• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇസ്ലാം മതം അനുഷ്ടിക്കുന്നതിന് പള്ളി നിര്‍ബന്ധമല്ല!! 1994ലെ ഇസ്മായില്‍ ഫറൂഖിയുടെ വിധി പറയുന്നത്,

  • By

ദില്ലി: മുസ്ലിം വിശ്വാസികള്‍ക്ക് തുറസ്സായ സ്ഥലത്ത് ഉള്‍പ്പെടെ ഏത് സ്ഥലത്തും പ്രാര്‍ത്ഥിക്കാം. എന്നാല്‍ ആരാധനാ കേന്ദ്രങ്ങള്‍ കൈവശപ്പെടുത്തല്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിഷിദ്ധമല്ല. സെക്കുലറിസ്റ്റ് രാജ്യമായ ഇന്ത്യയില്‍ മറ്റ് ആരാധനാലയങ്ങളേക്കാള്‍ മുസ്ലിം പള്ളിക്ക് പ്രത്യേക പദവി നല്‍കാന്‍ പാടില്ലെന്നാണ് നിയമം നിഷ്കര്‍ഷിക്കുന്നത്. ഇസ്ലാം മതം അനുഷ്ടിക്കുന്നതിനോ നമസ്കരിക്കുന്നതിനോ മുസ്ലിം പള്ളി ഒരു പ്രധാന ഘടകമല്ലെന്നാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 1994ലെ ഇസ്മായില്‍ ഫറൂഖിയുടെ സുപ്രീം കോടതി വിധിയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസങ്ങളിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാമക്ഷേത്രം വിഷയത്തില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധി രാമക്ഷേത്രവുമായി നേരിട്ട് ബന്ധമുള്ളതല്ല. 1994ലെ ഇസ്മായില്‍ ഫറൂഖിയുടെ സുപ്രീം കോടതി വിധി സംബന്ധിച്ചുള്ളതാണ്. മുസ്ലിം പള്ളികള്‍ ഇസ്ലാമിന്റെ പ്രധാന ഭാഗമാണോ എന്നത് സംബന്ധിച്ചാണ് വിധി. 2010ല്‍ രാമജന്മഭൂമി കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അലോക് ഭൂഷണും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നാണ് ഈ ആശയം ഉയര്‍ന്നുവന്നത്. മുസ്ലിം വിശ്വാസികള്‍ക്ക് തുറസ്സായ സ്ഥലത്ത് ഉള്‍പ്പെടെ ഏത് സ്ഥലത്തും പ്രാര്‍ത്ഥിക്കാം. എന്നാല്‍ ആരാധനാ കേന്ദ്രങ്ങള്‍ കൈവശപ്പെടുത്തല്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിഷിദ്ധമല്ല. സെക്കുലറിസ്റ്റ് രാജ്യമായ ഇന്ത്യയില്‍ മറ്റ് ആരാധനാലയങ്ങളേക്കാള്‍ മുസ്ലിം പള്ളിക്ക് പ്രത്യേക പദവി നല്‍കാന്‍ പാടില്ലെന്നാണ് നിയമം നിഷ്കര്‍ഷിക്കുന്നത്.

1994ല്‍ ജസ്റ്റിസ് എംവി വര്‍മ, എസ് ബറൂച്ച, ജി റേ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് 1993ലെ അയോധ്യ ആക്ടിലെ ചില ഭാഗങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. വിധി പ്രസ്താവിക്കവേയാണ് ഈ ബെഞ്ച് മുസ്ലിം പള്ളി ഇസ്ലാമിന്റെ സുപ്രധാന ഭാഗമാണോ എന്ന ദര്‍ശനം മുന്നോട്ടുവച്ചത്. ഇന്ത്യയില്‍ ബാധകമായിട്ടുള്ളത് മുഹമ്മദീയന്‍ നിയമമാണ്. ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുന്നത് പള്ളിയുടെ പദവി നഷ്ടപ്പെടുത്തുമെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഇന്ത്യയുടെ സെക്കുലറിസ്റ്റ് ചട്ടക്കൂടില്‍ മത ആരാധനാലയങ്ങളായ മുസ്ലിം പള്ളി, ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി എന്നിവയ്ക്ക് ഒരേ പദവിയാണ് നല്‍കുന്നത്. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തില്‍ പരമാധികാരം നടപ്പിലാക്കുന്നതിന് വേണ്ടി മുസ്ലിം പള്ളിയുടെ കൈവകാവകാശം രാഷ്ട്രത്തില്‍ അധിഷ്ടിതമായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ആരാധനാലയങ്ങളുടെ നിയന്ത്രണവും നടത്തിപ്പും രാഷ്ട്രം ഏറ്റെടുക്കുകയുള്ളൂ. ഇത്തരം തീരുമാനങ്ങള്‍ മതം അനുഷ്ടിക്കാനുള്ള അവകാശങ്ങളെ ലംഘിക്കുകയും ചെയ്യും.

സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ 1994ലെ ഈ വിധിയെ ആധാരമാക്കിയാണ് വാദിച്ചത്. നമസ്കാരം പരസ്യമായി എവിടെയും നിര്‍വ്വഹിക്കാമെന്നും ഇസ്ലാമിക് മതാനുഷ്ടാനങ്ങള്‍ക്ക് മുസ്ലിം പള്ളി നിര്‍ബന്ധമല്ലെന്നും ചൂണ്ടിക്കാണിക്കുന്നതാണ് 1994ലെ വിധി. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ആരാധിക്കുന്നത് മതപരമായ അവകാശങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാഗം കൂടിയാണ്. ഇത് സംഹബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുമ്പോഴാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം നിരീക്ഷിക്കുന്നത്.

English summary
In his final week in office, Chief Justice of India, Dipak Misra would pronounce an important verdict relating to the Ram Temple issue. It must be clarified here that the verdict is not relating to the title suit, but regarding a point of law that arose out of the Dr. Ismail Faruqui verdict of the Supreme Court in 1994.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more