അച്ചാദിന്‍ എവിടെയെന്ന് ചോദിച്ച് പോഗ്ബയും; മോദിയെ ട്രോളി കോണ്‍ഗ്രസ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒരു പതിറ്റാണ്ട് നീണ്ടു നിന്ന യുപിഎ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബീജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറ്റത്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്മോഹന് സര്‍ക്കാറിനെ പരാജയപ്പെടുത്താന്‍ വന്‍ പ്രചരണങ്ങളും ബിജെപിക്ക് തുകയായി. അച്ചാദിന്‍ ആയേഗാ എന്ന മുദ്രാവാക്യം ആയിരുന്നു ഇതില്‍ പ്രധാനം.
ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അച്ചാദിന്‍ (നല്ല ദിവസങ്ങള്‍) ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്ന് നാളുകളേറെആയിട്ടും അച്ചാദിന്‍ എവിടെ എന്നാണ് പ്രതിപക്ഷപാര്ട്ടികളുള്പ്പടേയുള്ളവര് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ ട്രോളിക്കൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസും രംഗത്ത് എത്തിയിരിക്കുകയാണ്.

അച്ചാദിന്‍
അധികാരത്തില്‍ വന്ന് നാല് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തങ്ങള്‍ വാഗ്ദാനം ചെയ്ത അച്ചാദിന്‍ നടപ്പിലാക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് മുന്കാലങ്ങളിലേതിനേക്കാല് ഓരോ ദിനവും കുതിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമാണ്.

ഉത്തരം ഇല്ല
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് മോദിയും ബിജെപിയും വാഗ്ദാനം ചെയ്ത അച്ചാദിന്‍ എവിടെ എന്ന് ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചോദിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തില്‍ വന്ന നാള് മുതല്‍ ഈ ചോദ്യം പല കോണില്‍ നിന്ന് ഉന്നയിക്കുന്നുണ്ടെങ്കിലും ബിജെപി ഇതുവരെ കൃത്യമായ ഒരു ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ല.

പരിഹാസം
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിന് പുറമേ നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയ പല കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. പിന്നീട് ബിജിപെയുടേയും മോദിയുടേയും അച്ചാദിന്‍ വാഗ്ദാനം രാഷ്ട്രീയ എതിരാളികള്‍ പരിഹാസത്തോടെയാണ് പിന്നീട് കണ്ടിരുന്നത്.

ട്രോളിലൂടെ
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് ഇന്ന് തുടങ്ങിയിരിക്കേ കോണ്‍ഗ്രസ് ഈ ചോദ്യം ഉന്നയിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. പതിവ് ആരോപണം എന്നതിലുപരി രസകരമായ ഒരു ട്രോളിലൂടെയാണ് കോണ്‍ഗ്രസ് മോദിയേയും അച്ചാദിന്‍ വാഗ്ദാനത്തേയും പരിഹസിച്ചിരിക്കുന്നത്.

പോഗ്ബ
ഫ്രാന്‍സ് ഫുട്ബോള്‍ താരം പോഗ്ബയുടെ ശരീര ചലനങ്ങളെ ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ് മോദിയേയും അച്ചാദിന്‍ വാഗ്ദാനത്തേയും ട്രോളിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കിരീടം ഫ്രാന്‍സ് നേടിയത് ആഘോഷിക്കുന്ന പോഗ്ബയുടെ ഏറെ ഹിറ്റായ ദൃശ്യങ്ങളായിരുന്നു ഇത്.

ഹിറ്റ് ട്വീറ്റ്
പോഗ്ബയെ ടാഗ് ചെയ്താണ് കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പോഗബയ്ക്കും ഞങ്ങള്‍ക്കും ഓരേ അനുഭവമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ടീറ്റ്. കോണ്‍ഗ്രസ്സിന്റെ പരിഹാസം നിറഞ്ഞ ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
|
ട്വീറ്റ്
കോണ്‍ഗ്രസ്സിന്റെ ട്രോള്‍

മഴക്കാല സമ്മേളനം
അതേസമയം പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ മുങ്ങുമെന്നത് മുന്നില്‍ കണ്ട് ശ്രദ്ധ്വേയമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ മുഴുവന്‍ സഭ നിര്‍ത്തിവെക്കുന്നതിനും ബഹളത്തിനും കാരണമായ അവിശ്വാസ പ്രമേയത്തിന് ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് ബിജെപി ഇന്ന് അവതരണാനുമതി നല്‍കിയത്.

രാജ്യസഭാ
പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് രാജ്യസഭാ നടപടികള്‍ ആരംഭിച്ചത്. വനിതാ സംവരണ ബില്ല്, മുത്തലാഖ്-നിക്കാഹ് ഹലാല വിരുദ്ധ ബില്ലുകള്‍ എന്നിവ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് പത്തിനാണ് സമ്മേളനം അവസാനിക്കുക.

സര്‍വകക്ഷിയോഗം
സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.
-
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക








Click it and Unblock the Notifications