ആണവായുധങ്ങൾ പാക്കിസ്ഥാന്റ കൈയ്യിൽ സുരക്ഷിതമാണോ'; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് രാജ്നാഥ് സിംഗ്
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യ ജമ്മുകാശ്മീർ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദികൾക്കെതിരായ വലിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും ഭീകരവാദത്തെ ഇല്ലാതാക്കാൻ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പാകിസ്ഥാന്റെ കഴിവിനെയും അദ്ദേഹം ചോദ്യം ചെയ്തു.
' ലോകത്തിന് അറിയാം നമ്മുടെ സൈന്യത്തിന്റെ ലക്ഷ്യം കൃത്യമാണെന്ന്. അവർ തിരിച്ചടിച്ചാൽ അപ്പോൾ മുതൽ ശത്രുക്കൾ എണ്ണി തുടങ്ങും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിശ്ചയദാർഢ്യം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാണ്. അവരുടെ ആണവായുധ ഭീഷണി പോലും നമ്മൾ കാര്യമാക്കിയില്ലെന്നതിൽ നിന്ന് തന്നെ മനസിലാകും ഇത്തരത്തിൽ യാതൊന്നിനേയും ഞങ്ങൾ ഭയക്കുന്നില്ലെന്ന്. ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള പാക്കിസ്ഥാൻ ശ്രമങ്ങളെ ലോകം മുഴുവൻ കണ്ടതാണ്. ഈ ശ്രീനഗറിന്റെ മണ്ണിൽ നിന്നും ഞാൻ ചോദിക്കുകയാണ്, ഇത്രമാത്രം നിരുത്തരവാദികളായ പാക്കിസ്ഥാന്റെ കൈകളിൽ ആണവായുധങ്ങൾ എത്രമാത്രം സുരക്ഷിതമാണെന്ന്. ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിൽ പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', രാജ്നാഥ് സിംഗ് പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടിയ ജവാൻമാരുടെ ത്യാഗത്തിന് മുൻപിൽ ശിരസ് നമിക്കുകയാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെതിരെ അതിരൂക്ഷവിമർശനവും രാജ്നാഥ് സിംഗ് ഉയർത്തി. 'പാക്കിസ്ഥാൻ യാചിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ എവിടെ നിൽക്കുന്നുവോ അവിടെ യാചകരുടെ നിര ആരംഭിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. വീണ്ടും അന്താരാഷ്ട്ര നാണയനിധിയോട് ഫണ്ട് അഭ്യർത്ഥിച്ചിരിക്കുകയാണ് അവർ. ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ ഐ എം എഫിന് ധനസഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്', അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ത്യയോടും പാക്കിസ്ഥാൻ പുതിയ അഭ്യർത്ഥന ഉയർത്തിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആവശ്യം. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ് സൂചന.
അതേസമയം പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ യുഎന്നിൽ തെളിവ് നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഭീകര സംഘടനകളുടെ ആഗോള പട്ടിക തീരുമാനിക്കുന്ന 1267 ഉപരോധ സമിതിക്കും യുഎന്നിലെ മറ്റ് അംഗരാജ്യങ്ങളും ഈ തെളുവ് കൈമാറും. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ആർടിഎഫിനെ 1267 പ്രകാരം നിരോധിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications