. രണ്ടുദിവസങ്ങളിലായി 38000 സൈനികരെയാണ് കശ്മീരില്‍ അധികമായി എത്തിച്ചിരിക്കുന്നത്. ടൂറിസ്റ്റുകളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ന്നു. വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു.

തിരഞ്ഞെടുപ്പ് നടത്തണം

തിരഞ്ഞെടുപ്പ് നടത്തണം

സൈനികര്‍ ഇറങ്ങിയതോടെയാണ് പ്രചാരണം കനത്തത്. ഇതില്‍ വാസ്തവമുണ്ടോ എന്ന് വ്യക്തമല്ല. നിലവില്‍ രാഷ്ട്രപതി ഭരണമാണ് കശ്മീരില്‍. സംഘര്‍ഷം ഒഴിഞ്ഞ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് കഴിഞ്ഞദിവസം കശ്മീരില്‍ നിന്നുള്ള രാഷ്ട്രീയപ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.

മൂന്നായി വിഭവജം ഇങ്ങനെ?

മൂന്നായി വിഭവജം ഇങ്ങനെ?

മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കശ്മീര്‍ താഴ്‌വര, ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു, ബുദ്ധര്‍ക്ക് ഭൂരിപക്ഷമുള്ള ലഡാക്ക് എന്നിങ്ങനെ മൂന്നായി കശ്മീരിനെ വിഭജിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ഒരു പ്രചാരണം. ഭരണഘടന അനുവദിക്കുന്ന പ്രത്യേക പദവികള്‍ റദ്ദാക്കാന്‍ പോകുന്നുവെന്നാണ് മറ്റൊരു പ്രചാരണം.

ബിജെപി പറഞ്ഞത്...

ബിജെപി പറഞ്ഞത്...

കശ്മീരിനുള്ള പ്രത്യേക പദവികള്‍ റദ്ദാക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് നടപ്പാക്കാന്‍ പോകുന്നതെന്നും പ്രചാരണമുണ്ട്. മാത്രമല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രം ശ്രമിക്കുമെന്നും പറയപ്പെടുന്നു.

മോദി കശ്മീരില്‍ പതാക ഉയര്‍ത്തുമോ?

മോദി കശ്മീരില്‍ പതാക ഉയര്‍ത്തുമോ?

ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്തരി കശ്മീല്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് മറ്റൊരു പ്രചാരണം. സാധാരണ ദില്ലിയിലെ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി പതാക ഉയര്‍ത്താറ്. ഗവര്‍ണറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉമര്‍ അബ്ദുല്ല പറയുന്നത്, എന്താണ് കശ്മീരില്‍ സംഭവിക്കുന്നതെന്ന് അറിയില്ലെന്നാണ്. കശ്മീരിന് വേണ്ടി പോരാടണമെന്ന് പ്രവര്‍ത്തകരോട് മെഹ്ബൂബ മുഫ്തി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന് പുതിയ ചട്ടക്കൂട്; ദേശീയ അധ്യക്ഷന് കാലാവധി ഒരു വര്‍ഷം, നടപ്പാക്കുന്നത് വന്‍ മാറ്റങ്ങള്‍കോണ്‍ഗ്രസിന് പുതിയ ചട്ടക്കൂട്; ദേശീയ അധ്യക്ഷന് കാലാവധി ഒരു വര്‍ഷം, നടപ്പാക്കുന്നത് വന്‍ മാറ്റങ്ങള്‍

English summary
Is Jammu and Kashmir going to be divided into three?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X