തരൂര്‍ വിവാദം: പാക് ചാര വനിതയോ?

ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തിലെ പാക് മാധ്യമ പ്രവര്‍ത്തക ചാര വനിതയോ...? സംശയം പ്രകടിപ്പിച്ചത് മറ്റാരുമല്ല, തരൂരിന്റെ ഭാര്യ സുനന്ദ പുഷകര്‍ തന്നെ.

പാകിസ്താനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന്റെ പേരാണ് ശശി തരൂരുമായി ചേര്‍ത്ത് പറയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ സ്വകാര്യ സന്ദേശങ്ങള്‍ സുനന്ദ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം എക്കണോമിക് ടൈംസ്‌നി നല്‍കിയ അഭിമുഖത്തിലാണ് സുനന്ദയുടെ വെളിപ്പെടുത്തല്‍.

Tharoor Sunanda Row

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നൊക്കെ തരൂര്‍ പറയുന്നത് വെറുതെയാണ്. താന്‍ തന്നെയാണ് എല്ലാ സന്ദേശങ്ങളും ട്വീറ്റ് ചെയ്തതെന്നും സുനന്ദ അഭിമുഖത്തില്‍ പറയുന്നു.

എനിക്ക് ഇനിയും ഇത് സഹിക്കാനാവില്ല. ആ പാകിസ്താനി സ്ത്രീ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് ആണ്. എന്റെ ഭര്‍ത്താവിനെ അവര്‍ വലയില്‍ വീഴ്ത്തുകയായിരുന്നു- സുനന്ദ പറയുന്നു.

ഇ ആണുങ്ങളെല്ലാം ഇങ്ങനെയാണ്. തരൂര്‍ മുഖസ്തുതികളില്‍ വീണു പോയി. ഐപിഎല്ലുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ തരൂരിന് വേണ്ടി ഞാന്‍ എല്ലാ കുറ്റങ്ങളും ഏറ്റെടുത്തതാണ്. എന്നോടിത് ചെയ്യാന്‍ ഞാന്‍ അനുവദിക്കില്ല- സുനന്ദ പറയുന്നു.

തന്നെ ഐഎസ്‌ഐ് ഏജന്റ് എന്ന് വിളിച്ച സുനന്ദക്ക് ചുട്ട മറുപടിയുമായി മെഹര്‍ തരാറയുടെ ട്വീറ്റും പുറത്തിറങ്ങി. സുനന്ദ-തരൂര്‍ വിവാഹത്തിനോട് തനിക്ക് ഒരു ബഹുമാനവും തോന്നുന്നില്ലെന്നും, സുനന്ദക്ക് രോഗമാണെന്നും ആണ് മെഹര്‍ ട്വീറ്റ് ചെയ്തത്. താന്‍ ചാരവനിതയല്ലെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+