• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരണശേഷവും തമിഴ്‌നാടിനെ ഭരിക്കുന്നത് ജയലളിത തന്നെ..ശവക്കല്ലറയില്‍ നിന്ന്...!! ഞെട്ടിക്കും.. !!

  • By അനാമിക

മരണശേഷമുള്ള ജീവന്റെ നിലനില്‍പ്പും ആത്മാവിന്റെ സാധ്യതകളുമെല്ലാം ഇനിയും ശാസ്ത്രം തെളിയിക്കാത്ത അത്ഭുതങ്ങളാണ്. മരണാനന്തര ജീവിതത്തിലും ആത്മാവിലുമൊക്കെ വിശ്വസിക്കുന്നവരുമുണ്ട്. തമിഴ്‌നാട്ടില്‍ പുരൈട്ചി തലൈവി ജയലളിതയുടെ മരണശേഷം തുടരുന്ന അനിശ്ചിതാവസ്ഥയ്ക്കിടെയാണ് രസകരമായ ഒരു പഠനം ചര്‍ച്ചയാവുന്നത്.

അപ്പോളോയിലെത്തിയത് ജയലളിതയുടെ മൃതദേഹം..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ഡോക്ടര്‍ ..!

ജയലളിതയുടെ വിശ്വസ്തനും തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ വിവാദമായ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുന്‍പ് മറീന ബീച്ചിലെ അമ്മയുടെ ശവകുടീരത്തില്‍ ധ്യാനമിരുന്നിരുന്നു. ശേഷം പനീര്‍ശെല്‍വം പറഞ്ഞത് അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു എന്നായിരുന്നു. ഇതിന്റെ സാധ്യതയാണ് പഠനവിധേയമാകുന്നത്.

ചിരിച്ച് തള്ളാൻ വരട്ടെ

ആത്മാക്കളുമായി മനുഷ്യന് സംവദിക്കാന്‍ കഴിയുമോ എന്നത് തര്‍ക്കവിഷയമാണ്.ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പലരും പങ്കുവെച്ചു കണ്ടിട്ടുണ്ട്. മറീന ബീച്ചില്‍ ധ്യാനത്തിലിരുന്ന 40 മിനുറ്റുകള്‍ക്കിടെ ജയലളിതയുടെ ആത്മാവുമായി സംസാരിച്ചുവെന്ന് പനീര്‍ശെല്‍വത്തിന്റെ അവകാശ വാദം അങ്ങനെയങ്ങ് ചിരിച്ച് തള്ളിക്കളയാനാവില്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പനീർശെൽവത്തിന്റെ ശക്തി

സ്വതവേ ശാന്തനും വിനീതവിധേയനുമായ പനീര്‍ശെല്‍വത്തിന് കരുത്തയായ ചിന്നമ്മയെ വെല്ലുവിളിക്കാന്‍ എങ്ങനെ ഇത്ര പൊടുന്നനെ കരുത്തുകിട്ടിയെന്ന് അത്ഭുതപ്പെടാത്തവര്‍ ഉണ്ടാകില്ല. ജയലളിതയുടെ ആത്മാവിനോട് സംസാരിച്ച ശേഷമാണ് പനീര്‍ശെല്‍വത്തിന് ധൈര്യം ലഭിച്ചത് എന്ന വാദത്തെ പുച്ഛിക്കാന്‍ വരട്ടെ.

ആത്മാക്കളുണ്ടോ ?

ആത്മാക്കളുടെ നിലനില്‍പ്പിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ബെര്‍ലിനിലെ ശാസ്ത്രജ്ഞരുടെ പഠനപ്രകാരം ശരീരം ഇല്ലാതായ ശേഷവും ബോധം നിലനില്‍ക്കുമത്രേ. ബ്രി്ട്ടനിലെ സതാംപ്ടണ്‍ സര്‍വ്വകലാശാലയിലും ഇത്തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ലോകത്തെ അനുഭവങ്ങൾ

മരിച്ചുപോയ ലോകനേതാക്കള്‍ മരണശേഷവും രാജ്യഭരണത്തെ സ്വാധീനിച്ചതിന് തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഏറ്റവും കുടുതല്‍ കാലം കാനഡ ഭരിച്ച പ്രധാനമന്ത്രി മക്കെന്‍സി കിംഗിന്റെ സാന്നിധ്യം മരണശേഷവും വര്‍ഷങ്ങളോളം വീട്ടിലും എസ്‌റ്റേറ്റിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മരണശേഷവും ഭരണം

സമാന അനുഭവം ഘാനയില്‍ നിന്നുമുണ്ട്. ഘാനയുടെ പ്രസിഡണ്ടായിരുന്നു കര്‍ക്കശക്കാരനായ ജോണ്‍ മില്‍സ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രതീക്ഷിതമായായിരുന്നു ജോണ്‍ മില്‍സിന്റെ മരണം. 2012ല്‍ മരണപ്പെട്ട ഇദ്ദേഹത്തിന്റെ സാന്നിധ്യം പലപ്പോഴായി അനുഭപ്പെട്ടതിന്റെ കഥകള്‍ പറയാനുണ്ട് ഇവിടുത്തെ നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.

ചരിത്രത്തില്‍ ആദ്യമല്ല

ഈ അനുഭവങ്ങളൊക്കെ വെച്ച് നോക്കിയാല്‍ ഉരുക്ക് വനിതയെന്ന് വിശേഷിക്കപ്പെടുന്ന ജയലളിത തനിക്ക് പ്രിയപ്പെട്ടവനായിരുന്ന പനീര്‍ശെല്‍വത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയെന്ന വാദത്തില്‍ അതിശയപ്പെടാനില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

ദുർമന്ത്രവാദമോ ?

ശശികലയും ജയലളിതയും ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ നേതാക്കള്‍ ദുര്‍മന്ത്രവാദം നടത്തുന്നതായി നേരത്തെ പ്രചാരണങ്ങള്‍ നടന്നിരുന്നു.ശശികല കേരളത്തില്‍ നിന്നും മന്ത്രവാദികളെ തമിഴ്‌നാട്ടിലേക്ക് കര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോയിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മൃഗബലി നടത്തി ?

രണ്ടായിരത്തില്‍ ജയലളിത മൃഗബലി പോലുള്ളവ ചെയ്യാറുണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം ജയലളിത നിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ള മന്ത്രവാദങ്ങള്‍ വഴിയാണോ ജയലളിതയ്ക്ക് മരണശേഷവും നിലനില്‍പ്പ് സാധ്യമാക്കുന്നത് എന്ന ചോദ്യമുയരുക സ്വാഭാവികം.

കൌതുകരമായ വാദങ്ങൾ

താന്‍ കെട്ടിപ്പടുത്ത സാമ്രാജ്യം അധികാരത്തര്‍ക്കത്തില്‍ ചീട്ടുകൊട്ടാരം കണക്കേ തകര്‍ന്നു വീഴുന്നത് ജയലളിതയുടെ ആത്മാവ് ഒരുപക്ഷേ സഹിക്കുന്നുണ്ടാവില്ലെന്നും ഡെയ്‌ലിയോ.ഇന്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കൗതുകജനകമായ ലേഖനത്തില്‍ പറയുന്നു.

English summary
Is Jayalalithaa ruling Tamil Nadu from beyond the grave? An interesting study on ability of dead persons from grave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more