കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേക്കാൾ ഭേദം ട്രംപ് തന്നെ; മോദിക്കെതിരെ രൂക്ഷ വിമർശനം... ഇന്ത്യയിൽ ക്രമസമാധാനം തകർന്നു!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശസനവുമായി ബൂക്കർ പുരസ്ക്കാര ജേതാവ് അരുന്ധതി റോയ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ മോശമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നാണ് അവർ പറഞ്ഞത്. ട്രംപിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. പക്ഷേ മാധ്യമങ്ങളും ജൂഡീഷ്യറിയും അടക്കമുള്ള സ്ഥാപനങ്ങള്‍ ട്രംപിനെതിരെ പ്രതികരിക്കുന്നുണ്ട്. ജനങ്ങള്‍ ട്രംപിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ സ്ഥിതി വിഭിന്നമാണെന്നാണ് അവർ പറഞ്ഞത്.

ഇന്ത്യയില്‍ സ്ഥാപിത താത്പര്യങ്ങള്‍ മനസില്‍ വച്ചു കൊണ്ട് ഒരു സമൂഹം അക്രമം അഴിച്ചുവിടുകയാണെന്നും അരുന്ധതി റോയ് ആരോപിച്ചു. ഞങ്ങളാണ് രാഷ്ട്രമെന്ന് അവർ സ്വയം പ്രഖ്യാപിക്കുകയാണ്. ഹിന്ദുരാഷ്ട്രമാണ് ഇന്ത്യ എന്നാണ് അവർ അവകാശപ്പെടുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. അവർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം രണ്ടാംകിട പൗരന്മാരാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ഞെട്ടലുളവാക്കുന്നു

ഞെട്ടലുളവാക്കുന്നു

ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങൾ ഭയപ്പെടുത്തുന്നത്. കത്വയിൽ നടന്നത് പോലുള്ള പീഡനങ്ങൾ പല രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ പ്രതികൾക്ക് വേണ്ടി മന്ത്രിമാരടക്കമുള്ളവർ പ്രകടനം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. അതിൽ സ്ത്രീകളും ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും കൂടുതൽ ഞെട്ടലുളവാക്കുന്നത്. വിചാരണ അട്ടിമറിക്കാനാണ് ഇവർ ഇത്തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു.

ജനങ്ങൾക്കിടയിൽ വിഭാഗീയത

ജനങ്ങൾക്കിടയിൽ വിഭാഗീയത


ജനങ്ങളുടെ ഇടയിൽ വിഭാഗീയത വളരുകയാണ്. ഇത് ഭീതിജനകമാണെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലും മോദി പിടിമുറുക്കി. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ ഭരണഘടനാ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്നും അവർ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ മോശമാണ് മോദിയെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

ദേശദ്രോഹികൾ

ദേശദ്രോഹികൾ

ജനങ്ങൾ സർക്കാരിനെതിരെ പ്രതികരിച്ചാൽ അവർ ദേശദ്രോഹികളായി മാറുകയാണ്. അവരെ ദേശ ദ്രോഹികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നുണ്ടെങ്കിൽ അത് രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്. അവരാണ് രാജ്യ സ്നേഹികളെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ സമുദായത്തിന്റെ അവസ്ഥ

ന്യൂനപക്ഷ സമുദായത്തിന്റെ അവസ്ഥ

ന്യൂനപക്ഷമായ മുസ്‌ലീം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ? തെരുവുകളില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. മാംസ വില്‍പ്പന, ലെതര്‍ വര്‍ക്ക്, ഹാന്‍ഡി ക്രാഫ്റ്റ് അങ്ങനെ ജീവിക്കാനായി അവര്‍ നേരത്തെ എന്തെല്ലാം ജോലികള്‍ ചെയ്തിരുന്നോ അതൊന്നും ഇന്ന് അവര്‍ക്ക് ചെയ്യാനാവുന്നില്ല. അവര്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയിലെ അക്രമങ്ങള്‍ ഭീതിജനകമാണെന്നും ബിബിസി ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജനങ്ങൾക്ക് പ്രതികരിക്കാൻ കഴിയുന്നില്ല


ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ് അമേരിക്കൻ പ്രസസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാല്‍ അവിടുത്തെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും ഇതില്‍ അസ്വസ്ഥരാണ്. മാധ്യമങ്ങള്‍ ആശങ്കയിലാണ്. ജുഡീഷ്യറി ആശങ്കയിലാണ്. സൈന്യം ആശങ്കയിലാണ്. ജനങ്ങള്‍ അസ്വസ്ഥരാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. എന്നാൽ ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങൾ പോലും ഇന്ത്യൻ ഭരണാധികാരികളുടെ കൈയ്യിലാണ് ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. ട്രംപിനെപ്പോലെയുള്ള ദേശീയനേതാക്കളേക്കാള്‍ മോശമാണ് മോദിയെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു അരുന്ധതി റോയ് ഇത്തരത്തിൽ മറുപടി പറഞ്ഞത്.

English summary
Celebrated and award-winning author Arundhati Roy appeared on BBC’s flagship show Newsnight on Monday to talk about her new book The Ministry of Utmost Happiness. A small clip of her video interview, posted by BBC, has now gone truly viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X