കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് പറഞ്ഞത് സത്യമോ? സോണിയയുടെ യഥാർത്ഥ പേര് അന്റോണിയോ മൈനോ എന്നാണോ?

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; സോണിയ ഗാന്ധിയ്ക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ വ്യാഴാഴ്ച ട്വിറ്ററിൽ ഏറ്റവും കൂടുതൽ ട്രന്റിങ്ങായ ഹാഷ്ടാഗുകളിൽ ആദ്യത്തെ 8 എണ്ണം റിപബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിയുമായി ബന്ധപ്പെട്ടതായിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് അർണബിനെ പിന്തുണയ്ച്ച് ഒരു വിഭാഗം എത്തിയപ്പോൾ സോണിയയ്ക്ക് നീതി തേടി മറ്റൊരു വിഭാഗം സോഷ്യൽ ലോകത്ത് സജീവമായി.

ഇതിനിടയിൽ #BarDancer, #SoniaGoonsAttackArnab, #AntoniaMaino തുടങ്ങിയ ഹാഷ്ടാഗുകളാണ് ട്വിറ്ററിൽ ട്രെന്റിങ്ങായത്. ട്രെന്റിങ്ങ് ആയതിൽ ചിലത് യഥാർത്ഥ വസ്തുതകളാണെങ്കിലും മറ്റ് ചിലത് സോണിയ ഗാന്ധിയെ കുറിച്ചുള്ള വ്യാജ കാര്യങ്ങളാണ്. സോണിയയുടെ യഥാർത്ഥ പേര് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ചില യഥാർത്ഥ കാര്യങ്ങളും വ്യാജ വാർത്തകളും നോക്കാം

 അന്റോണിയോ മൈനോ

അന്റോണിയോ മൈനോ

പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ ചാനൽ ചർച്ചയിൽ അർണബ് നടത്തിയ പരാമർശമാണ് വിവാദമായത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്.

 യഥാർത്ഥ പേര്

യഥാർത്ഥ പേര്

അർണബ് പറഞ്ഞപോലെ അന്‍റോണിയ മൈനോ തന്നെയാണ് സോണിയാ ഗാന്ധിയുടെ യഥാർത്ഥ പേര്. 1946 ലാണ് സോണിയ ഗാന്ധി ജനിച്ചത്. എഡ്വിഗേ അന്റോണിയോ ആൽബിന മൈനോ എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്.തന്റെ യഥാർത്ഥ പേര് മറച്ച് വെച്ചെന്ന് ആരോപിച്ച് പലപ്പോഴും കോൺഗ്രസ് അധ്യക്ഷയ്ക്കെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

 സോണിയയുടെ പിതാവ്

സോണിയയുടെ പിതാവ്

സോണിയയുടെ പിതാവ് ഇറ്റാലിയൻ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ കടുത്ത അനുയായി ആയിരുന്നുവെന്നതും യഥാർത്ഥ വസ്തുതയാണ്, ഹിറ്റ്‌ലറുടെ സൈന്യത്തിന്റെ ഭാഗമായി സോവിയറ്റ് സൈന്യത്തിനെതിരെ പോലും അദ്ദേഹം പോരാടിയിരുന്നു. മുസ്സോളിനിയുടെ മരണത്തിന് ഒരു വർഷത്തിന് ശേഷമാണ് സോണിയ ജനിച്ചത്.

 ബാർ ഡാൻസറോ?

ബാർ ഡാൻസറോ?

സോണിയാ ഗാന്ധി ബാർ ഡാൻസറായിരുന്നുവെന്നും ബാറിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവരെ പരിചയപ്പെട്ടതുമെന്നാണ് സോണിയാ ഗാന്ധിയെ പ്രചരിക്കുന്ന മറ്റൊരു കഥ. 2004 ലെ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ കഥ ഏറ്റവും കൂടുതൽ പ്രചരിച്ചിരുന്നു.

 ബാർഗേൾ ഇൻ ഇന്ത്യ

ബാർഗേൾ ഇൻ ഇന്ത്യ

എന്നാൽ സോണിയ ബാർ ഡാൻസറായിരുന്നില്ല. മറിച്ച് ബാറിലെ അറ്റവ്‍റ് ആയിരുന്നു. കാംബ്രിഡ്ജിൽ ഇംഗ്ലീഷ് ഭാഷ കോഴ്സ് ചെയ്യുന്ന കാലയളവിൽ അവർ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. അതേസമയം ഇപ്പോഴും ബാർ ഗേൾ എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ ആദ്യം വരുന്ന ചിത്രവും വാർത്തകളും സോണിയ ഗാന്ധിയുടെതാണ്. വ്യാജവാർത്തകൾക്ക് എത്രമാത്രം ശക്തമാണെന്നതിന്റെ കൂടി തെളിവാണിത്. ഹോളിവുഡ് അഭിനേത്രി റീസ് വിതര്‍സ്പൂണിന്റെ ചിത്രങ്ങള്‍ ബാര്‍ വെയിറ്ററായ സോണിയ എന്ന പേരിൽ പ്രചരിച്ചിരുന്നു.

 രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു

രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു

കോൺഗ്രസ് നേതാവായ സീതാറാം കേസരിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതിന് പിന്നിൽ സോണിയ ആണെന്നാണ് മറ്റൊരു പ്രചരണം. സാധാരണ ഗതിയിൽ അഞ്ച് വർഷമാണ് കോൺഗ്രസ് പ്രസിഡന്റിന്റെ കാലാവധി. ഇത് തിരുത്തിയ നേതാവായിരുന്നു സീതാറാം കേസരി. എന്നാൽ 1998 ൽ സോണിയയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി പ്രമേയം പാസാക്കി. അതിന് കേസരിയെ ആദ്യം അട്ടിമറിക്കണമായിരുന്നു.

 പൂട്ടിയിട്ടെന്ന്

പൂട്ടിയിട്ടെന്ന്

എന്നാൽ സോണിയ ഗാന്ധിയെ ഏകകണ്ഠമായി പാർട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കാൻ കോൺഗ്രസ് പ്രവർത്തകർ കേസരിയെ ഒരു മുറിയിൽ പൂട്ടിയിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വ്യാജ പ്രചരണം നടത്തിയിരുന്നു. നേരത്തേയും സോണിയയെ കുറിച്ചുള്ള വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

 മെർലിൻ മൺറോയുടേത്

മെർലിൻ മൺറോയുടേത്

സ്വിസ് നടി ഉർസുലയും സ്കോട്ടിഷ് നടൻ സീൻ കോണറിയും ചേർന്നുള്ള ബീച്ച് രംഗങ്ങള്‍ സോണിയയുടേതെന്ന പേരിൽ പ്രചരിച്ചിട്ടുണ്ട്. മാലിദീവ് പ്രസിഡന്‍റ് മൗമൂന്‍ അബ്ദുള്‍ ഗയീമിന്‍റെ മടിയില്‍ സോണിയ ഗാന്ധി ഇരിക്കുന്നതായുള്ള ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും മുമ്പ് പ്രചരിപ്പിച്ചിരുന്നു. എന്തിന് നടി മെര്‍ലിന്‍ മണ്‍റോയുടെ ചിത്രങ്ങള്‍ വരെ സോണിയുടേതാണെന്ന പേരില്‍ പ്രചരിച്ചിട്ടുണ്ട്,

English summary
Is Sonia Gandhi's real name Antonia Maino? fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X