നടിയുടെ അഴുകിയ മൃതദേഹം...!! താരം കൊല്ലപ്പെട്ടതിന് പിന്നിൽ...!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..!!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡിലെ വളര്‍ന്നുവരുന്ന നടിയും മോഡലുമായ കൃതിക ചൗധരിയുടെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. കൃതികയുടെ മരണം നടന്ന് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം വിവരം അറിഞ്ഞത് തന്നെ. കൃതിക കൊല്ലപ്പെട്ടത് ലൈംഗിക അതിക്രമത്തിനിടെ ആണെന്നാണ് കേസന്വേഷിക്കുന്ന അംബോളി പോലീസ് സംശയിക്കുന്നത്.

വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!

ജയലളിതയുടെ കസേര സ്വന്തമാക്കാന്‍ ശശികല ചെയ്തത്...!! സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തൽ!!

കൊലപാതകം തന്നെ

കൊലപാതകം തന്നെ

മുംബൈ അന്ധേരി വെസ്റ്റിലെ ഭൈരവ് നാഥ് അപ്പാര്‍ട്ട്‌മെന്റില്‍ അഴുകിയ നിലയിലാണ് കൃതിക ചൗധരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. കൃതികയുടെത് കൊലപാതകമാണെന്ന് അന്ന് തന്നെ പോലീസ് ഉറപ്പിച്ചതായിരുന്നു.

തലയ്ക്ക് അടിയേറ്റ് മരണം

തലയ്ക്ക് അടിയേറ്റ് മരണം

പാര്‍ട്ടിവേഷത്തില്‍ കിടക്കയിലായിരുന്നു കൃതികയുടെ മൃതദേഹം കിടന്നിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കൃതികയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി അംബോളി പോലീസ് പറയുന്നു.

വാച്ച്മാനും സുഹൃത്തും പിടിയിൽ

വാച്ച്മാനും സുഹൃത്തും പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്മാനേയും കൃതികയുടെ സുഹൃത്തായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും കൃതികയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല.

വ്യക്തമായ വിവരമില്ല

വ്യക്തമായ വിവരമില്ല

കൃതികയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തു. കൊലപാതകികളെ കുറിച്ച് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അജ്ഞാതനായ കൊലപാതകിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിലപിടിപ്പുള്ളത് കളവ് പോയി

വിലപിടിപ്പുള്ളത് കളവ് പോയി

ഫ്‌ളാറ്റില്‍ നിന്നും കൃതികയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്നുവെന്ന് പോലീസ് കണക്ക് കൂട്ടുന്ന ജൂണ്‍ 5ന് കൃതിക ഹരിദ്വാറിലുള്ള കുടുംബത്തോട് ഫോണില്‍ സംസാരിച്ചിരുന്നു.

ഫോൺ കോളിന് മറുപടിയില്ല

ഫോൺ കോളിന് മറുപടിയില്ല

അതിന് ശേഷം കൃതികയില്‍ നിന്നും കുടുംബത്തിന് ഫോണ്‍കോളുകളൊന്നും വന്നി്ട്ടില്ല. ജൂണ്‍ 12ന് കൃതികയെ അങ്ങോട്ട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ലഭിച്ചതുമില്ല. ഏപ്രില്‍ 25ന് ഹരിദ്വാറിലെ കുടുംബ പരിപാടിയില്‍ പങ്കെടുത്ത ശേഷം മെയ് 3നാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്.

മൃതദേഹം അഴുകിയ നിലയിൽ

മൃതദേഹം അഴുകിയ നിലയിൽ

കൃതികയെ പുറത്ത് കണ്ടിട്ട് ദിവസങ്ങളായതായി അയൽവാസി മൊഴി നൽകിയിരുന്നു.കൃതികയുടെ ഫ്‌ളാറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്തെ എയര്‍കണ്ടീഷണര്‍ ഓണായി കിടക്കുകയുമായിരുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മരണം ആരുമറിഞ്ഞില്ല

മരണം ആരുമറിഞ്ഞില്ല

കൃതിക മുറിയില്‍ മരിച്ച് കിടക്കുന്ന വിവരം അയല്‍ക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അറിയാതിരുന്നതിനുള്ള പ്രധാനം എയര്‍ കണ്ടീഷണര്‍ ഓണായി കിടന്നുവെന്നതാണ്. ഇത് കാരണം മൃതദേഹം അഴുകിയിട്ടും ദുര്‍ഗന്ധം പെട്ടെന്ന് പുറത്തേക്ക് പോയിരുന്നില്ല.

ദുർഗന്ധം പുറത്തേക്ക്

ദുർഗന്ധം പുറത്തേക്ക്

ജൂൺ 12ന് വൈകിട്ടോടെയാണ് ദുര്‍ഗന്ധം പുറത്തേക്ക് വരാന്‍ തുടങ്ങിയത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. വൈകിട്ട് 3.45ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കിടക്കയിൽ കൃതികയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

തിരിച്ചറിയാൻ ബുദ്ധിമുട്ടി

തിരിച്ചറിയാൻ ബുദ്ധിമുട്ടി

വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് സംഘം അകത്ത് കടന്നത്.അഴുകിയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് മൃതദേഹം കൃതികയുടേതാണ് എന്ന് തിരിച്ചറിഞ്ഞത്.

സിനിമാ സ്വപ്നം പൊലിഞ്ഞു

സിനിമാ സ്വപ്നം പൊലിഞ്ഞു

കങ്കണ റണൗത്ത് നായികയായ രജ്ജോയില്‍ അഭിനയിച്ചിട്ടുണ്ട് കൃതിക. മോഡല്‍ കൂടിയായ കൃതിക നിരവധി ഹിന്ദി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ ചാനലിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങൾക്ക് മുൻപ് വിവാഹമോചിതയായ കൃതിക തനിച്ചാണ് താമസം.

English summary
Police doubts rape attempt behind Krithika Choudhari's murder
Please Wait while comments are loading...