കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തള്ളി മുസ്ലിംകള്‍; മതേതര കക്ഷികളില്‍ വിശ്വാസം നഷ്ടപ്പെട്ടു? ഒവൈസിയുടെ വളര്‍ച്ച അതിവേഗം

  • By Desk
Google Oneindia Malayalam News

ദില്ലി: മതേതര കക്ഷികളില്‍ മുസ്ലിംകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണോ? കോണ്‍ഗ്രസ്, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍ജെഡി എന്നീ കക്ഷികളെ പിന്തുണച്ചിരുന്ന മുസ്ലിംകള്‍ ഇത്തവണ മാറി ചിന്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയ ഒവൈസിയുടെ എംഐഎം പാര്‍ട്ടിക്ക് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണുണ്ടായത്. രണ്ടു സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. മാത്രമല്ല, മുന്‍ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് കൂടുകയാണ് ചെയ്തത്. നേരത്തെ കോണ്‍ഗ്രസും എന്‍സിപിയും ജയിച്ച മണ്ഡലങ്ങളിലാണ് എംഐഎമ്മിന്റെ മുന്നേറ്റം....

 കൂടുതല്‍ വോട്ടുകള്‍

കൂടുതല്‍ വോട്ടുകള്‍

മഹാരാഷ്ട്രയില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ എംഐഎമ്മിന് ലഭിച്ചു. മതേതര കക്ഷികള്‍ മികച്ച വിജയം നേടിയിരുന്ന മണ്ഡലങ്ങളില്‍ ഇത്തവണ എംഐഎമ്മിന് വോട്ട് കൂടി. ധുലെ, മലേഗാവ് സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി ജയിച്ചു. നാല് മണ്ഡലങ്ങളില്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് തോറ്റത്.

1.34 ശതമാനം വോട്ട്

1.34 ശതമാനം വോട്ട്

288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയില്‍. 44 സീറ്റിലാണ് എംഐഎം മല്‍സരിച്ചത്. മൊത്തം പോള്‍ ചെയ്തതിന്റെ 1.34 ശതമാനം വോട്ട് അവര്‍ നേടി. 2014 0.93 ശതമാനം വോട്ടായിരുന്നു ലഭിച്ചിരുന്നത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മല്‍സരിച്ച മണ്ഡലങ്ങളില്‍ പോലും എംഐഎമ്മിന് കൂടുതല്‍ വോട്ട് ലഭിച്ചു.

തോറ്റിടത്തും വോട്ടുകൂടി

തോറ്റിടത്തും വോട്ടുകൂടി

ധുലെ മണ്ഡലത്തില്‍ 2014ല്‍ എംഐഎമ്മിന് കിട്ടിയത് 3775 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ 46679 വോട്ടുകള്‍ ലഭിച്ചു. മലേഗാവ് സെന്‍ട്രലില്‍ 21050 വോട്ടുണ്ടായിരുന്ന എംഐഎമ്മിന് ഇത്തവണ ലഭിച്ചത് 117242 വോട്ടുകള്‍ കിട്ടി. ഔറംഗാബാദിലെ സിറ്റിങ് മണ്ഡലം കൈവിട്ടെങ്കിലും 6000 വോട്ട അധികം ലഭിച്ചു. 2014ല്‍ ജയിച്ച ബൈക്കുള മണ്ഡലത്തില്‍ ഇത്തവണ തോറ്റു. പക്ഷേ, 5843 വോട്ട് അധികം കിട്ടി.

 മുസ്ലിം-ദളിത് ഐക്യം

മുസ്ലിം-ദളിത് ഐക്യം

മഹാരാഷ്ട്രയില്‍ എംഐഎമ്മിന്റെ 44 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നായിരുന്നില്ല. മുസ്ലിം-ദളിത് ഐക്യമാണ് എംഐഎം നേതാവ് ഒവൈസി മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിക്കുകയും ചെയ്യുന്നു. മുസ്ലിം വോട്ടുകളുടെ ഏകീകരണം എംഐഎമ്മിന് കീഴിലുണ്ടാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു.

ബിഹാറിലും ജയിച്ചു

ബിഹാറിലും ജയിച്ചു

ബിഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത് എംഐഎം ആണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് എംഐഎം പിടിച്ചെടുത്തത്. മുസ്ലിംകളും ദളിതുകളും ഐക്യപ്പെട്ടതോടെയാണ് എംഐഎം ജയിച്ചതെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അഭിപ്രായപ്പെടുന്നു. ബിഹാറിലെ ജയത്തോടെ ഹിന്ദി ഭൂമിയിലേക്ക് കൂടി എംഐഎം സാന്നിധ്യമറിയിച്ചിരിക്കുകയാണ്.

കിഷന്‍ഗഞ്ചില്‍ ജയം ഉറപ്പായിരുന്നു

കിഷന്‍ഗഞ്ചില്‍ ജയം ഉറപ്പായിരുന്നു

ബിഹാറിലെ കിഷന്‍ഗഞ്ചിലെ ജയത്തേക്കാള്‍ ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡ് മണ്ഡലത്തില്‍ എംഐഎം നടത്തിയ പ്രകടനമാണ് എടുത്തുപറയേണ്ടത്. കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടുലക്ഷത്തിനടുത്ത് വോട്ട് എംഐഎമ്മിന് മെയ് മാസത്തില്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കിഷന്‍ഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എംഐഎം ജയിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു.

 പ്രതാപ്ഗഡില്‍ എസ്പിക്ക് തൊട്ടുപിന്നില്‍

പ്രതാപ്ഗഡില്‍ എസ്പിക്ക് തൊട്ടുപിന്നില്‍

യുപിയിലെ പ്രതാപ്ഗഡില്‍ എംഐഎം നേടിയത് 20269 വോട്ടാണ്. സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ 3000 വോട്ട് മാത്രമാണ് കുറവ്. ബിജെപിയുടെ സഖ്യകക്ഷി അപ്‌നദള്‍ ആണ് ഇവിടെ ജയിച്ചത്. കോണ്‍ഗ്രസും ബിഎസ്പിയും വളരെ പിന്നിലായി. എംഐഎം 20000 ലധികം വോട്ടുകള്‍ നേടിയത് മറ്റു പാര്‍ട്ടികളെ അമ്പരപ്പിച്ചു. പഴയ കോണ്‍ഗ്രസ് നേതാവ് ഇസ്രാര്‍ അഹമ്മദായിരുന്നു എംഐഎം സ്ഥാനാര്‍ഥി. മതേതര കക്ഷികള്‍ മുസ്ലിംകളെ വഞ്ചിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 ഒവൈസിയുടെ വാദം

ഒവൈസിയുടെ വാദം

ബിജെപി അധികാരത്തില്‍ വരുമെന്ന മുസ്ലിം സമുദായത്തിന്റെ ഭയം മതേതര കക്ഷികള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഒവൈസി പറയുന്നത്. മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നു അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. മുസ്ലിംകള്‍ക്ക് മതേതര കക്ഷികള്‍ പ്രാധിനിത്യം നല്‍കുന്നത് കുറവാണെന്നും ഒവൈസി പറയുന്നു. അദ്ദേഹത്തിന്റെ ഈ പ്രചാരണം തന്നെയാണ് എംഐഎമ്മിന് നേട്ടമായത്.

ആശങ്ക മുതലാക്കി ഉവൈസി

ആശങ്ക മുതലാക്കി ഉവൈസി

മുസ്ലിംകള്‍ക്കിടയില്‍ ഒവൈസിയുടെ പ്രസംഗങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. എംഐഎം സോഷ്യല്‍ മീഡിയയിലെ അവസരങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട്. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം മുസ്ലിം യുവാക്കളുടെ സാന്നിധ്യം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ മതേതര കക്ഷി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാത്തതും കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിനോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ യോജിച്ചതും മുസ്ലിംകളില്‍ ആശങ്കയുണ്ടാക്കി.

 ഇങ്ങനെയും നിരീക്ഷണം

ഇങ്ങനെയും നിരീക്ഷണം

മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന പ്രചാരണമാണ് മതേതര കക്ഷികള്‍ നടത്തുന്നത്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ബിജെപിയുടെ നേതൃത്വത്തില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമം തുടരുുമെന്നും മുസ്ലിം വോട്ട് അടിസ്ഥാനമാക്കിയല്ല ഇതെന്നും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ മുഹമ്മദ് സജ്ജാദ് പറയുന്നു.

ഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റംഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റം

English summary
Muslim community’s loss of faith in secular parties; Gain For AIMIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X