ഷീല ദീക്ഷിതിന്റെ വഴിയേ നരേന്ദ്രമോദി?
വാരണാസി: നരേന്ദ്ര മോദി മറ്റൊരു ഷീല ദീക്ഷിതാകുമോ. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഷീല ദീക്ഷിതിനെ മലര്‍ത്തിയടിച്ചതിന് സമാനമായ മറ്റൊരു പ്രകടനമാണ് അരവിന്ദ് കെജ്രിവാളിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വാരണാസിയില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും സ്റ്റാര്‍ ക്യാംപെയ്‌നറുമായ നരേന്ദ്ര മോദിക്ക് മൂക്കുകയറിടാന്‍ കെജ്രിവാളിന് കഴിയുമോ. ലോക്‌സഭ തിരഞ്ഞെടുപ്പിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതാണ്. മെയ് 16 നേ ഫലം പുറത്തുവരൂ, പക്ഷേ വിധിയെഴുത്ത് നടക്കുന്നത് ഇന്നാണ്.
ത്രികോണ മത്സരം നടക്കുന്ന വാരണാസി മാത്രമല്ല, അവസാന ഘട്ട വോട്ടെടുപ്പില്‍ കണ്ണ് നട്ടിരിക്കേണ്ട മണ്ഡലലങ്ങളും സ്ഥാനാര്‍ഥികളും വേറെയുമുണ്ട്. അവരിലേക്ക്.

നേടാന്‍ നരേന്ദ്ര മോദി
പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പദ്ധതികളെല്ലാം ഇത്തവണ ഈ നേതാവിനെ ചുറ്റിപ്പറ്റിയായിരുന്നു. തിരഞ്ഞെടുപ്പ് കളികളെല്ലാം സമര്‍ഥമായി കളിച്ച് ഫൈനലിലെത്തി നില്‍ക്കുകയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന 63 കാരന്‍. മണ്ഡലം വാരണാസി.

തടയാന്‍ കെജ്രിവാള്‍
നരേന്ദ്ര മോദിയെ തോല്‍പിക്കാന്‍ ഇന്ന് ഇന്ത്യയില്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് അരവിന്ദ് കെജ്രിവാളിന് മാത്രമാണ്. അത് തന്നെയാണ് വാരണാസിയെ ശ്രദ്ധേയമാക്കുന്നതും. ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം ഷീല ദീക്ഷിതിനെ മുട്ടുകുത്തിച്ച അനുഭവ പരിചയമുണ്ട് അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ഈ ജന നേതാവിന്.

ആരാണീ അജയ് റായ്
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് അജയ് റായ്. എന്നാല്‍ മോദി - കെജ്രിവാള്‍ പോരാട്ടം നടക്കുന്ന വാരാണാസിയില്‍ കോണ്‍ഗ്രസിന്റെ ഈ സ്ഥാനാര്‍ഥിക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ഒരു ഓളത്തിന് വേണ്ടി ത്രികോണമത്സരം എന്ന് എല്ലാവരും പറയുന്നു എന്ന് മാത്രം.

അസംഗഡില്‍ മുലായം
ബി ജെ പിക്ക് മോദി എന്താണോ അതിലും അപ്പുറമാണ് സമാജ് വാദി പാര്‍ട്ടിക്ക് മുലായം സിംഗ് യാദവ്. മുസാഫിര്‍ നഗര്‍ കലാപത്തിന്റെ കറകള്‍ മായ്ച്ചുകളയാന്‍ എസ് പിയുടെ ആ സുപ്രീം നേതാവിന് കഴിയുമോ എന്ന ചോദ്യത്തിനുത്തരമാണ് അസംഗഡ് തേടുന്നത്.

ഹീന ഷഹാബ്
ബീഹാറിലെ കുപ്രസിദ്ധ രാഷ്ട്രീയ നേതാവായ മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹീന ഷഹാബ്. ബിഹാറിലെ സിവനില്‍ നിന്നുമാണ് ഹീന മത്സരിക്കുന്നത്.

യോഗി ആദിത്യനാഥ്
ഹിന്ദുത്വ അജണ്ടയ്ക്ക് പേരുകേട്ട ബി ജെ പിയുടെ തീപ്പൊരു നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നും ജനവിധി തേടുന്നു.

ബംഗാളില്‍ ഒരു ബി ജെ പി?
പശ്ചിമ ബംഗാളില്‍ ബി ജെ പിക്ക് ജയസാധ്യതയുള്ള ഡംഡം മണ്ഡലത്തില്‍ തപന്‍ സിക്ദറാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. സുഗതാ റോയിയും അസിം ദാസ് ഗുപതുമാണ് സിക്ദറിന്റെ എതിരാളികള്‍.












Click it and Unblock the Notifications