• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ ഐസിസ് ബന്ധമുള്ള ദമ്പതികള്‍ പിടിയില്‍: പദ്ധതിയിട്ടത് ചാവേര്‍ ആക്രമണത്തിന്!!

ദില്ലി: ഭീകരസംഘടന ഐസിസുമായി ബന്ധമുള്ള ദമ്പതികള്‍ ദില്ലിയില്‍ അറസ്റ്റില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസാന്‍ പ്രോവിന്‍സുമായി ബന്ധമുള്ള വരാണ് ദക്ഷിണ ദില്ലിയിലെ ജാമിയ നഗറില്‍ നിന്ന് ഞായറാഴ്ച രാവിലെ അറസ്റ്റിലായത്. രാജ്യത്ത് പൗരത്വ നിയമഭേഗഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ചൂഷണം ചെയ്യാനെത്തിയ ഇവര്‍ അഫ്ഗാനിസ്താനിലെ ഐഎസ്കെപി അംഗങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തിരുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ച് വിട്ട് മുസ്ലിം യുവാക്കളെ ഭീകരാക്രമണം നടത്തുന്നതിന് പ്രേരിപ്പിക്കുകയാണ് സംഘത്തിന്റെ നീക്കമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ദില്ലിയില്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പാര്‍ട്ടി പ്രചാരണത്തിനായി ആംആദ്മി ചെലവഴിച്ചത് കോടികള്‍; തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം 29 കോടി രൂപ

ജമ്മു കശ്മീരില്‍ നിന്നുള്ള ജഹന്‍സൈബ് സമി, ഭാര്യ ഹിനാ ബഷീര്‍ എന്നിവരാണ് ദില്ലി പോലീസിന്റെ പിടിയിലായത്. നിയമപരമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസ്കെപിയുമായി ബന്ധം

ഐഎസ്കെപിയുമായി ബന്ധം

അഫ്ഗാനിസ്താനിലുള്ള ഐസ്കെപിയുടെ മുതിര്‍ന്ന അംഗവുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ജഹന്‍സൈബ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഐസിസിന്റെ അഫ്ഗാനിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഐഎസ്കെപി. ഇയാള്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ജമ്മു കശ്മീരിന് പുറത്തേക്ക് വ്യാപിപ്പിക്കാനും സൈബറിടത്തില്‍ സജീവമാകാനുമുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിവന്നത്.

ലഷ്കര്‍ ഇ ത്വയ്ബയില്‍ നിന്ന് ഐസിസിലേക്ക്

ലഷ്കര്‍ ഇ ത്വയ്ബയില്‍ നിന്ന് ഐസിസിലേക്ക്

പാകിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖോറാസന്‍ വിംഗിന്റെ കമാന്‍ഡര്‍ ഹുസൈഫ അല്‍ ബക്കിസ്താനിയുമായി ജഹന്‍സൈബ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കശ്മീരി യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നത് ഇയാളായിരുന്നു. ലഷ്കര്‍ ത്വയ്ബ ഐസിസ് ആയി മാറുന്നതിന് മുമ്പായാണ് പാക് പൗരനായ ഹുസൈഫ ഭീകര സംഘടനയില്‍ ചേരുന്നത്.

 കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തില്‍

കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തില്‍

ലഷ്കര്‍ ത്വയ്ബയില്‍ നിന്ന് ഐസിസിന്റെ അറിയപ്പെടുന്ന ഓണ്‍ലൈന്‍ റിക്രൂട്ടര്‍മാരില്‍ ഒരാളായി പില്‍ക്കാലത്ത് ഹുസൈഫ മാറുകയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തുു. കഴിഞ്ഞ ജൂലൈയിലാണ് ഐസിസ് അനുകൂല മാധ്യങ്ങളാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഹുസൈഫയുടെ മരണം സ്ഥിരീകരിച്ചത്.

 സൗത്ത് അല്‍ ഹിന്ദിന് പിന്നില്‍

സൗത്ത് അല്‍ ഹിന്ദിന് പിന്നില്‍

ജഹന്‍സൈബ് സമിയുടെ ഭാര്യ ഹിന ബഷീറാണ് ഐസിസ് അനൂകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തുവന്നിരുന്നത്. ചോദ്യം ചെയ്യലിനിടെ തനിക്ക് ഐസിസ് പ്രസിദ്ധീകരണമായ സൗത്ത് അല്‍ ഹിന്ദ് എന്ന മാസികയുടെ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പതിപ്പില്‍ തനിക്കുള്ള പങ്ക് വെളിപ്പെടുത്തിയത്. ജനാധിപത്യം നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഫെബ്രുവരി 24ന് പുറത്തിറങ്ങിയ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ മുസ്ലിം യുവാക്കളെ ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് യുവാക്കളെ പ്രകോപിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ജഹന്‍സൈബ് തുറന്നുസമ്മതിച്ചിട്ടുണ്ട്.

English summary
IS-linked couple using anti-CAA protests to incite terror attack held from Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X