• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്ര സര്‍ക്കാറിന് ബോധമില്ലേ? ; സെലിബ്രിറ്റികള്‍ക്കെതിരായ അന്വേഷണത്തില്‍ ഫഡ്നാവിസ്

മുംബൈ: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് സെലിബ്രേറ്റികള്‍ കൂട്ടത്തോടെ ട്വീറ്റ് ചെയ്ത സംഭവ്തതില്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്നാണ് ഫഡ്‌നാവിസ് ചോദിച്ചത്.

ഭാരത് രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നതില്‍ അല്പം പോലും നാണമില്ല? അന്വേഷണമല്ല ശരിക്കും ഇപ്പോള്‍ വേണ്ടത്. അന്വേഷണത്തിന് ഉത്തരവിട്ടവരുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മറാത്തി ധര്‍മ്മവും അഭിമാനവും എവിടെപോയെന്നും അദ്ദേഹം ചോദിച്ചു.

ഉന്നത സിവിലിയൻ അവാർഡായ ഭാരത് രത്‌ന ജേതാക്കളായ സച്ചിൻ തെണ്ടുൽക്കർ, ഗായിക ലതാ മങ്കേഷ്കർ തുടങ്ങിയ താരങ്ങൾ കേന്ദ്രത്തിന്റെ സമ്മർദത്തെ തുടർന്നാണോ കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്താനായിരുന്നു ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാറിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത്. സെലിബ്രിറ്റികൾ എല്ലാം തന്നെ ഒരേസമയം ഒരേ പോസ്റ്റുകളായിട്ടായിരുന്നു രംഗത്ത് വന്നത്. എന്തുകൊണ്ട് ഇത് ഇങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നതെന്നാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്.

കർഷകരുടെ പ്രതിഷേധത്തെ സർക്കാർ അന്യായമായി നേരിടുന്നുവെന്ന അന്താരാഷ്ട്ര വിമര്‍ശനത്തെ പ്രതിരോധിക്കാൻ സെലിബ്രിറ്റികൾ പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. പോപ് ഗായിക റിഹാനയും കാലാവസ്ഥാ പ്രവർത്തകയുമായ ഗ്രെറ്റ തൻ‌ബെർഗ് കർഷകരെ പിന്തുണയ്ക്കുന്ന ട്വീറ്റുകളുമായി രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു അഭിനേതാക്കൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർ ഇന്ത്യാ ടുഗെദർ, ഇന്ത്യാ അഗെയ്ൻസ്റ്റ്പ്രൊഗണ്ട എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

വിദേശകാര്യ മന്ത്രാലയം (എം‌എ‌എ) ഒരു പ്രസ്താവന ഇറക്കിയതിന് ശേഷമായിരുന്നു സെലിബ്രിറ്റികൾ കൂട്ടത്തോടെ പ്രതികരിച്ചത്. ശ്രദ്ധേയമായ വ്യക്തികൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പകരം പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ധാരണ നേടണമെന്നുമായിരുന്നു.

ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്

'കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍' : പാലക്കാട് 4 സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി

English summary
Is Maharashtra government have common sense? ; Fadnavis with criticism in the investigation against celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X