പൂനം പാണ്ഡെയും ആം ആദ്മി പാര്‍ട്ടിയിലേക്ക്

മുംബൈ: രാഷ്ട്രീയത്തിലെ എൈറ്റം ഗേള്‍ എന്ന് ചേതന്‍ ഭഗത് വിളിച്ച ആം ആദ്മി പാര്‍ട്ടിയിലേക്ക് ശരിക്കും ഒരു ഐറ്റം ഗേള്‍ വരുന്നു. ഗുല്‍ പനാഗിന് പിന്നാലെ ബോളിവുഡില്‍ നിന്നും മറ്റൊരു നടി കൂടി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് ആരാണെന്നോ. സാക്ഷാല്‍ പൂനം പാണ്ഡെ.

ബോളിവുഡിലെ ഐറ്റം ഗേളും വിവാദ നായികയുമായ പൂനെ പാണ്ഡെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആപ്പ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നും പൂനം പറഞ്ഞു. ഇന്ത്യ ടുഡെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഗതി സത്യമാണെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് കിട്ടുന്ന ഏറ്റവും വലിയ സെലിബ്രിറ്റികളിലൊന്നാവും പൂനം. ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ലോകത്തെ വമ്പന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ഈ 23 കാരി.

പൂനം വന്നാല്‍

പൂനം വന്നാല്‍

ആം ആദ്മി പാര്‍ട്ടിയുടെ റാലിക്ക് പൂനം പാണ്ഡെയുണ്ടെങ്കില്‍ ചുളുവില്‍ ആള് കൂടും എന്നൊരു ഗുണം ഉറപ്പ്. ആപ്പിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന് പറ്റിയ മുതല്‍ക്കൂട്ടാണ് പൂനം പാണ്ഡെ.

പൂനം പാണ്ഡെ

പൂനം പാണ്ഡെ

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് പൂനം പാണ്ഡെ. നടിയും മോഡലുമാണെങ്കിലും പൂനം പാണ്ഡെയ്ക്ക് കൂടുതല്‍ പ്രശസ്തി കൊടുക്കുന്നത് വിവാദങ്ങള്‍ തന്നെയാണ്.

ട്വിറ്ററിലാണ് കളി

ട്വിറ്ററിലാണ് കളി

സ്‌ക്രീനില്‍ കാണുന്നതില്‍ കൂടുതല്‍ പൂനം പാണ്ഡെയെ ട്വിറ്ററില്‍ കാണാം. സ്‌ക്രീനില്‍ കാണിക്കുന്നതില്‍ കൂടുതല്‍ പൂനം തുറന്ന് കാണിക്കുന്നതും ട്വിറ്ററിലാണ്. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ പൂനം പാണ്ഡെയ്ക്കുള്ളത്.

ഗ്ലാമറാണ് വീക്ക്‌നെസ്

ഗ്ലാമറാണ് വീക്ക്‌നെസ്

ട്വിറ്ററില്‍ ഗ്ലാമര്‍ പടങ്ങളിടുക ആരാധകരെ ചൂട് പിടിപ്പിക്കുക. ഇത് മാത്രമാണ് പൂനം പാണ്ഡെ. മുട്ടിന് മുട്ടിന് വിവാദങ്ങളും. ട്വിറ്ററില്‍ പൂനം പോസ്റ്റ് ചെയ്യുന്ന പടങ്ങള്‍ കണ്ടാല്‍ ഓണ്‍ലൈനിനും ഒരു സെന്‍സര്‍ ബോര്‍ഡ് വേണം എന്ന് തോന്നിപ്പോകും.

 ഇമേജ് പോകുമോ

ഇമേജ് പോകുമോ

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് കൊണ്ട് പൂനം പാണ്ഡെയ്ക്ക് പ്രത്യേകിച്ച് ഇമേജൊന്നും പോകാനില്ല. പക്ഷേ ചരിത്രദൗത്യവുമായി ഇറങ്ങിയ ആപ്പിനെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളുണ്ട്. അവര്‍ക്ക് ഇതൊരു നല്ല സന്ദേശമാകില്ല.

മത്സരിക്കുമോ

മത്സരിക്കുമോ

സിനിമാ താരങ്ങള്‍ക്ക് മുന്നും പിന്നും നോക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ടിക്കറ്റ് കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. ഗുല്‍ പനാഗിന് പിന്നാലെ പൂനം പാണ്ഡെയും ആപ്പിന് വേണ്ടി മത്സരിക്കുന്നത് കാണേണ്ടി വരുമോ.

ആപ്പിന്റെ സ്ഥിതി

ആപ്പിന്റെ സ്ഥിതി

പൂനെ പാണ്ഡെയെപ്പോലുള്ള സിനിമാക്കാരെ ഉള്‍ക്കൊള്ളിച്ചാല്‍ എന്താകും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിതി. ഇപ്പോള്‍ തന്നെ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നു എന്ന ആരോപണം ആപ്പിന് മേല്‍ ഉണ്ട്.

ഐറ്റം ഗേള്‍

ഐറ്റം ഗേള്‍

രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍ എന്നാണ് കെജ്രിവാളിനെയും കൂട്ടരെയും എഴുത്തുകാരന്‍ ചേതന്‍ ഭഗത് വിളിച്ചത്. ഇപ്പോഴിതാ ശരിക്കും ഒരു ഐറ്റം ഗേള്‍ ആപ്പില്‍ ചേരുന്നു എന്നാണ് കേള്‍ക്കുന്നത്.

നശ ഏറ്റില്ല

നശ ഏറ്റില്ല

അമിത ഗ്ലാമറും പബ്ലിസിറ്റിയുമായി വന്ന നശ ആയിരുന്നു പൂനത്തിന്റെ അരങ്ങേറ്റ ചിത്രം. ഇത് പക്ഷേ ഏറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+