Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ ഇരിക്കുന്നത്.... ബിജെപിക്ക് വീണ്ടും ശിവസേനയുടെ താക്കീത്!!

മുംബൈ: നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപി മുന്നറിയിപ്പിന് മറുപടിയുമായി ശിവസേന. രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ ഉള്ളതെന്ന് ശിവസേന ബിജെപിയോട് ചോദിച്ചു. ബിജെപി തങ്ങളുടെ എംഎല്‍എമാരെ രാഷ്ട്രപതി ഭരണം കാണിച്ച് ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഭീഷണിപ്പെടുത്താനായി ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

1

സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബിജെപിയുടെ ഒരു മന്ത്രി ഭീഷണിപ്പെടുത്തുന്നത്. ഇത് ഞങ്ങളുടെ എംഎല്‍എമാര്‍ക്കുള്ള ഭീഷണിയാണോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണി ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും റാവത്ത് പറഞ്ഞു. നേരത്തെ ബിജെപിയുടെ ധനകാര്യ മന്ത്രി സുധീര്‍ മുംഗന്‍തിവാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നല്‍കിയിട്ടില്ല. ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എന്നാല്‍ ബിജെപി അതിനെ മാനിക്കുന്നില്ല. നമ്മുടെ സഖ്യം ഫെവിക്കോളിനേക്കാളും അംബുജ സിമന്റിനേക്കാളും ശക്തമാണെന്നും റാവത്ത് പറഞ്ഞു. കൃത്യമായ സമയത്ത് പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. അതല്ലെങ്കില്‍ ഇവിടെ രാഷ്ട്രപതി വരുമെന്നും മുംഗന്‍തിവാര്‍ പറഞ്ഞു. അതേസമയം ശിവസേന മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം ശിവസേന മുഖപത്രമായ സാമ്‌നയും ബിജെപിയെ വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലാണോ ഉള്ളതെന്നും സാമ്‌നയിലെ എഡിറ്റോറിയലില്‍ ചോദിക്കുന്നു. മുംഗന്‍തിവാരിന്റെ പ്രസ്താവന ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സാമ്‌ന കുറ്റപ്പെടുത്തി. ബിജെപി വിചാരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാനുള്ള ഭീഷണിയാണിതെന്നും ലേഖനത്തില്‍ പറുന്നു. അതേസമയം ഇത് ഭീഷണിയല്ലെന്നും, കാര്യങ്ങള്‍ പറഞ്ഞതാണെന്നും മുംഗന്‍തിവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+