ഇളയദളപതിയുടെ അടുത്ത രാഷ്ട്രീയ നീക്കം?: വിജയ് മക്കള്‍ ഇയ്യക്കം ചെയ്യാന്‍ പോകുന്നത് ഇക്കാര്യങ്ങള്‍
ചെന്നൈ: ഇളയദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങാന്‍ നീക്കത്തിലാണ്. ഇക്കാര്യത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അദ്ദേഹം അതിനായി ഒരു അടിത്തറ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വിജയ്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിയുടെ മക്കള്‍ ഇയ്യക്കം മത്സരിച്ചിരുന്നു. വരവറിയിക്കാനും സാധിച്ചിരുന്നു. അടുത്ത ഘട്ടത്തിലേക്ക് ഇത് നീങ്ങി കൊണ്ടിരിക്കുകയാണ്.
നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്റെ ആരാധക ക്ലബുകള്‍ വഴി നേരത്തെ ചെയ്യുന്നുണ്ടായിരുന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ വേണ്ടിയാണ് ആരാധക ക്ലബുകള്‍ക്ക് പകരം വിജയ് മക്കള്‍ ഇയ്യക്കം എന്ന സംഘടന രൂപീകരിച്ചത്. തമിഴ്‌നാട്ടില്‍ സൗജന്യ ചികിത്സ നല്‍കുന്ന ക്ലിനിക്ക് ആരംഭിക്കാനാണ് വിജയിയുടെ പ്ലാനിംഗ് എന്ന് ഇന്ത്യാ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്.

വിജയിയും ജനറല്‍ സെക്രട്ടറി ബിസ്സി ആനന്ദും ചേര്‍ന്നാണ് ഇപ്പോള്‍ ഓരോ തീരുമാനങ്ങളുമെടുക്കുന്നത്. വിജയ് മക്കള്‍ ഇയക്കം നേരത്തെ തന്നെ സൗജന്യ ഭക്ഷണ സെന്ററുകള്‍, ബ്ലഡ് ബാങ്കുകള്‍, വിദ്യാഭ്യാസ സെന്ററുകള്‍, നിയമസഹായംനല്‍കുന്ന സെന്ററുകള്‍ എന്നിവ ആരംഭിച്ചിരുന്നു. ഇതെല്ലാം വന്‍ വിജയമായിരുന്നു. വിജയിയുടെ ജനപ്രീതിയും ഇതോടൊപ്പം വര്‍ധിച്ചിരുന്നു.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരത്തിന്റെ വിജയ് മക്കള്‍ ഇയ്യക്കം മത്സരിക്കുമോ എന്ന അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിജയ് മക്കള്‍ ഇയ്യക്കം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഡോക്ടര്‍മാരെയും, ആരോഗ്യ പ്രവര്‍ത്തകരെയും ഈ ക്ലിനിക്കിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം മെഡിക്കല്‍ ടീമിനെ ഉടന്‍ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു മിനി ക്ലിനിക്കാണ് ആരംഭിച്ചത്. ഇതിലൂടെ സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനാണ് വിജയ് ആഗ്രഹിക്കുന്നത്. വിജയ് മക്കള്‍ ഇയ്യക്കത്തിന്റെ ആസ്ഥാനത്ത് മെഡിക്കല്‍ ടീമിന്റെ കണ്‍സള്‍ട്ടേഷന്‍ യോഗം ബിസി ആനന്ദിന്റെ നേതൃത്വത്തില്‍ ഉടന്‍ നടക്കുമെന്ന് ഇന്ത്യാ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയിയുടെ രാഷ്ട്രീയ ഈ തീരുമാനങ്ങള്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് സൂചന. ലിയോ കഴിഞ്ഞാല്‍ താരത്തിന്റെ ചിത്രം ഏതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തമിഴ്‌നാട്ടിലെ ഇതിഹാസ തുല്യരായ മുന്‍ നേതാക്കളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടേര്‍മാരുടെ പട്ടിക തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് വിജയ് മക്കള്‍ ഇയ്യക്കം പ്ലാന്‍ ചെയ്യുന്നതെന്ന് ഉറപ്പാണ്. വിജയ് മത്സരിക്കുമോ അതോ മക്കള്‍ ഇയ്യക്കത്തിനായി പ്രചാരണം നടത്തുമോ എന്നാണ് അറിയാനുള്ളത്.
ലിയോയ്ക്ക് ശേഷം താരം വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത് അതിന് ശേഷം താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചിത്രങ്ങളൊന്നും താരം കമ്മിറ്റ് ചെയ്യില്ലെന്നും റിപ്പോര്‍ട്ട്. അടുത്ത തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിജയ് ശ്രദ്ധിക്കുന്നതെന്ന് നേരത്തെ മക്കള്‍ ഇയ്യക്കം പറഞ്ഞിരുന്നു.












Click it and Unblock the Notifications