കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊഗോയ് അസമിന്റെ മുഖമാകുമോ? കാത്തിരുന്ന ബിജെപിയുടെ പ്രതികരണം വന്നു; സംഭവിക്കുന്നതെന്ത് ?

Google Oneindia Malayalam News

ഗുവാഹത്തി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജന്‍ ഗൊഗോയ് അസമിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. തനിക്ക് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ അസം രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരിക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴിതാ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം

തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം

അസമില്‍ അടുത്ത വര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് പ്രചരണത്തിന് മുന്നോടിയായി തന്നെ മുഖ്യമന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.

വിവരം ലഭിച്ചത്

വിവരം ലഭിച്ചത്

തനിക്ക് ഏറ്റവും അടുത്ത വിശ്വസ്തരായ വ്യക്തികളില്‍ നിന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഗൊഗോയ് ആണെന്ന വിവരം ലഭിച്ചതെന്നാണ് തരുണ്‍ ഗൊഗോയ് പറയുന്നത്. ബിജെപിയുടെ രാജ്യസഭ സീറ്റ് ഏറ്റെടുത്ത അദ്ദേഹം ഈ പദവി ഏറ്റെടുക്കില്ലെന്ന് പറയാനാകില്ലെന്നും തരുണ്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

എന്നാല്‍ തരുണ്‍ ഗൊഗോയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ എല്ലാവരും ഉറ്റുനോക്കുന്നത് ബിജെപി അധ്യക്ഷന്റെ പ്രതികരണമാണ്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ച ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ബിജെപി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സത്യത്തിന്റെ ഒരു അംശം പോലുമില്ല

സത്യത്തിന്റെ ഒരു അംശം പോലുമില്ല

നിരവധി മുഖ്യമന്ത്രിമാരെ താന്‍ കണ്ടി്ട്ടുണ്ട്. എന്നാല്‍ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്ന ഗൊഗോയിലെ പോയെ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. സത്യത്തിന്റെ ഒരു അംശം പോലുമില്ലാത്ത പ്രസ്താവനയാണിത്. പ്രായമാകുന്തോറും ആളുകള്‍ ഒരു കഴമ്പുമില്ലാത്ത മണ്ടത്തരങ്ങള്‍ വിളിച്ച് പറയും. തരുണ്‍ ഗൊഗോയിയുടെ ആരോപണവും അത്തരത്തിലുള്ളതാണ്.

രാഷ്ട്രീയ താല്‍പ്പര്യം

രാഷ്ട്രീയ താല്‍പ്പര്യം

രാഷ്ട്രീയ താല്‍പ്പര്യം എന്തുകൊണ്ട് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സീറ്റ് നിരസിച്ചില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനോ മറ്റു ഏജന്‍സികളുടെ അധ്യക്ഷ പദവിയോ ഏറ്റെടുക്കാമായിരുന്നു. പക്ഷേ, അദ്ദേഹം രാജ്യസഭാ സീറ്റ് സ്വീകരിക്കുകയാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് വ്യക്തമാക്കുന്നതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

പ്രതികരിച്ച് ഗൊഗോയ്

പ്രതികരിച്ച് ഗൊഗോയ്

അതേസമയം, ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി രംഗത്തെത്തി. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ഇപ്പോള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ഒറു അംഗം മാത്രമാണ്. തനിക്കൊരു രാഷ്ട്രീയക്കാരനാകണമെന്ന ആഗ്രഹം ഒന്നുമില്ല. ്അത്തരമൊരു സാധ്യതയെ കുറിച്ച് ആരും തന്നോട് പറഞ്ഞിട്ടുമില്ലെന്ന് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന് അല്‍പം മര്യാദയുണ്ടെങ്കില്‍ അത് ചെയ്യണം, വിവാദത്തിൽ തുറന്നടിച്ച് ശശി തരൂര്‍ എംപികേന്ദ്രസര്‍ക്കാരിന് അല്‍പം മര്യാദയുണ്ടെങ്കില്‍ അത് ചെയ്യണം, വിവാദത്തിൽ തുറന്നടിച്ച് ശശി തരൂര്‍ എംപി

രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; എല്ലാം അറിഞ്ഞു- തരുണ്‍ ഗൊഗോയ്രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; എല്ലാം അറിഞ്ഞു- തരുണ്‍ ഗൊഗോയ്

'ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല''ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല'

English summary
Is Ranjan Gogoi the BJP's next CM candidate? Assam BJP rejects Claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X