കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ; കോൺഗ്രസിന് സമീപകാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മുൻ കേന്ദ്രമന്ത്രിയും രാഹുലിന്റെ അടുത്ത വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. 18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കൊണ്ടായിരുന്നു മൂന്ന് മാസങ്ങൾക്ക് മുൻപ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് പാലം വലിച്ച് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. കോൺഗ്രസിലെ ഭിന്നതകളായിരുന്നു സിന്ധ്യയുടെ രാജിയിലേക്ക് നയിച്ചത്.

Recommended Video

cmsvideo
Jyotiraditya Scindia To Rejoin Congress? | Oneindia Malayalam

ഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റിഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റി

സിന്ധ്യയ്ക്ക് പിന്നാലെ 22 എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ എത്തിയതോടെ കമൽനാഥ് സർക്കാർ താഴെ വീണു. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം ബിജെപി മടുത്ത് സിന്ധ്യ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന അഭ്യൂഹങ്ങളാണ് തുടക്കമിട്ടിരിക്കുന്നത്. സിന്ധ്യ ബിജെപിയിൽ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച്

18 വർഷത്തെ ബന്ധം അവസാനിപ്പിച്ച്

മധ്യപ്രദേശിൽ മുഖ്യമന്ത്രി പദമോ ഉപമുഖ്യമന്ത്രി പദമോ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു 2018 ൽ സിന്ധ്യ തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായത്. എന്നാൽ കോൺഗ്രസിന് അധികാരം ലഭിച്ചതോടെ പിസിസി അധ്യക്ഷനായിരുന്ന കമൽനാഥിനെ നേതൃത്വം മുഖ്യമന്ത്രിയാക്കി. ഉപമുഖ്യമന്ത്രി പദം ലക്ഷ്യം വെച്ച സിന്ധ്യയുടെ മോഹത്തിന് കമൽനാഥ് തുരങ്കം വെച്ചതോടെ ആ നീക്കവും പൊളിഞ്ഞു.

 പാർട്ടിയിൽ ഭിന്നത

പാർട്ടിയിൽ ഭിന്നത

പിന്നാലെ സംസ്ഥാന അധ്യക്ഷ പദമെങ്കിലും വേണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാനും കമൽനാഥ് തയ്യാറായില്ല. സിന്ധ്യയുടെ മോഹത്തിന് തടയിടാൻ മുതിർന്ന നേതാവ് കൂടിയായ ദിഗ്വിജയ് സിംഗ് കൂടി കളത്തിലിറങ്ങിയതോടെ അധ്യക്ഷ സ്ഥാനവും സിന്ധ്യയ്ക്ക് ലഭിച്ചില്ല. ഒടുവിൽ രാജ്യസഭ സീറ്റായിരുന്നു സിന്ധ്യയുടെ പ്രതീക്ഷ.

 ഒറ്റക്കെട്ടായ നീക്കം

ഒറ്റക്കെട്ടായ നീക്കം

എന്നാൽ ദിഗ്വിജയ്-കമൽനാഥ് കൂട്ട് കെട്ട് ഇക്കാര്യത്തിലും സിന്ധ്യയ്ക്കെതിരായി ഒറ്റക്കെട്ടായ നീക്കം നടത്തിയതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തിനായി. ഇതിന് പിന്നാലെയാണ് കോൺഗ്രസിന് പാലം വലിച്ച് സിന്ധ്യ ബിജെപിയിലേക്ക് എത്തിയത്. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്ര മന്ത്രി സ്ഥാനവും കൂറുമാറിയെത്തിയ എംഎല്‌എമാർക്ക് മന്ത്രിസ്ഥാനവുമായിരുന്നു ബിജെപിയുടെ ഓഫർ.

 വാഗ്ദാനങ്ങൾ പാലിക്കാതെ ബിജെപി

വാഗ്ദാനങ്ങൾ പാലിക്കാതെ ബിജെപി

എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതിരുന്നതോടെ സിന്ധ്യ കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയ രണ്ട് നേതാക്കളെ ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതല്ലാതെ മറ്റ് ഉറപ്പുകളൊന്നും ബിജെപി പാലിച്ചിട്ടില്ല. ഇനി പാലിക്കാനാകുമെന്ന അഭ്യൂഹവും ശക്തമാണ്.

 ബിജെപിയിൽ ഭിന്നത

ബിജെപിയിൽ ഭിന്നത

രണ്ടാം മന്ത്രിസഭ വികസനത്തിൽ കൂറുമാറിയെത്തിയ 10 പേർക്ക് മന്ത്രിസ്ഥാനം നൽകുമെന്ന ഉറപ്പാണ് സിന്ധ്യയ്ക്ക് ബിജെപി നൽകിയിരിക്കുന്നത്. ഇതിനായി കൂടുതൽ പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക ചൗഹാൻ തയ്യാറാക്കിയെങ്കിലും മുതിർന്ന ബിജെപി നേതാക്കൾ ഇതിനെതിരെ രംഗത്തെത്തി.

 മുതിർന്ന നേതാക്കളുടെ ഭീഷണി

മുതിർന്ന നേതാക്കളുടെ ഭീഷണി

ദീപക് ജോഷി ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിടുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയും ബിജെപിയിൽ ഭിന്നത പുകയുകയാണ്. കൂറുമാറിയെത്തവരെ തന്നെ 22 മണ്ഡലങ്ങളിലും മത്സരിപ്പിക്കാമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

 സിന്ധ്യ വിരുദ്ധർ

സിന്ധ്യ വിരുദ്ധർ

എന്നാൽ ഇതും പാർട്ടിയിൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകിയില്ലേങ്കിൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നാണ് ബിജെപിയിലെ സിന്ധ്യ വിരുദ്ധർ നേതൃത്വത്തിന് നൽകിയ മുന്നറിയിപ്പ്. പാർട്ടിയിലെ സിന്ധ്യ വിരുദ്ധർ ചേർന്ന് പ്രത്യേക യോഗം ചേർന്നതും ബിജെപിക്ക് തലവേദനയായി.

 പരാജയ ഭീതിയിൽ ബിജെപി

പരാജയ ഭീതിയിൽ ബിജെപി

ഇതോടെ കൂറുമാറിയവരെ മത്സരിപ്പിച്ചാൽ അത് ബിജെപിയെ പരാജയത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. ഇതിനിടെ നരേന്ദ്ര മോദി സർക്കാരിൽ സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. സിന്ധ്യയെ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടുത്തുമോയെന്നത് സംബന്ധിച്ച് ബിജെപി നേതാക്കൾ മൗനം തുടരുകയാണ്.

 കോൺഗ്രസിലേക്ക് തിരികെയെത്തി

കോൺഗ്രസിലേക്ക് തിരികെയെത്തി

ഇതിനിടെ സിന്ധ്യയുടെ ഒപ്പം ബിജെപിയിലേക്ക് പോയ മുതിർന്ന നേതാവും സിന്ധയയുടെ ഏറ്റവും അടുത്ത അനുയായിയുമായ സത്യേന്ദ്ര യാഥവ് ഇന്നലെ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. മുൻ സേവാ ദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്നു സത്യേന്ദ്ര. ഭോപാലിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്.

 സംഘ് സംസ്കാരം താത്പര്യമില്ലെന്ന്

സംഘ് സംസ്കാരം താത്പര്യമില്ലെന്ന്

സിന്ധ്യയുടെ അനുയായികളിൽ പലരും ബിജെപി വിടാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘ് സംസ്കാരത്തിൽ തുടരാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം സിന്ധ്യയും അസ്ഥസ്ഥനാണെന്നും ഉടനെ തന്നെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യേന്ദ്ര പറഞ്ഞു.

 'ബിജെപി' എടുത്ത് മാറ്റി സിന്ധ്യ?

'ബിജെപി' എടുത്ത് മാറ്റി സിന്ധ്യ?

അതിനിടെ ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി സിന്ധ്യ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് 'ബിജെപി' എടുത്തു കളഞ്ഞിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. നിലവിൽ സിന്ധ്യയുടെ പ്രൊഫൈലിൽ ജനസേവകൻ എന്നാണ് ഉള്ളത്. നേരത്തേ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറും മുൻപ് തന്റ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് കോൺഗ്രസ്' എടുത്ത് കളഞ്ഞ് കൊണ്ടായിരുന്നു പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന സിന്ധ്യ നൽകിയത്.

 കോൺഗ്രസ് വിട്ടപ്പോഴും

കോൺഗ്രസ് വിട്ടപ്പോഴും

മുൻ എംപി, യുപിഎ, സർക്കാരിലെ മുൻ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് സിന്ധ്യ ട്വിറ്ററിൽ നിന്ന് ഒഴിവാക്കിയത്. പകരം പൊതുപ്രവർത്തകൻ, ക്രിക്കറ്റ് ഭ്രാന്തൻ എന്നുമായിരുന്നു അന്ന് സിന്ധ്യ കുറിച്ചത്. സമാന രീതിയിലാണ് സിന്ധ്യയുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.ഇത് സംബന്ധിച്ച് സിന്ധ്യ ഇതുവരെ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

 സമ്മർദ്ദം ചെലുത്താൻ?

സമ്മർദ്ദം ചെലുത്താൻ?

അതേസമയം ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സിന്ധ്യയുടെ ഈ നീക്കം എന്ന വിലയിരുത്തലുകളുമുണ്ട്. പ്രത്യേകിച്ച് സിന്ധ്യ കോൺഗ്രസ് വിട്ടതിന്റെ തുടക്കം ഇത്തരത്തിലായതിനാൽ. അതേസമയം ബിജെപിയിലെത്തിയെങ്കിലും സിന്ധ്യ ട്വിറ്റർ ബയോയിൽ ബിജെപിയെന്ന് ചേർത്തിട്ടില്ലെന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്.

കലിപ്പ് തീരാതെ കോൺഗ്രസ്! സിന്ധ്യയ്ക്ക് പണി കൊടുക്കും!! രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെകലിപ്പ് തീരാതെ കോൺഗ്രസ്! സിന്ധ്യയ്ക്ക് പണി കൊടുക്കും!! രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ

English summary
madhya pradesh; is jyotiraditya Scindia removed BJP from his twitter profile?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X