കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പത്താന്‍കോട്ട് ആവര്‍ത്തിക്കുന്നു, ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍!!

  • By Sandra
Google Oneindia Malayalam News

ദില്ലി: കശ്‌മീരില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ചാവേറാക്രമണം ഉണ്ടായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. കശ്മീരിരലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നത തല യോഗവും വിളിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആഭ്യന്തര സെക്രട്ടറിയ്ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രാജ് നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റില്‍ അറിയിച്ചത്. കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണറുമായും സംസാരിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഉറി ഭീകരാക്രമണം: 17 ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് ഭീകരരെ വധിച്ചുഉറി ഭീകരാക്രമണം: 17 ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് ഭീകരരെ വധിച്ചു

നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഉറിയിലെ സൈനിക ബ്രിഗേഡിലേയ്ക്ക് ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ചാവേറുകള്‍ ബ്രിഗേഡിനുള്ളില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാല് ദിവസത്ത സന്ദര്‍ശനത്തിനായി സെപ്തംബര്‍ 26ന് അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാംതവണയാണ് രാജ് നാഥ് സിംഗ് അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവെയ്ക്കുന്നത്.

pathankot-attack

ജനുവരി 2ന് പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. അതീവസുരക്ഷാ മേഖലയായ വ്യോമ താവളത്തില്‍ ആയുധങ്ങളുമായി ഒളിച്ചിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് വ്യോമതാവളത്തിനുള്ളില്‍ ആക്രമണം നടത്തിയത്. മലയാളി സൈനികന്‍ നിരഞ്ജന്‍ ഉള്‍പ്പെടെ ഏഴ് സൈനികരും അഞ്ച് തീവ്രവാദികളുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രധാനമനന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

English summary
Is PathanKot attack repeats in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X