കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവഗൗഡ ബിജെപി പക്ഷത്തേക്ക്? മോദിയെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി, കര്‍ണാടക സമവാക്യം മാറിയേക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ സമവാക്യം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ജെഡിഎസ് നേതാക്കള്‍ അടുത്ത കാലത്തായി നടത്തുന്ന പ്രതികരണങ്ങള്‍ ഏറെ സൂക്ഷ്മതയോടെ. ബിജെപിയെ കടന്നാക്രമിച്ചിരുന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ, പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പിന്തുണച്ച് സംസാരിച്ചതാണ് രാഷ്ട്രീയ ഇടനാഴികളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ജെഡിഎസ് പുതിയ രാഷ്ട്രീയ നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ദേവഗൗഡ ഗുജറാത്ത് സന്ദര്‍ശിച്ചതും മോദിയെയും ചെന്നൈ യാത്രയെയും പുകഴ്ത്തിയതും ഇതിന് ബലം പകര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ചു

പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ചു

മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അടുത്തിടെ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സന്ദര്‍ശിച്ചിരുന്നു. ലോകത്തെ ഏറ്റവും ഉയരുമുള്ള പ്രതിമ സന്ദര്‍ശിച്ച ഗൗഡ, പട്ടേലിലെയും മോദിയെയും പുകഴ്ത്തിയാണ് ഗുജറാത്തില്‍ നിന്ന് തിരിച്ചുപോന്നത്. ഇതിന് മോദി നന്ദി അറിയിക്കുകയും ചെയ്തു.

മോദിയെ വീണ്ടും പ്രശംസിച്ചു

മോദിയെ വീണ്ടും പ്രശംസിച്ചു

മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന പ്രതിപക്ഷ നേതാവായിരുന്നു ദേവഗൗഡ അടുത്തകാലം വരെ. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ മോദിയെ പ്രശംസിച്ച് ഗൗഡ സംസാരിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ചെന്നൈയിലെ മാമല്ലാപുരത്ത് മോദി നഗ്നപാദനായി നടന്നതാണ് ഗൗഡ പ്രശംസിച്ചത്.

 മോദിയുടെ ഇടപെടല്‍ പ്രചോദനം

മോദിയുടെ ഇടപെടല്‍ പ്രചോദനം

മാമല്ലാപുരത്തെ കടപ്പുറത്ത് മോദി നഗ്നപാദനായി നടന്നത് പ്രചോദനമായെന്നാണ് ദേവഗൗഡ പറഞ്ഞത്. അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ സമ്മേളനത്തെയും ദേവഗൗഡ പുകഴ്ത്തിയിരുന്നു. ജെഡിഎസ് കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുത്തേക്കുമെന്നാണ് പുതിയ പ്രചാരണം.

 ബിജെപിയെ തള്ളാതെ ജെഡിഎസ്

ബിജെപിയെ തള്ളാതെ ജെഡിഎസ്

പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം കര്‍ണാടകയ്ക്ക് അവശ്യമായ ഫണ്ട് അനുവദിച്ചില്ല എന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രളയ ദുരിതാശ്വാസം ഒരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടത്. കുമാരസ്വാമി ബിജെപിയെ കുറ്റപ്പെടുത്താതിരുന്നതും ചര്‍ച്ചയായിരുന്നു.

 രാഷ്ട്രീയം വേണ്ട

രാഷ്ട്രീയം വേണ്ട

പ്രളയ ദുരന്ത മുഖത്ത് രാഷ്ട്രീയം പറയരുതെന്നാണ് കുമാരസ്വാമിയും ജെഡിഎസ്സും നിലപാടെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ജെഡിഎസ് തുടര്‍ച്ചയായി സ്വീകരിക്കുന്ന മയപ്പെടുത്തിയ നിലപാടാണ് അവര്‍ ബിജെപിയുമായി അടുക്കുമെന്ന സൂചനയ്ക്ക് കാരണം.

തിരഞ്ഞെടുപ്പിന് ശേഷം നടന്നത്

തിരഞ്ഞെടുപ്പിന് ശേഷം നടന്നത്

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷിയായത്. എന്നാല്‍ ജെഡിഎസും കോണ്‍ഗ്രസും കൈക്കോര്‍ത്ത് സര്‍ക്കാരുണ്ടാക്കി. വിമതശല്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വീണു. ഇപ്പോള്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. ജെഡിഎസ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്.

യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?

English summary
Is JDS Going Soft on BJP? Deve Gowda Visits Gujarat- Sparks Buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X