മഹാരാഷ്ട്ര സര്‍ക്കാറിന് ബോധമില്ലേ? ; സെലിബ്രിറ്റികള്‍ക്കെതിരായ അന്വേഷണത്തില്‍ ഫഡ്നാവിസ്
മുംബൈ: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് സെലിബ്രേറ്റികള്‍ കൂട്ടത്തോടെ ട്വീറ്റ് ചെയ്ത സംഭവ്തതില്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്നാണ് ഫഡ്‌നാവിസ് ചോദിച്ചത്.
ഭാരത് രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നതില്‍ അല്പം പോലും നാണമില്ല? അന്വേഷണമല്ല ശരിക്കും ഇപ്പോള്‍ വേണ്ടത്. അന്വേഷണത്തിന് ഉത്തരവിട്ടവരുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മറാത്തി ധര്‍മ്മവും അഭിമാനവും എവിടെപോയെന്നും അദ്ദേഹം ചോദിച്ചു.

ഉന്നത സിവിലിയൻ അവാർഡായ ഭാരത് രത്‌ന ജേതാക്കളായ സച്ചിൻ തെണ്ടുൽക്കർ, ഗായിക ലതാ മങ്കേഷ്കർ തുടങ്ങിയ താരങ്ങൾ കേന്ദ്രത്തിന്റെ സമ്മർദത്തെ തുടർന്നാണോ കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്താനായിരുന്നു ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാറിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത്. സെലിബ്രിറ്റികൾ എല്ലാം തന്നെ ഒരേസമയം ഒരേ പോസ്റ്റുകളായിട്ടായിരുന്നു രംഗത്ത് വന്നത്. എന്തുകൊണ്ട് ഇത് ഇങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നതെന്നാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്.
കർഷകരുടെ പ്രതിഷേധത്തെ സർക്കാർ അന്യായമായി നേരിടുന്നുവെന്ന അന്താരാഷ്ട്ര വിമര്‍ശനത്തെ പ്രതിരോധിക്കാൻ സെലിബ്രിറ്റികൾ പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. പോപ് ഗായിക റിഹാനയും കാലാവസ്ഥാ പ്രവർത്തകയുമായ ഗ്രെറ്റ തൻബെർഗ് കർഷകരെ പിന്തുണയ്ക്കുന്ന ട്വീറ്റുകളുമായി രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു അഭിനേതാക്കൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർ ഇന്ത്യാ ടുഗെദർ, ഇന്ത്യാ അഗെയ്ൻസ്റ്റ്പ്രൊഗണ്ട എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.
വിദേശകാര്യ മന്ത്രാലയം (എംഎഎ) ഒരു പ്രസ്താവന ഇറക്കിയതിന് ശേഷമായിരുന്നു സെലിബ്രിറ്റികൾ കൂട്ടത്തോടെ പ്രതികരിച്ചത്. ശ്രദ്ധേയമായ വ്യക്തികൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പകരം പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ധാരണ നേടണമെന്നുമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications