• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്‍റെ 'വിദേശ മെഡിറ്റേഷന്‍' രണ്ടാംവരവിന് മുന്‍പുള്ള മാസ്റ്റര്‍ പ്ലാന്‍? സോണിയയുടെ പദ്ധതികള്‍

  • By Aami Madhu

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കായാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി കംബോഡിയയിലേക്ക് പറന്നത്. തിരഞ്ഞെടുപ്പ് ചൂടിനിടെയെന്നതിനപ്പുറം പാര്‍ട്ടിക്കുള്ളിലെ യുവതുര്‍ക്കികളും തലമൂത്ത നേതാക്കളും തമ്മിലുള്ള വടംവലി പാരമത്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് രാഹുലിന്‍റെ ഈ യാത്ര എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ കോണ്‍ഗ്രസിന്‍റെ അടിവേരിളക്കുമ്പോള്‍ തന്നെയുള്ള രാഹുലിന്‍റെ 'വിപാസന' രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

വിമര്‍ശനം കടുത്തതോടെ രാഹുല്‍ ഉടന്‍ തിരിച്ചെത്തുമെന്നും തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്നാല്‍ വിദേശത്തേക്കുള്ള ഒളിച്ചോട്ടം രാഹുലിന്‍റെ രണ്ടാം വരവിന് മുന്നോടിയായുള്ള മാസ്റ്റര്‍ പ്ലാന്‍ ആണെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്

 യുവനേതാക്കളുടെ രാജി

യുവനേതാക്കളുടെ രാജി

രാഹുല്‍ ഗാന്ധി കംബോഡിയയിലേക്ക് പറക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അശോക് തന്‍വാര്‍ രാജിവെച്ചത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന് നേതാവുമായ ഭൂപേന്ദര്‍ ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച തൊട്ടടത്തുന്ന ദിവസം തന്നെയായിരുന്നു തന്‍വാറിന്‍റെ രാജി. തന്‍വാര്‍ മാത്രമല്ല ദിവസങ്ങളുടെ മാത്രം വ്യത്യസത്തില്‍ നിരവധി യുവ നേതാക്കള്‍ പാര്‍ട്ടി വിട്ടു.

 കരുത്തരായി സോണിയ ടീം

കരുത്തരായി സോണിയ ടീം

സഞ്ജയ് നിരുപം, പ്രദ്യോത് ദേബര്‍മ്മന്‍ തുടങ്ങിയ നേതാക്കള്‍ എല്ലാം തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ധാഷ്ട്യത്തേയും ഇടപെടലിനേയും രൂക്ഷമായി വിമര്‍ശിച്ചു. ത്രിപുര പിസിസി അധ്യക്ഷനായ ദേബര്‍മ്മന്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. സോണിയ ഗാന്ധി വീണ്ടും തിരിച്ചെത്തിയതോടെ കോണ്‍ഗ്രസിലെ ടീം രാഹുലിലെ യുവനേതാക്കളെ വെട്ടി മുതിര്‍ന്ന നേതാക്കളുടെ സംഘം വീണ്ടും കരുത്തരാവുകയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

 പ്രതിസന്ധിക്കിടെ

പ്രതിസന്ധിക്കിടെ

നിരവധി യുവനേതാക്കള്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലില്‍ ഇപ്പോഴും അസ്വസ്ഥരാണ്. നാളെ പലരും പദവികളില്‍ നിന്ന് പുറത്താകുമോയെന്ന് ആശങ്കയിലാണ് തുടരുന്നത്. ഇത്രമാത്രം പ്രതിസന്ധി നിറഞ്ഞൊരു സാഹചര്യത്തില്‍ പോലും രാഹുല്‍ വിദേശത്തേക്ക് പറന്നതാണ് നേതൃത്വത്തെ പോലും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉടന്‍ മടങ്ങിയെത്തി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലേതിന് സമാനമായ ഇടപെടല്‍ രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ചില നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു.

 അസ്വസ്ഥതയോടെ

അസ്വസ്ഥതയോടെ

മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് രാഹുലിന്‍റെ ഈ പിന്‍മാറ്റത്തിന് പിന്നില്‍ എന്ന് ചില കോണ്‍ഗ്രസ് നേതാക്കളും തുറന്ന് പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയശേഷം കടുത്ത ആശങ്കയിലായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ പലരും. പ്രത്യേകിച്ച് സോണിയാ ഗാന്ധിയുടെ സ്വന്തക്കാരായ നേതാക്കള്‍. രാഹുലിന്‍റെ ആശയങ്ങളിലും സംഘടനാ ഇടപെടലുകളേയും അവര്‍ തുടക്കം മുതല്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു.

 വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

അധ്യക്ഷനായെത്തിയ രാഹുല്‍ നടത്തിയ പ്രധാന പരിഷ്കാരമായിരുന്നു പാര്‍ട്ടിയിലെ യുവ പ്രാതിനിധ്യം. കോണ്‍ഗ്രസിന് യുവ നേതാക്കളെയാണ് ആവശ്യമെന്നും അത്തരത്തില്‍ പാര്‍ട്ടി സംവിധാനം മാറണമെന്നുമായിരുന്നു രാഹുല്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്യുന്നതില്‍ രാഹുല്‍ അമ്പേ പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന രാഹുലിന്‍റെ ആവശ്യം തിരസ്കരിക്കപ്പെട്ടു. മോദിയെ കടന്നാക്രമിച്ചുകൊണ്ടുളള രാഹുലിന്‍റെ നിലപാടുകളെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു.

 ഒടുവില്‍ രാജി

ഒടുവില്‍ രാജി

സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്തണമെന്ന രാഹുലിന്‍റെ നിര്‍ദ്ദേശം മുതിര്‍ന്ന നേതാക്കള്‍ തള്ളി. ഇതിന്‍റെയെല്ലാം ആകെ തുകയായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനമോഹവും യുവനേതാക്കളുമായുള്ള അതൃപ്തിയുമാണ് ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരുന്നു.

 രണ്ടാം വരവിന്

രണ്ടാം വരവിന്

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നിട്ടും എന്തുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ തോന്നിയ പോലെ വിഹരിക്കാന്‍ സോണിയ അനുവദിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക് രാഹുലിന്‍റെ രണ്ടാംവരവിനായുള്ള കളമൊരുക്കുകയാണ് സോണിയ ഇതിലൂടെ എന്നാണ് കണക്കാക്കപ്പെടുന്നത്.

 പിഴുതെറിഞ്ഞേക്കും

പിഴുതെറിഞ്ഞേക്കും

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ വീണ്ടും അധ്യക്ഷ പദത്തിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞാല്‍ അത് മുതിര്‍ന്ന നേതാക്കളുടെ ആധിപത്യത്തിന്‍റെ അന്ത്യമായേക്കും. യുവനേതാക്കളുടെ കൊഴിഞ്ഞ് പോക്കിന് കാരണം മുതിര്‍ന്ന നേതാക്കളുടെ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി തന്‍റെ മകന്‍റെ ഇടപെടലിന് തടസം നിന്ന മുതിര്‍ന്ന നേതാക്കളെ വേരോടെ പിഴുതെറിയുന്നതിനും സോണിയ ഈ അവസരം ഉപയോഗിച്ചേക്കും.

 പുതിയ ടീം

പുതിയ ടീം

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും കനത്ത തിരിച്ചടി കോണ്‍ഗ്രസ് തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയതിന് പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടി സോണിയയ്ക്ക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഹരിയാനയില്‍ ഇക്കുറി തിരിച്ചടി നേരിട്ടാല്‍ അത് ഹൂഡയുടെ ഉത്തരവാദിത്തമാകും. അതുവഴി ഹൂഡ യുഗത്തിനും അന്ത്യമാകും. ഹൂഡയുടെ അരിക് പറ്റി നടക്കുന്ന മുതിര്‍ന്ന നേതാക്കളുടേയും. ഇതോടെ ഹരിയാനയില്‍ പുതിയ ടീമിനെ ഒരുക്കിയെടുക്കാന്‍ രാഹുലിന് എളുപ്പമാകും.

 രണ്ടാം വരവിന് മുന്‍പ്

രണ്ടാം വരവിന് മുന്‍പ്

തിര‍ഞ്ഞെടുപ്പ് അടുത്തതോടെയുള്ള ഇത്തരം നീക്കങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെ യുഗത്തിന് കോണ്‍ഗ്രസില്‍ അന്ത്യം വരുത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ രാഹുല്‍ സ്വപ്നം കാണുന്ന 'യുവ ബ്രിഗേഡിനെ' തയ്യാറാക്കിയെടുക്കുന്നതിനും. രാഹുലിന്‍റെ ഈ വിട്ട് നില്‍ക്കല്‍ അതുകൊണ്ട് തന്നെ രണ്ടാം വരവിന് തൊട്ട് മുന്‍പുള്ള പതുങ്ങല്‍ മാത്രമാണെന്നാണ് വിലയിരുത്തുന്നത്.

English summary
Is Rahul Gandhi's Meditation in Cambodia a master plan for second innings?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more