കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'18 മിനിറ്റില്‍' ബിജെപിക്കെതിരെ കത്തി കയറി രാഹുല്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നു?

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: 'മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്‍ക്കര്‍ അല്ല', വെള്ളിയാഴ്ച രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്. റേപ് കാപിറ്റല്‍ പരമാര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇത് മാത്രമല്ല, തന്‍റെ 18 മിനിറ്റ് നേരത്തേ പ്രസംഗത്തിനിടയില്‍ ബിജെപിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

റാലിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ സംസാരിച്ചെങ്കിലും സോണിയയെക്കാള്‍ മൈതാനത്ത് നിറഞ്ഞ് നിന്നത് രാഹുലായിരുന്നു. പ്രസംഗത്തിനിടയിലെല്ലാം ജനം ഉയര്‍ത്തിയത് ഒരേ ഒരു മുദ്രാവാക്യവും, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തണം, പ്രവര്‍ത്തകരുടെ ആവശ്യം രാഹുല്‍ പരിഗണിക്കുമോ? ഉചിതമായ സമയം കാത്തിരിക്കുകയാണെന്ന സൂചനയാണ് നേതാക്കളും നല്‍കുന്നത്.

 രാഹുല്‍ മടങ്ങി വരണം

രാഹുല്‍ മടങ്ങി വരണം

രാഹുല്‍ ഗാന്ധി , എന്‍റെ നേതാവ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദേശീയ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി സംസാരിച്ച് തുടങ്ങിയത്. പ്രിയങ്ക മാത്രമല്ല ചുറ്റും കൂടിയ ജനങ്ങളും രാഹുലെന്ന തങ്ങളുടെ നേതാവിന്‍റെ മടങ്ങിവരവിനായി മുദ്രാവാക്യം വിളിച്ചു.

 പുനസംഘടനയില്‍

പുനസംഘടനയില്‍

ഭാരത് ബച്ചാവോ റാലിയ്ക്ക് ശേഷം നടക്കുന്ന കോണ്‍ഗ്രസ് പുനസംഘടനയില്‍ വീണ്ടും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്. രാഹുലിന്‍റെ മടങ്ങി വരവിനായി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും.

 ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന്

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന്

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ തനിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നായിരുന്നു രാഹുലിന്‍റെ ആവശ്യം.

 അനാരോഗ്യം അലട്ടുന്നു

അനാരോഗ്യം അലട്ടുന്നു

എന്നാല്‍ രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പകരം ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തന്നെ കോണ്‍ഗ്രസ് ചുമതലയേല്‍പ്പിക്കുകയായിരുന്നു. അതേസമയം അനാരോഗ്യം അലട്ടുന്നതിനാല്‍ സോണിയയ്ക്ക് പകരം രാഹുല്‍ തന്നെ നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് നേതാക്കളുടെ ആവശ്യം.

 രാഹുലിനെ അറിയിച്ചു

രാഹുലിനെ അറിയിച്ചു

രാഹുല്‍ ഗാന്ധി നേതൃ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ഇതിനോടകം തന്നെ എല്ലാ സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂപേഷ് ഭഗല്‍, കെസി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ ആവശ്യം രാഹുല്‍ ഗാന്ധിയോട് അറിയിച്ചിട്ടുണ്ട്.

 സജീവമായിരുന്നില്ല

സജീവമായിരുന്നില്ല

രാജിവെച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ സജീവമായിരുന്നില്ല. രാജിവെച്ച് ഇക്കാലയളവിനിടയില്‍ ഏഴ് വിദേശ യാത്രകളാണ് രാഹുല്‍ നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ വന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ പ്രചരണത്തിന് പോലും എത്തിയിരുന്നില്ല.

 ജനവരി 15 ന് ശേഷം?

ജനവരി 15 ന് ശേഷം?

എന്നാല്‍ വെള്ളിയാഴ്ച ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ എന്ന നേതാവിന്‍റെ മടങ്ങിവരവിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്. ജനവരിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിന്‍റെ തിരിച്ചുവരവിന് സാധ്യത തെളിഞ്ഞേക്കുമെന്നാണ് നേതാക്കളും പറയുന്നത്.

മകന്‍റെ ആഡംബര വിവാഹം; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തുമകന്‍റെ ആഡംബര വിവാഹം; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു

ഗവര്‍ണ്ണര്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ നയം; സംസ്ഥാനം ഭരിക്കുന്നവരുടെ നിലപാട് വ്യത്യാസമാണെന്ന് ഐസക്ഗവര്‍ണ്ണര്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ നയം; സംസ്ഥാനം ഭരിക്കുന്നവരുടെ നിലപാട് വ്യത്യാസമാണെന്ന് ഐസക്

ബിരിയാണി വിറ്റു; യുപിയില്‍ ദളിത് വിഭാഗക്കാരനായ 43 കാരന് ക്രൂരമര്‍ദ്ദനംബിരിയാണി വിറ്റു; യുപിയില്‍ ദളിത് വിഭാഗക്കാരനായ 43 കാരന് ക്രൂരമര്‍ദ്ദനം

English summary
is Rahul Gandhi to return as Congress Chief?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X