ഭൂമിയിലെ സ്വർഗം തേടി സഞ്ചാരികൾ ഇനി വരില്ലേ? പഹൽഗാം ഭീകരാക്രമണം കശ്മീർ ടൂറിസത്തെ ബാധിക്കുമോ?
ഭൂമിയിലെ സ്വർഗമാണ് ജമ്മുകാശ്മീർ, ഒരിക്കലെങ്കിലും ആ ഭൂമി കാണാൻ കൊതിക്കാത്തവർ ഉണ്ടാവില്ല. അവധിക്കാലം എത്തുമ്പോൾ പലരുടെയും ആദ്യ തിരഞ്ഞെടുപ്പ് ജമ്മുകശ്മീർ തന്നെയാവും. അങ്ങനെ ഭൂമിയിലെ സ്വർഗം കാണാൻ പോയ സഞ്ചാരിൾക്ക് നേരെയാണ് പഹൽഗാവിൽ വെച്ച് ഭീകരുടെ തോക്കിൻ മുനയിൽ ജീവൻ നഷ്ടമായത്.
രാജ്യം മുഴുവൻ ഞെട്ടിത്തരിച്ച ആക്രമണം. ഭീകരാക്രമണം ഉണ്ടാക്കിയ ഈ നടുക്കം കശ്മീരിലെ ടൂറിസത്തെ മോശമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മനോഹരമായ ടൂലിപ് പൂക്കൾ വിരിയുന്ന കാലാമായതിനാൽ ഈ സീസണിൽ കശ്മരിലേക്ക് സഞ്ചാരികൾ ഒഴുകുന്ന സമയമാണ്... കേരളത്തിൽ നിന്ന് ഉൾപ്പെടയുള്ള സഞ്ചാരികൾ കശ്മീരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച സംഭവവികാസങ്ങൾ കശ്മീരിലെ ടൂറിസത്തെ സാരമായി ബാധിച്ചേക്കാം....

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ടൂറിസം വ്യവസായത്തിന്റെ പ്രത്യേകിച്ച് താഴ്വരയിലെ ടൂർ ഓപ്പറേറ്റർമാരുടെ മനോവീര്യത്തെയും ആവേശത്തെയും സാരമായി ബാധിച്ചു. ധാരാളം ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗുകൾ എന്നിവ റദ്ദാക്കുന്നതിന് കാരണമായി.
കോവിഡിന് ശേഷമുള്ള ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കശ്മീരിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും സ്വകാര്യ പങ്കാളികളും സംയുക്തമായി നടത്തിയ ശ്രമങ്ങൾ കനത്ത തിരിച്ചടിയാണ് സംഭമെന്ന് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്കിൽ കൗൺസിൽ ( ടി എച്ച് എസ്സി ) ചെയർപേഴ്സൺ ജ്യോതി മായൽ പറഞ്ഞു. വാർത്ത പുറത്ത് വന്നത് മുതൽ ജൂലായ് വരെ വ്യത്യസ്ത തീയതികളിലായി 60 റദ്ദാക്കലുകൾ താൻ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മയാൽ പറഞ്ഞു
സംഭവത്തിന്റെ പശ്ചാത്തലത്തിൽ താഴ്വരയിലേക്കുള്ള യാത്രകൾ റദ്ദാക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുഴുവൻ റീഫണ്ട് അനുവദിക്കാൻ അധികാരികളുമായും ബന്ധപ്പെട്ടവരുമായും സംസാരിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ബുധനാഴ്ച പറഞ്ഞു.
" ഇന്നലെ കശ്മീരിലെ ദാരുണമായ സംഭവത്തിന്റെ വെളിച്ചത്തിൽ പല വിനോദ സഞ്ചാരികളും തങ്ങളുടെ യാത്രാ പദ്ധതികൾ പുനർവിചിന്തനം ചെയ്യുന്നതും മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാൻ ബന്ധപ്പെട്ട അധികാരികളുമായി സംസാരിക്കുകയും എയർലൈനുകൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരോട് ബുദ്ധിമുട്ടില്ലാതെ മുഴുവൻ റീഫണ്ടും അനുവദിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്, " അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ടൂർ ഓപ്പറേറ്റർമാരുടെ ആശങ്ക....
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടർന്ന് കശ്മീരിലെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം വ്യാവസായത്തിന്റെ ഭാവിയെക്കുറിച്ച് അഗാധമായ ആശങ്കയിലാണ്. വിനോദസഞ്ചാരികൾക്കെതിരായ ആക്രമണം കശ്മീരിലെ മേഖലയെ തകർക്കുമെന്ന ആശങ്കയും ഉണ്ട്.
കാശ്മീരിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് പഹൽഗാം, മനോഹരമായ പ്രദേശങ്ങൾ കാരണം ലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അമർനാഥ് ഗുഹയിലേക്കുള്ള രണ്ട് വഴികളിൽ ഒന്നാണ് ഈ നഗരം. 2018 ൽ 56000 വിദേശ പൗരന്മാരുൾപ്പെടെ 8.3 ലക്ഷം വിനോദ സഞ്ചാരികളെയാണ് ലഭിച്ചത്.
2020 ൽ കാശ്മീരിലെ വിനോദ സഞ്ചാര മേഖലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം വെറും 41000 ആയി കുറഞ്ഞു. ജമ്മുകാശ്മീർ ടൂറിസം വകുപ്പ് റിപ്പോർട്ട് ചെയ്തത് വിദേശ സഞ്ചാരികളുടെ എണ്ണം പ്രത്യേകിച്ച് കുറവാണെന്നും 3900 പേർ മാത്രമാണ് യാത്ര നടത്തിയതെന്നുമാണ്.
എന്നാൽ കഴിഞ്ഞ വർഷം വിനോദസഞ്ചാരത്തിൽ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് ഉണ്ടായി. ഏകദേശം 29. 5 ലക്ഷം പേർ കശ്മീർ സന്ദർശിച്ചു. അതിൽ ഏകദേശം 66000 വിദേശ വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു. ഈ പുനുരുജ്ജീവനം ആഭ്യന്തര, അന്തർദേശീയ സന്ദർശകരെ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ നല്ല പ്രവണതയെ സൂചിപ്പിക്കുന്നു. 2020 ൽ അനുഭവപ്പെട്ട നാടകീയ ഇടിവിൽ നിന്ന് കരകയറുന്നതിന്റെ സൂചന നൽകി
ജമ്മുകാശ്മീരിൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ സമീപ വർഷങ്ങളിൽ ഗണ്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2023 ൽ ശ്രീനഗറിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗും സംഘടിപ്പിച്ചു.
ഇപ്പോഴുണ്ടായ സംഭവം വരാനിരക്കുന്ന സീസണെ തീർച്ചയായും ബാധിക്കുമെന്ന് ടി എ എ ഐയുടെ പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ചെയർമാൻ രാജൻ സെഹ്ഗാൾ പറഞ്ഞു. വിനോദ സഞ്ചാരികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു..












Click it and Unblock the Notifications