അമിത വണ്ണത്തിനുള്ള ചികിത്സയ്ക്ക് ഉമിനീരില്‍ നിന്നുള്ള ഡിഎന്‍എ ടെസ്റ്റ്? സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: ഉമിനീരില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അമിതവണ്ണത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താന്‍ വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യത്സസ്ത ഡയറ്റുകള്‍ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവര്‍ക്ക് ഉമിനീരില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പ്രൊഫൈല്‍ തയാറാക്കി അമിത വണ്ണത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താമെന്നാണ് പറയുന്നത്.
ഇന്ത്യയില്‍ വിജയകരമായി പരീക്ഷിച്ചുവരുന്ന ഈ ടെസ്റ്റ് അമിത വണ്ണത്തിനുള്ള ചികിത്സയ്ക്ക് വളരെയേറെ സാധ്യതകള്‍ തുറന്നുനല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്ഷയരോഗം, ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ ഡീകോഡ് ചെയ്യാന്‍ മാത്രം കൂടുതലായും ആശ്രയിച്ചിരുന്ന ഡിഎന്‍എ പ്രൊഫൈലിംഗ് ഇപ്പോള്‍ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ഉള്‍ക്കാഴ്ചയുള്ള സമീപനം നല്‍കാന്‍ ആളുകളെ സഹായിക്കുന്നു.

ഇന്ത്യയില്‍ ജനിതക പരിശോധന വന്നിട്ടുണ്ട്, ഇവിടെ വര്‍ദ്ധിച്ചുവരുന്ന ടെസ്റ്റുകള്‍ നടക്കുന്നു, അവയില്‍ പലതിനും അഞ്ച് വര്‍ഷം മുമ്പ് ചെയ്തതിന്റെ പകുതിയോളം ചിലവേ വരും. ജനിതക പരിശോധന വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു രോഗനിര്‍ണയം സ്ഥിരീകരിക്കുന്നത് മുതല്‍ ചില രോഗങ്ങള്‍/അസ്വാസ്ഥ്യങ്ങള്‍ക്കുള്ള ചികിത്സയുടെ ഗതി തീരുമാനിക്കുന്നത് വരെ, എസ്ആര്‍എല്‍ ഡയഗനോസ്റ്റിക്സ് മേധാവി ആനന്ദ് കെ ഐഎഎന്‍എസിനോട് പറഞ്ഞു.
ജീന്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഉമിനീര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡിഎന്‍എ ടെസ്റ്റ് ജീവിതത്തില്‍ ഒരു തവണ മാത്രം ചെയ്താല്‍ മതിയാകുമെന്ന് പറയുന്നു. 5000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ടെസ്റ്റിന് ഇന്ത്യയില്‍ വിലയായി ഈടാക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
നിങ്ങളുടെ സുഹൃത്ത് കഴിക്കുന്ന അതേ അളവില്‍ തന്നെ ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടേയും സുഹൃത്തിന്റേയും ശരീര ഘടനയും ഭാരവും ഒരുപോലെയാകത്തതിന് ജനിതകമായി പല കാരണങ്ങളുമുണ്ടെന്ന് ജീന്‍സ്ടുമീ സിഇഒ നീരജ് ഗുപ്ത പറയുന്നു. ഉമിനീരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശരീരം വിറ്റാമിനുകള്‍ ആഗിരണം ചെയ്യുന്നതിന്റെ അളവും വെയിറ്റ് ലോസ് പാറ്റേണുകളും നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സിയും ഉള്‍പ്പെടെയുള്ളവ മനസിലാക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷി.












Click it and Unblock the Notifications