ഐപിസി 377 : സുപ്രിം കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കും
ദില്ലി: സ്വവർഗരതി ക്രിമിനൽ കുറ്റമാണെന്ന ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 377 റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹർജി വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ലൈംഗീക ന്യൂനപക്ഷ അവകാശവാദികളും നാസ് ഫൗണ്ടേഷനും ചേർന്നാണ് സെക്ഷൻ 377 ന് എതിരെ ഹർജി നൽകിയിരുന്നത്. 2009 ൽ ദില്ലി ഹൈക്കോടതി സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഈ വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് 2013-ൽ സുപ്രിം കോടതി ദില്ലി ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 377നെതിരെ സ്വവർഗാനുരാഗികളുടെയും ട്രാൻസ് ജെൻഡറുകളുടെയും കാര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന, ബ്രിട്ടീഷുകാരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും പ്രാകൃത നിയമമായ ഈ വകുപ്പ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും ഇടത് കക്ഷികൾ അടക്കമുള്ള ചില രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വന്നിരുന്നു.

2012 മാർച്ച് മാസത്തിൽ ബ്രിട്ടീഷ് ഭരണകാലത്തെ നിയമത്തെ തള്ളിക്കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമല്ല എന്ന് ദില്ലി ഹൈക്കോടതി വിധി പ്രഖ്യാപിയ്ക്കുകയുണ്ടായി. പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റമല്ല എന്ന ദില്ലി ഹൈക്കോടതിയുടെ വിധിയ്ക്ക് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ഈ വിധി പുനപ്പരിശോധിക്കാൻ അഖിലേന്ത്യാ മുസ്ലിം നിയമ ബോർഡ്, ഉത്കൽ കൃസ്ത്യൻ കൌൺസിൽ എന്നിവരടക്കമുള്ള വിവിധ മത സംഘടനകൾ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് 2013 ഡിസംബറിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications