കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്രശാന്ത് കിഷോര്‍ ലോക്കഡൗണ്‍ ലംഘിച്ച് വിമാന യാത്ര നടത്തി"; അന്വേഷണത്തിനൊരുങ്ങി കേന്ദ്രം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഇതിന് ശേഷം ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര നടത്തിയതായി ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരംപ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് കാര്‍ഗോ വിമാനത്തില്‍ യാത്ര ചെ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

prashanth kishore

ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രശാന്ത്കിഷോര്‍ കാര്‍ഗോ വിമാനത്തില്‍ സഞ്ചരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഇത് സംബന്ധിച്ച് വിമാനത്താവളം അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വക്താവ് അറിയിച്ചു.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. കൊറോണ സാഹചര്യം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഇതി കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കൊറോണ പരിശോധന കിറ്റ് അനുവദിക്കുന്നത് തുടങ്ങിയ വിഷയങ്ങളിലെല്ലാം മ്മത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് പ്രശാന്ത് കിഷോറിനെ മമത ബാനര്‍ജി വിളിപ്പിച്ചതെന്നും പിന്നാലെ പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍കത്തയിലേക്ക് യാത്ര ചെയ്തുവെന്നുമാണ് ആരോപണം.

അതേസമയം തന്റെ നേര്‍ക്കുള്ള ആരോപണങ്ങളെല്ലാം തള്ളി പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. മാര്‍ച്ച് 19 ന് ശേഷം താന്‍ ഒരു വിമാനത്താവളത്തിലും പോയിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. അതല്ലാത്ത വിവരങ്ങള്‍ ആരുടേയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവര്‍ അത് പൊതുജനമധ്യത്തില്‍ വ്യക്തമാക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

അതേസമയം ലോക്ക്ഡൗണ്‍ നടപടികള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതുവരേയും രാജ്യത്ത് 23077 പേര്‍ക്കാണ് കെറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 718 പേര്‍ മരണപ്പെടുകയും ചെയ്തു. 4748 പേര്‍ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരേയും 283 പേര്‍ മരണപ്പെട്ടു.
കൊറോണ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി.

English summary
Is Prashant Kishore Violating Lockdown?; The Centre Centre Begind Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X